Image

ദിവസേന തക്കാളി കഴിക്കൂ, വന്ധ്യതയെ ചെറുക്കൂ....

Published on 06 May, 2014
ദിവസേന തക്കാളി കഴിക്കൂ, വന്ധ്യതയെ ചെറുക്കൂ....
ഓഹിയോ: ദിവസവും ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തിയാല്‍ വന്ധ്യത കുറയ്‌ക്കാമെന്ന്‌ കണ്ടെത്തല്‍. തക്കാളിക്ക്‌ ചുവപ്പുനിറം നല്‍കുന്ന ന്യൂട്രിന്‍ പുരുഷന്‍മാരിലെ വന്ധ്യതയുടെ സാധ്യത കുറയ്‌ക്കുമെന്ന്‌ ബ്രിട്ടനില്‍ നിന്നുള്ള പഠനം പറയുന്നു. ദിവസവും തക്കാളി കഴിച്ചാല്‍ പുരുഷ ബീജത്തിന്റെ അളവ്‌ കൂടും. ബീജത്തിന്റെ കൗണ്‌ട്‌ 70 ശതമാനംവരെ വര്‍ദ്ധിക്കുകയും ചെയ്യും.

ഓഹിയോയിലെ ക്ലെവ്‌ലാന്‍ഡ്‌ ക്ലിനിക്കാണ്‌ പഠന റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്‌ത വിഭാഗത്തില്‍പ്പെട്ട ദമ്പതികളിലായി 12 പഠനങ്ങളാണ്‌ നടത്തിയത്‌. തക്കാളി കഴിച്ചാല്‍ പുരുഷ ബീജത്തിന്റെ അളവ്‌ വര്‍ധിക്കുകയും ബീജത്തിന്റെ ചലനശേഷി വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ വിലക്ഷണമായ ബീജങ്ങളുടെ അളവ്‌ കുറയ്‌ക്കുമെന്നും ക്ലിനിക്ക്‌ ഡയറക്‌ടര്‍ അശോക്‌ അഗര്‍വാള്‍ പറയുന്നു.കുട്ടികളില്ലാത്ത ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ്‌ പുതിയ കണ്‌ടെത്തല്‍.

കൂടാതെ തക്കാളി മൂത്രാശയ രോഗത്തിനും ലൈംഗിക ആരോഗ്യത്തിനും നല്ലതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസേന തക്കാളി കഴിക്കൂ, വന്ധ്യതയെ ചെറുക്കൂ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക