image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ആ വിമാനം എവിടെ ? ഈശ്വരന് ഫേസ് ബുക്ക് അക്കൌണ്ട് ഉണ്ടോ ?

EMALAYALEE SPECIAL 03-May-2014 അനില്‍ പെണ്ണുക്കര
EMALAYALEE SPECIAL 03-May-2014
അനില്‍ പെണ്ണുക്കര
Share
image
239 യാത്രക്കാരുമായി മലേഷ്യയില്‍ നിന്ന് ബീജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം കാണാതായിട്ട് മെയ് 8 ആകുമ്പോള്‍ 2 മാസം ആകും .. മാര്‍ച്ച് എട്ടിന് ക്വാലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ 12. 41നാണ് വിമാനം ബീജിങ്ങിലേക്ക് പുറപ്പെട്ടത്. 6.30ന് ബീജിങ്ങിലെത്തേണ്ട വിമാനം മണിക്കൂറുകള്‍ കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്നാണ് വിമാനം അപ്രത്യക്ഷമായ വാര്‍ത്ത പുറത്തു വന്നത്. വിമാനം കാണാനില്ലെന്ന വാര്‍ത്തകള്‍ മാത്രമാണ് ആദ്യം പ്രചരിച്ചിരുന്നത്. 25 രാജ്യങ്ങളും അവരുടെ യുദ്ധക്കപ്പലുകളും വിമാനത്തിനായുള്ള തെരച്ചിലില്‍ പങ്കെടുത്തു. റഡാര്‍ സിഗ്‌നല്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം ഫുക്കറ്റ് ദ്വീപിനു മുകളില്‍ വച്ച് പടിഞ്ഞാറേക്കു തിരിഞ്ഞതായും തുടര്‍ന്ന് അഞ്ചു മണിക്കൂര്‍ പറന്നാതായും സ്ഥിരീകരിച്ചു. എന്നാല്‍ വിമാനം റാഞ്ചിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുന്നു. പൈലറ്റ് അഹമ്മദ് ഷാ, സഹ പൈലറ്റ് ഫരീക്ക് അബ്ദുള്‍ ഹമീദ് എന്നിവരെ കേന്ദ്രീകരിച്ചും വ്യാജ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്തവരെ കുറിച്ചും അന്വേഷണം നടത്തി. വിമാനത്തിന്റേതെന്നു സംശയിക്കുന്ന ചില ഭാഗങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തു വിട്ടെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താനോ അവ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്നോ ഉറപ്പിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഇതിനിടെ വിമാനം തകര്‍ന്നു വീണതാകാമെന്ന മലേഷ്യയുടെ സ്ഥിരീകരണം ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ളതെന്നു സംശയിക്കുന്ന സിഗ്‌നലുകള്‍ ലഭിച്ചതാണ് വിമാനത്തെ സംബന്ധിക്കുന്ന പുതിയ വിവരം. സിഗ്‌നലുകള്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുളളതാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ അത് കാണാതായ വിമാനത്തിന്റേതാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് സിഗ്‌നലുകള്‍ ഒരു മാസം വരെ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍  ഇതിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താനായില്ല ഇതുവരെ . എം എച്ച് 370 ചരിത്രത്തില്‍ ദുരൂഹമായി അവശേഷിക്കുമ്പോള്‍ വന്ന പലവിധ പത്ര വാര്ത്തകളിലേക്ക് ഒന്ന് കണ്ണോടിക്കാം
 .....................................................
 ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അവരെല്ലാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും റഷ്യന്‍ ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. വിമാനം തീവ്രവാദികള്‍ റാഞ്ചിയതാണെന്നും അഫ്ഗാനിസ്ഥാനിലാണ് ലാന്‍ഡ് ചെയ്തിരിക്കുന്നതെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിലുണ്ട്.റഷ്യയുടെ എഫ് എസ് ബിയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഫ്ഗാന്‍പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വിമാനം ലാന്‍ഡ് ചെയ്തിരിക്കാം. യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കാമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം റഷ്യന്‍ പത്രങ്ങളും ചാനലുകളും പുറത്തുവിട്ടിട്ടുണ്ട്. മാര്‍ച്ച് എട്ടിനാണ് മലേഷ്യയുടെ എം എച്ച് 370 വിമാനം 239 യാത്രക്കാരുമായി കാണാതായത്. വിമാനം കാണാതായതില്‍ പൈലറ്റുമാര്‍ കുറ്റക്കാരല്ലെന്നും തീവ്രവാദികള്‍ റാഞ്ചിയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിമാനം റാഞ്ചി പൈലറ്റിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ തീവ്രവാദിയെ തങ്ങള്‍ക്ക് അറിയാമെന്ന് വരെ ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.  .....................................................
ദുരൂഹതകളുയര്‍ത്തി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നും ലഭിച്ച അവസാന സന്ദേശത്തില്‍ ഭേദഗതി വരുത്തി മലേഷ്യ രംഗത്ത്.  നേരത്തെയുള്ള വെളിപ്പെടുത്തലിനു പകരമായി കേവലം ശുഭരാത്രി മാത്രമാണ് അവസാന സന്ദേശത്തിലുണ്ടായിരുന്നതെന്നാണ് മലേഷ്യ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. 'എല്ലാം ഭംഗിയാണ്, ശുഭരാത്രി' എന്നാണ് അവസാന സന്ദേശമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. കാണാതായ വിമാനത്തെ കുറിച്ചും തെരച്ചലിനുകുറിച്ചുമുള്ള വിവരങ്ങള്‍ മലേഷ്യ മറച്ചു വയ്ക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അവസാന സന്ദേശത്തില്‍ തിരുത്തലുമായി മലേഷ്യയുടെ രംഗപ്രവേശം. മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. സന്ദേശം കൈമാറിയത് പൈലറ്റാണോ സഹപൈലറ്റാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം വഴിതിരിച്ച് വിട്ട ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതാണെന്ന് മലേഷ്യ അറിയിച്ചെങ്കിലും അവശിഷ്ടങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇതുവരെയായും വിജയിച്ചിട്ടില്ല. ഉപഗ്രഹ സൂചനകളുടെ അടിസ്ഥാനത്തില്‍ ആസ്‌ട്രേലിലയില്‍ നടക്കുന്ന പരിശോധനകള്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് മലേഷ്യ. നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന വിമാനത്തിലെ ബ്ലാക് ബോക്‌സ് ഒരാഴ്ച കൂടി മാത്രമെ പ്രവര്‍ത്തനക്ഷമായിരിക്കുകയുള്ളുവെന്നാണ് സൂചന. അതിനാല്‍ തന്നെ കഴിയുന്നത്ര വേഗം ബ്ലാക് ബോക്‌സ് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചലിന് നേതൃത്വം നല്‍കുന്നവര്‍.
image
image
  .....................................................
 രണ്ടാഴ്ച നീണ്ട കാത്തിരിപ്പിനൊടുവില്‍ ദുഃഖകരമായ ആ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ദുരൂഹതയുയര്‍ത്തി കാണാതായ മലേഷ്യയുടെ ബോയിങ് 777 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നടിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 239 പേരും മരണമടഞ്ഞതായും മലേഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും പൂര്‍ണവിരാമമായെങ്കിലും വിമാനത്തിന്റെ തിരോധാനത്തെ കുറിച്ചുള്ള ദുരൂഹതകളുടെ മേലാപ്പ് അകറ്റാന്‍ ഇതുകൊണ്ട് കഴിഞ്ഞിട്ടില്ല. കാണാതായ ങഒ 370 വിമാനം തകര്‍ന്നു എന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല മലേഷ്യന്‍ സര്‍ക്കാര്‍ വിമാനം തകര്‍ന്നുവെന്ന നിഗമനത്തില്‍ എത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.  രണ്ടാ!ഴ്ചയിലധികം തെരച്ചില്‍ നടത്തിയിട്ടും കൃത്യമായ വിവരം ലഭിക്കാത്തതിനാലാണ് വിമാനം തകര്‍ന്നു എന്ന നിഗമനത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട 239പേരില്‍ 153 പേരും ചൈനാക്കാരാണ്. വിമാനം തകര്‍ന്നു എന്നും തെരച്ചില്‍ അവസാനിപ്പിച്ചു എന്നുമുള്ള മലേഷ്യന്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചൈനയിലെ മലേഷ്യന്‍ എംബസി ആസ്ഥാനത്തേക്ക് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രകടനം നടത്തി. ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ഇന്‍മര്‍സാറ്റില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചാണ് വിമാനം തകര്‍ന്നു എന്ന നിഗമനത്തില്‍ മലേഷ്യ എത്തിച്ചേര്‍ന്നത്. ഈ തെളിവുകള്‍ കൈമാറാന്‍ മലേഷ്യയോട് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനം വഴിതിരിച്ചു വിട്ട ശേഷമാണ് കാണാതായതെന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിര്‍ണായകമായ ആ ഗതിതിരിക്കലിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ആരുടേതാണ്? സംശയങ്ങള്‍ പല കോണുകളിലേക്കും നീങ്ങുന്നുണ്ടെങ്കിലും ഒരു ഉത്തരം ഇനിയും ഉള്‍തിരിഞ്ഞിട്ടില്ല. ആശയവിനിമയ ഉപാധികളെല്ലാം പ്രവര്‍ത്തനരഹിതമാക്കി ശുഭരാത്രി നേര്‍ന്ന് അവസാന യാത്രയിലേക്ക് വിമാനത്തെയും യാത്രക്കാരെയും നയിച്ചത് ആരാണ്? പൈലറ്റോ? വിമാനത്തിലെ യാത്രക്കാരിലൊരാളോ? ഇതിന് പ്രേരകമായത് എന്താണ്? സാങ്കേതിക തകരാറാണോ? തിവ്രവാദികളുടെ ബുദ്ധി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ?   ഉത്തരങ്ങള്‍ക്ക് ചെറിയൊരു സൂചനയെങ്കിലും ലഭിക്കണമെങ്കില്‍ ബ്ലാക് ബോക്‌സെങ്കിലും കണ്ടെത്തണം. ലോകത്തിലെ ആദ്യ സൈബര്‍ വിമാന റാഞ്ചലെന്ന സംശയം നിലനില്‍ക്കുന്ന മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. തകര്‍ന്ന് വീണെന്ന സ്ഥിരീകരണം വന്നെങ്കിലും അവശിഷ്ടങ്ങളെവിടെപ്പോയി ഒളിച്ചുവെന്നത് മലേഷ്യയെ വേട്ടയാടും. ഇവിടെയാണ് ബ്ലാക് ബോക്‌സ് കണ്ടെത്തുന്നതിന്റെ പ്രാധാന്യം ഒളിഞ്ഞിരിക്കുന്നതും. ബ്ലാക് ബോക്‌സില്‍ നിന്നും വിക്ഷേപിക്കുന്ന സൂചനകള്‍ കണ്ടെത്താനുള്ള അത്യാധുനിക സൌകര്യങ്ങളുള്ള അമേരിക്കയുടെ പടക്കപ്പല്‍ ഇപ്പോള്‍ തെരച്ചിലിനായി ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ട്. 30 ദിവസം മാത്രമാണ് സാധാരണയായി ബ്ലാക്‌ബോക്‌സില്‍ നിന്നും സിഗ്‌നലുകള്‍ ലഭിക്കുക. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ 15 ദിവസം കൂടി ബ്ലാക് ബോക്‌സ് പ്രവര്‍ത്തനസജ്ജമായേക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലഭ്യമായ അറിവുകളില്‍ നിന്നെത്തിയ ഒരു ഊഹം മാത്രമാണ് ഇപ്പോഴത്തെ കണ്ടെത്തലെന്ന ആരോപണം ശക്തമാണ്. പടക്കപ്പലിലെ അത്യാധുനിക സൌകര്യങ്ങളുപയോഗിച്ചും ബ്ലാക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാനായില്ലെങ്കില്‍ സൈഡ്  സ്‌കാന്‍ സോണര്‍ ഉപയോഗിക്കും. 2009ല്‍ കാണാതായ എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ നിന്നും കണ്ടെത്തിയത് ഈ സംവിധാനമുപയോഗിച്ചാണ്. രണ്ട് വര്‍ഷത്തിനു ശേഷണാണ് ഫ്രാന്‍സിന്റെ വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി ഇതിന്റെ ഫലങ്ങള്‍ സമുദ്രത്തില്‍ നിലയുറപ്പിച്ച കപ്പലിലേക്ക് അയച്ച് അവശിഷ്ടത്തിന്റെ ലക്ഷണം സോണാര്‍ കണ്ടെത്തുകയാണെങ്കില്‍ ഹൈ റസല്യൂഷന്‍ വീഡിയോയുള്ള അന്തര്‍വാഹിനി ഈ മേഖലയിലേക്കയച്ച് ശാസ്ത്രജ്ഞര്‍ക്ക് നേരിട്ടുള്ള പരിശോധനക്കുള്ള അവസരം ഒരുക്കുകയാണ് പതിവ്.
 .....................................................
 കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്. ഇന്ത്യന്‍മഹാസമുദ്രത്തിലാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. തെരച്ചിലിനായി കൂടുതല്‍ ആസ്‌ത്രേലിയന്‍ വിമാനങ്ങള്‍ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേ സമയം അന്വേഷണത്തില്‍ മലേഷ്യയെ സഹായിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ തീരുമാനിച്ചു.അതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചില റഡാര്‍ വിവരങ്ങള്‍ കൂടി ലഭിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി ഹിശാമുദ്ധീന്‍ ഹുസൈന്‍ പറഞ്ഞു. 26 രാജ്യങ്ങള്‍ പങ്കെടുത്ത തെരച്ചിലാണ്  മലേഷ്യന്‍ എംഎച്ച് 370 എന്ന വിമാനത്തിനായി നടന്നത്. ലോകത്തെ പ്രമുഖ അന്വേഷണ ഏജന്‍സികളെല്ലാം അന്വേഷണത്തില്‍ പങ്കെടുത്തെങ്കിലും വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആര്‍ക്കും കണ്ടെത്താനായിട്ടില്ല. അയല്‍ രാജ്യങ്ങളുടെ റഡാര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് മലേഷ്യ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും മലേഷ്യന്‍ സര്‍ക്കാറിനെ സഹായിക്കുന്നുണ്ട്. വിമാനത്തിന്റെ പൈലറ്റിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫ്‌ലൈറ്റ് സിമുലേറ്ററില്‍ നിന്ന് നിര്‍ണായകമായ പലവിവരങ്ങളും നീക്കം ചെയ്യപ്പെട്ടതായി എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്.ഈ വിവരങ്ങള്‍ കണ്ടെത്താന്‍ എഫ്ബിഐ ശ്രമം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരേയും വഹിച്ചുള്ള എംഎച്ച് 370 വിമാനം വിമാനപാതയില്‍ നിന്ന് അപ്രത്യക്ഷമായത്.
 .....................................................
കാണാതായ മലേഷ്യന്‍ വിമാനത്തില്‍ സ്‌ഫോടനശേഷിയുള്ള ലിഥിയം  ഇയോണ്‍ ബാറ്ററികളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. മലേഷ്യന്‍ എയര്‍ലൈന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ വിമാനം അപ്രത്യക്ഷമായതിനു പിന്നില്‍ ബാറ്ററി മൂലമുണ്ടായ തീപിടുത്തമായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിമാനത്തിനുള്ള അപകടകരമായ വസ്തുക്കള്‍ എന്തെങ്കിലും ഉണ്ടായിരുന്നില്ലെന്ന് നാലുദിവസം മുമ്പുവരെ ആവര്‍ത്തിച്ചിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് ജൗഹരിയാണ് ഇക്കാര്യം സമ്മതിച്ചത്. മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പുകളിലം ഉപയോഗിക്കപ്പെടുന്ന ലിഥിയം  ഇയോണ്‍ ബാറ്ററികള്‍ സമീപകാലങ്ങളില്‍ നിരവധി വിമാനദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് എയര്‍ലൈന്‍ വ്യവസായവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 20 വര്‍ഷത്തിനിടെ 140 വിമാനാപകടങ്ങള്‍ക്ക് ഇത് വഴിതെളിച്ചിട്ടുണ്ട്. സാധാരണ ഇത്തരം ബാറ്ററികള്‍ യാത്രാവിമാനത്തിലെ കാര്‍ഗയോയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാറില്ല. എന്നാല്‍ രാജ്യാന്തര സിവില്‍ ഏവിയേഷന്‍ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ലിഥിയം ബാറ്ററിയുടെ ചരക്ക് വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്ന് ജൗഹരി വ്യക്തമാക്കി. അതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടതായുള്ള വെളപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചില്‍ രണ്ടാം ദിവസവും വിഫലമായി. 26 രാജ്യങ്ങളാണ് വിമാനത്തിനായുള്ള തെരച്ചിലില്‍ പങ്കുചേര്‍ന്നിരിക്കുന്നത്
 .....................................................
കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ഉപഗ്രഹ ചിത്രവുമായി ഹൈദരാബാദുകാരന്‍ രംഗത്ത്. ഐ.ടി അനലിസ്റ്റായി ജോലി ചെയ്യുന്ന 29 കാരനായ അനൂപ് മാധവ് യെഗ്ഗിനയാണ് വിമാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.  ഡിജിറ്റല്‍ ഗ്ലോബ് സാറ്റലൈറ്റ് ഝആ02 എന്ന ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനൂപ് വിമാനത്തിനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. മാര്‍ച്ച് എട്ടിന് ഒരു വലിയ വിമാനം ആന്‍ഡമാന്‍ ദ്വീപിന് മുകളിലൂടെ താഴ്ന്ന് പറക്കുന്ന ചിത്രമാണ് അനൂപ് കണ്ടെത്തിയത്.  ഇത് കാണാതായ ബോയിംഗ് 777 തന്നെയാണെന്നാണ് അനൂപിന്റെ നിഗമനം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇത്തരത്തില്‍ വിമാനം കണ്ടെത്തുന്നതിനായി ഉപഗ്രഹ ചിത്രങ്ങള്‍ വഴി തിരച്ചില്‍ നടത്തുന്ന 'ക്രൌഡ് സോഴ്‌സിംഗ്' എന്ന പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത്.  അനൂപ് തന്റെ കണ്ടുപിടുത്തം സി.എന്‍.എന്‍ ന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടെ വിശദ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. കണ്ടെത്തിയത് മലേഷ്യന്‍ വിമാനം തന്നെയാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അനൂപ് പറഞ്ഞു. ഈ ചിത്രം എടുത്തിരിക്കുന്നത് ആന്‍ഡമാനിലെ ശിബ്പൂര്‍ എയര്‍സ്ട്രിപ്പിന് സമീപത്തെ വനത്തിനു മുകളില്‍ നിന്നാണ്. ഈ എയര്‍സ്ട്രിപ്പ് സൈനികാവശ്യങ്ങള്‍ക്കായി മാത്രമുള്ളതാണ്. ഇവിടെക്ക് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പ്രവേശനമില്ല. ചിത്രം കൂടുതല്‍ പരിശോധിക്കുകയാണെങ്കില്‍ റഡാറകളില്‍ നിന്ന് കണ്ണുവെട്ടിക്കാനായി വിമാനം വളരെ താഴ്ന്നാണ് പറക്കുന്നതെന്നും വ്യക്തമാകുമെന്നും അനൂപ് വാദിക്കുന്നു.  പിന്നെ വളരെ പ്രാധാന്യമുള്ള കാര്യമെന്തെന്നാല്‍ വിമാനത്തിന്റെ വലിപ്പവും, നിറവും കാണാതായ വിമാനവുമായി സാമ്യമുള്ളതാണെന്നും അനൂപ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിതന്നെ വിമാനങ്ങളുടെ സാങ്കേതിക വശങ്ങള്‍ അറിയാവുന്നവരുമായി ചര്‍ച്ച ചെയ്ത് ചിത്രത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് അനൂപ്.  .....................................................
മലേഷ്യന്‍ വിമാനത്തില്‍ സ്‌ഫോടനം ഉണ്ടായിട്ടില്ലെന്ന് യു എന്‍ ഏജസി റിപ്പോര്‍ട്ട്. വിമാനം തകരുകയൊ സ്‌ഫോടനം ഉണ്ടാവുകയൊ ചെയ്തിട്ടില്ലെന്ന് യു എന്‍ ആണവായുധ വിരുദ്ധ ഏജന്‍സിയായ സി ടി ബി ടി ഒ. വിമാനം കാണാതായതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് യു എന്‍ ഏജന്‍സി ഇത്തരമൊരു നിഗമനത്തിലെത്തിയത്.  സ്‌ഫോടനമോ വിമാന അപകടമൊ ഉണ്ടായതിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ ഏജന്‍സിയ്ക്ക് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ടെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  ആണവ പരീക്ഷണങ്ങള്‍ അടക്കമുള്ളവ കണ്ടെത്തുന്നതിനുള്ള ഏജന്‍സിയുടെ നിരീക്ഷണ സംവിധാനങ്ങളില്‍ വിമാന ദുരന്തങ്ങമോ സ്‌ഫോടനമൊ കണ്ടെത്താന്‍ കഴിയുമെന്നാണ് സംഘടന അവകാശപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് സി ടി ബി ടി ഒ സ്‌ഫോടനങ്ങള്‍ അടക്കമുള്ളവ നിരീക്ഷിക്കുന്നത്
 .....................................................
 ക്വലാലംപൂരില്‍ നിന്നു ബെയ്ജിങിലേക്ക് പറക്കുന്നതിനിടെ ആകാശമധ്യേ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം പുതിയ ഘട്ടത്തിലേക്ക്. ഖസാഖിസ്താന്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള മേഖലയില്‍ വിമാനമുണ്ടാകാന്‍ ഇടയുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജിം റസാഖ് പറഞ്ഞു. വിമാനത്തിനായി 25 ഓളം രാജ്യങ്ങള്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്ന് മലേഷ്യ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ ഒരാഴ്!ച്ച മുമ്പ് അപ്രത്യക്ഷമായ വിമാനത്തേക്കുറിച്ച് സ്ഥിരീകരിക്കാവുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ, വിമാനത്തിലുള്ള യാത്രികരുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്. വിമാനം കണ്ടെത്താനും യാത്രികരെ രക്ഷിക്കാനുമാണ് ശ്രമം. കാണാതായ വിമാനത്തെക്കുറിച്ചുള്ള പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്ക് ശ്രദ്ധ നല്‍കുന്നില്ല. വിമാനത്തിനായുള്ള തെരച്ചില്‍ അങ്ങേയറ്റം സങ്കീര്‍ണമായി കൊണ്ടിരിക്കുകയാണെന്നും മലേഷ്യന്‍ ഗതാഗത മന്ത്രി വ്യക്തമാക്കി.  സമുദ്രമേഖലയ്ക്ക് പുറമേ കരയിലേക്കും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പൈലറ്റിന്റേയും സഹപൈലറ്റിന്റേയും വസതികളില്‍ പരിശോധന നടത്തി. വിമാനം പുറപ്പെടുന്നതിന് മുമ്പ് പൈലറ്റുമായി ആശയവിനിമയം നടത്തിയ എഞ്ചിനീയര്‍മാരെയും ചോദ്യം ചെയ്തു. കൂടുതല്‍ സാറ്റലൈറ്റ് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രാജ്യങ്ങളോട് അക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനം റാഞ്ചിയെന്ന വാര്‍ത്ത ഒരു സാധ്യത മാത്രമാകാമെന്നും മലേഷ്യന്‍ അധികൃതര്‍ പറഞ്ഞു. ഖസാഖിസ്താന്‍, ഉസ്!ബെക്കിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, ചൈന, മ്യാന്‍മര്‍, ലാവോസ്, വിയറ്റ്‌നാം, തായ്!ലന്‍ഡ്, ഇന്തോനേഷ്യ, ആസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളോടു റഡാറില്‍ കാണാതായ വിമാനത്തേക്കുറിച്ച് എന്തേലും വിവരം പതിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കൈമാറണമെന്നും മലേഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
  .....................................................
വിമാനം അന്തമാന്‍ ദ്വീപിലേക്ക് പറന്നതായി സൂചന. മിലിട്ടറി റഡാറില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷമം. അന്തമാന്‍ ദ്വീപിന്റെ ഭാഗത്തേക്ക് വിമാനം ബോധപൂര്‍വ്വം കടത്തിയതായാണ് അനുമാനമെന്ന് തെരച്ചലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ട്.  മലേഷ്യന്‍ സൈന്യം റഡാറിലൂടെ കണ്ടെത്തിയ അജ്ഞാത വിമാനം കാണാതായ ബോയിങ് തന്നെയാണെന്ന സംശയം നേരത്തെ തന്നെ ഉടലെടുത്തിരുന്നു. വ്യോമയാന മേഖലയിലെ സഞ്ചാരപഥങ്ങളിലൂടെ തന്നെയാണ് അന്തമാന്‍ മേഖലയിലേക്ക് വിമാനം നീങ്ങിയത്. അതുകൊണ്ടു തന്നെ പരിശീലനം ലഭിച്ച ഒരാള്‍ തന്നെയാകും ഈ സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നതെന്നതാണ് അന്വേഷണത്തില്‍ മുഴുകിയിട്ടുള്ള സംഘത്തിന്റെ പൊതുവായ നിരീക്ഷണം. രേഖാംശവും അക്ഷാംശവും കണക്കിലെടുത്ത് ഗണിച്ചെടുക്കുന്ന ഭൂമിശാസ്ത്രപരമായ മേഖലകളാണ് വ്യോമയാന മേഖലയിലെ സഞ്ചാരപഥങ്ങള്‍. എയര്‍ കൊറിഡോറുകളിലൂടെ പൈലറ്റിന് അനായാസം വിമാനത്തെ നയിക്കാന്‍ സഹായിക്കുന്നവയാണ് ഇവ. വിമാനം പറത്താന്‍ നല്ല പരിശീലനം ലഭിച്ച ഒരാള്‍ 239 യാത്രക്കാരുമായി മലേഷ്യന്‍ ബോയിങിനെ ബോധപൂര്‍വ്വം മറ്റൊരിടത്തേക്ക് നയിച്ചിരിക്കാനുള്ള സാധ്യതകളാണ് ഇതോടെ ശക്തമാകുന്നത്.  .....................................................
 വിമാനം റഡാറില്‍ നിന്നും തെന്നിമറഞ്ഞതിനു ശേഷവും പറന്നതായുള്ള വാര്‍ത്തകള്‍ മലേഷ്യ നിഷേധിച്ചെങ്കിലും വിമാനത്തിനായുള്ള തെരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. വിമാനത്തിലെ സ്വയംനിയന്ത്രിത വിനിമയസംവിധാനം മണിക്കൂറുകളോളം പിന്നെയും പ്രവര്‍ത്തിച്ചിരുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷം അഞ്ചു മണിക്കൂര്‍  വിമാനം പറന്നതായുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. യഥാര്‍ഥ ദിശയില്‍ നിന്നും ഗതിമാറി പടിഞ്ഞാറു ലക്ഷ്യമാക്കി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗത്തേക്ക് വിമാനം ചലിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തെരച്ചില്‍ ഇപ്പോള്‍ ഈ മേഖലയിലേക്കും മാറ്റിയിട്ടുള്ളത്. കോക്പിറ്റും എയര്‍ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയവും സ്വയംനിയന്ത്രിതമായ ആശയവിനിമയവും രണ്ട് പ്രത്യേക ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനരഹിതമാണെന്നത് ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് തെരച്ചലില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കുള്ളതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു അത്യാഹിതത്തെ തുടര്‍ന്ന് ആശയവിനിമയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെക്കാള്‍ ബോധപൂര്‍വ്വമായി ഇവ വിച്ഛേദിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നാണ് നിരീക്ഷണം. എന്നാല്‍ ഇത്തരമൊരു ആശങ്ക പങ്കുവച്ച ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മലേഷ്യന്‍ സൈന്യം കണ്ടെത്തിയ റഡാര്‍ സൂചനകളും വ്യക്തമാക്കുന്നത് തിരിച്ചറിയാനാകാത്ത ഒരു വിമാനം ഈ സമയത്ത് ആകാശത്ത് പറന്നിരുന്നതായാണ്. മലേഷ്യ  തായ്!ലാന്‍ഡ് അതിര്‍ത്തികടന്ന് മലാക്ക കടലിടുക്കിന് മുകളിലൂടെയാണ് ആ വിമാനം സഞ്ചരിച്ചിരുന്നത്. കാണാതായ ബോയിങ് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ബന്ധം നഷ്ടമായ ശേഷമാണ് ഈ അജ്ഞാത വിമാനവും പ്രവര്‍ത്തനക്ഷതമായിരുന്നത്. അതിനാല്‍ തന്നെ കാണാതായ മലേഷ്യന്‍ വിമാനത്തില്‍ നിന്നുള്ള സൂചനകള്‍ തന്നെയാകാം റഡാറില്‍ തെളിഞ്ഞതെന്ന അനുമാനവും ശക്തമാണ്. 239 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ദുരൂഹതയുയര്‍ത്തി അപ്രത്യക്ഷമായിട്ട് ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും ശുഭസൂചകമായ ഒരു കാര്യവും ഉള്‍തിരിയാത്തത് ആശങ്കകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
   .....................................................
വിമാനം റഡാറില്‍ നിന്നും തെന്നിമറഞ്ഞതിനു ശേഷവും പറന്നതായുള്ള വാര്‍ത്തകള്‍ മലേഷ്യ നിഷേധിച്ചെങ്കിലും വിമാനത്തിനായുള്ള തെരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപിച്ചു. വിമാനത്തിലെ സ്വയംനിയന്ത്രിത വിനിമയസംവിധാനം മണിക്കൂറുകളോളം പിന്നെയും പ്രവര്‍ത്തിച്ചിരുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട ശേഷം അഞ്ചു മണിക്കൂര്‍  വിമാനം പറന്നതായുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. യഥാര്‍ഥ ദിശയില്‍ നിന്നും ഗതിമാറി പടിഞ്ഞാറു ലക്ഷ്യമാക്കി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗത്തേക്ക് വിമാനം ചലിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തെരച്ചില്‍ ഇപ്പോള്‍ ഈ മേഖലയിലേക്കും മാറ്റിയിട്ടുള്ളത്. കോക്പിറ്റും എയര്‍ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയവും സ്വയംനിയന്ത്രിതമായ ആശയവിനിമയവും രണ്ട് പ്രത്യേക ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനരഹിതമാണെന്നത് ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് തെരച്ചലില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കുള്ളതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു അത്യാഹിതത്തെ തുടര്‍ന്ന് ആശയവിനിമയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെക്കാള്‍ ബോധപൂര്‍വ്വമായി ഇവ വിച്ഛേദിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നാണ് നിരീക്ഷണം. എന്നാല്‍ ഇത്തരമൊരു ആശങ്ക പങ്കുവച്ച ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മലേഷ്യന്‍ സൈന്യം കണ്ടെത്തിയ റഡാര്‍ സൂചനകളും വ്യക്തമാക്കുന്നത് തിരിച്ചറിയാനാകാത്ത ഒരു വിമാനം ഈ സമയത്ത് ആകാശത്ത് പറന്നിരുന്നതായാണ്. മലേഷ്യ  തായ്ലാന്‍ഡ് അതിര്‍ത്തികടന്ന് മലാക്ക കടലിടുക്കിന് മുകളിലൂടെയാണ് ആ വിമാനം സഞ്ചരിച്ചിരുന്നത്. കാണാതായ ബോയിങ് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ബന്ധം നഷ്ടമായ ശേഷമാണ് ഈ അജ്ഞാത വിമാനവും പ്രവര്‍ത്തനക്ഷതമായിരുന്നത്. അതിനാല്‍ തന്നെ കാണാതായ മലേഷ്യന്‍ വിമാനത്തില്‍ നിന്നുള്ള സൂചനകള്‍ തന്നെയാകാം റഡാറില്‍ തെളിഞ്ഞതെന്ന അനുമാനവും ശക്തമാണ്. 239 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ദുരൂഹതയുയര്‍ത്തി അപ്രത്യക്ഷമായിട്ട് ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും ശുഭസൂചകമായ ഒരു കാര്യവും ഉള്‍തിരിയാത്തത് ആശങ്കകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
 .....................................................
നമ്മുടെ മാധ്യമങ്ങളുടെ ഒരു കാര്യം ...സത്യം ആരറിഞ്ഞു. ആര്‍ക്കറിയാം. ഉഹാപോഹങ്ങളിലേക്ക് പോകാന്‍ ഞാനില്ല .ഈശ്വരന് ഫേസ് ബുക്ക് അക്കൌണ്ട് ഉണ്ടോ .. നോക്കട്ടെ ഞാന്‍ ...



image
Facebook Comments
Share
Comments.
image
George
2014-05-03 06:47:10
The key to soving this puzzle is Edward Snowden and the IT team in the plain!
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut