' എന്റെ കവിത കാലാന്തരങ്ങളില്‍' - ബിന്ദു ടിജി
SAHITHYAM
07-May-2014
ബിന്ദു ടിജി
SAHITHYAM
07-May-2014
ബിന്ദു ടിജി

വര്‍ണ്ണമില്ലാത്ത ഗന്ധമില്ലാത്ത
രാഗവും നാദഭേരിയുമില്ലാത്ത
രാഗവും നാദഭേരിയുമില്ലാത്ത
.jpg)
തുള്ളിവെളിച്ചം എത്തിനോക്കാത്ത
കല്‍ത്തുറുങ്കില്‍ കിടപ്പവള്‍.
ചേര്‍ത്തടച്ചു തഴുതിട്ട വാതിലില്‍
രാഗാര്‍ദ്രയായി നീ വന്നുമുട്ടീടിലും
ഒച്ച വെക്കാതെ ഉച്ചത്തില്‍ മൂളാതെ
ഒന്നിഴഞ്ഞെണീറ്റാ തഴുതൊന്നുമാറ്റു
വാനൊട്ടുമേ ശക്തിയില്ലാത്തവള്‍.
ഏറെഖിന്നയായധീരയായി
മുഖം കുനിച്ചിരിപ്പവള്‍
പരിഹാസപ്പെരുമഴയില്‍ നനഞ്ഞൊട്ടി
ചോരയൊലിക്കുമാ നെഞ്ചകം
പൊത്തിയിട്ടാര്‍ത്തയായ് കേണവള്‍.
കൊച്ചു പൂങ്കവിളിലമ്മ തന്‍
ചുംബനം കാത്തു കാത്തു കിടന്നു
വിവശയായിട്ടാറുപോല്‍ കണ്ണീരൊഴുക്കി
മയക്കത്തിലേക്കാണ്ടുപോയോരനാഥയാം ബാലിക.
*********************************************************************
ഇമ്മട്ടില്‍ ഖിന്നയായബലയായ്
ജന്മാഴിതന്‍ പാതിതുഴഞ്ഞെത്തിയിന്നു
സ്വചഛ ശാന്തമായി മയങ്ങുകയാണു
നിന്‍ സ്‌നേഹതീരങ്ങളില്‍
ഏറ്റം കരുത്തനാം പതിതന്‍
മാറില്‍ ശയിക്കുന്ന പത്‌നിയെപോല്‍.
ഇത്രമേല്‍ ആഴത്തിലരുമയായ്
പാരായണാര്‍ഹമെന്നോതി യെന്‍
കവിതയെ ലാളിപ്പതാരു നീ
പതിയോ... മിത്രമോ.....
പാരിലിവര്‍ തന്‍ വേഷധാരിയാം
സാക്ഷാല്‍ പരംപൊരുള്‍ തന്നെയോ?
കല്‍ത്തുറുങ്കില്‍ കിടപ്പവള്‍.
ചേര്‍ത്തടച്ചു തഴുതിട്ട വാതിലില്‍
രാഗാര്‍ദ്രയായി നീ വന്നുമുട്ടീടിലും
ഒച്ച വെക്കാതെ ഉച്ചത്തില്‍ മൂളാതെ
ഒന്നിഴഞ്ഞെണീറ്റാ തഴുതൊന്നുമാറ്റു
വാനൊട്ടുമേ ശക്തിയില്ലാത്തവള്‍.
ഏറെഖിന്നയായധീരയായി
മുഖം കുനിച്ചിരിപ്പവള്‍
പരിഹാസപ്പെരുമഴയില്‍ നനഞ്ഞൊട്ടി
ചോരയൊലിക്കുമാ നെഞ്ചകം
പൊത്തിയിട്ടാര്‍ത്തയായ് കേണവള്‍.
കൊച്ചു പൂങ്കവിളിലമ്മ തന്‍
ചുംബനം കാത്തു കാത്തു കിടന്നു
വിവശയായിട്ടാറുപോല്‍ കണ്ണീരൊഴുക്കി
മയക്കത്തിലേക്കാണ്ടുപോയോരനാഥയാം ബാലിക.
*********************************************************************
ഇമ്മട്ടില്‍ ഖിന്നയായബലയായ്
ജന്മാഴിതന്‍ പാതിതുഴഞ്ഞെത്തിയിന്നു
സ്വചഛ ശാന്തമായി മയങ്ങുകയാണു
നിന്‍ സ്‌നേഹതീരങ്ങളില്‍
ഏറ്റം കരുത്തനാം പതിതന്‍
മാറില്‍ ശയിക്കുന്ന പത്‌നിയെപോല്‍.
ഇത്രമേല്‍ ആഴത്തിലരുമയായ്
പാരായണാര്‍ഹമെന്നോതി യെന്‍
കവിതയെ ലാളിപ്പതാരു നീ
പതിയോ... മിത്രമോ.....
പാരിലിവര്‍ തന്‍ വേഷധാരിയാം
സാക്ഷാല്‍ പരംപൊരുള്‍ തന്നെയോ?

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments