Image

മൗനങ്ങള്‍ (കവിത: തമ്പി ആന്റണി)

Published on 10 June, 2014
മൗനങ്ങള്‍ (കവിത: തമ്പി ആന്റണി)
മൗനങ്ങള്‍ നിറയുന്ന
മനസ്സിന്റെ വാതിലില്‍
മൂകമായി മദ്രിച്ചതോ
ര്‍ക്കുന്ന നാളുകള്‍

പതിവായി പടിവാതില്‍
കടെന്നെത്തി നീയന്നു
പരിഭവം പറയാതെ
നാണിച്ചിരുന്നതും

തിരുമുറ്റത്തൊരിക്കലാ
കിണറ്റിന്‍ കരയിലെ
മതിലിലോന്നിച്ചിരുന്നിട്ടു
മനസ്സില്‍പറഞ്ഞതും

പുന്നെല്ലിന്‍ പാടത്തി
നക്കെരെ വച്ചന്ന്‌
പലവട്ടം കണ്ടു നടന്നതും
മിണ്ടാതെ പോയതും

കാത്തു കാത്തിരുന്നിട്ടും
കാരിയം പറയാതെ
കവിതയായി നീയന്നു
കാതില്‍ പറഞ്ഞതും

ഒക്കെയൊരു സ്വപ്‌നമായി
ഓടിയെത്തുന്നനേരത്തു
മൂകമായുണരുന്ന
മൗനങ്ങളാകുന്നതും.
മൗനങ്ങള്‍ (കവിത: തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക