Image

തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ `മഹോത്സവം 2011' സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 22 November, 2011
തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ `മഹോത്സവം 2011' സംഘടിപ്പിച്ചു
കുവൈറ്റ്‌: തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ `മഹോത്സവം 2011' ആഘോഷം നവംബര്‍ 11ന്‌ (വെള്ളി) മൈദാന്‍ ഹവല്ലി അമേരിക്കന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ നടന്നു. കേരള പാരമ്പര്യത്തിന്റെ തനിമയാര്‍ന്ന കാവടി, ചെണ്‌ടമേളം, എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ ചടങ്ങില്‍ സതീഷ്‌ സി. മേത്ത ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. സെബാസ്റ്റ്യന്‍ വാതുക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റീഫന്‍ വടക്കെത്തല, ജറാള്‍ഡ്‌ തോമസ്‌. അഡ്വ. മണികൃഷ്‌ണന്‍ , രമ വിജയന്‍, അഷ്‌റഫ്‌ കുന്നംകുളം, വിഗ്‌നേഷ്‌ ജയതിലകന്‍, മണീഷുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

സുവനീര്‍ ജലാല്‍ വലിയകത്ത്‌ പ്രകാശനം ചെയ്‌തു. 10, 12 ക്ലാസുകളില്‍ ഉന്നതമാര്‍ക്ക്‌ നേടിയ കുട്ടികള്‍ക്ക്‌ മണീഷുകുമാര്‍, വേണുഗോപാല്‍, വിത്സണ്‍ മഞ്ഞളി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. മഹോത്സവം 2011 വെളിച്ചം പദ്ധതിയില്‍ നിന്ന്‌ രണ്‌ടുപേര്‍ക്കുള്ള സഹായം സെബാസ്റ്റ്യന്‍ വാതുക്കാടന്‍, അഷ്‌റഫ്‌ കുന്നംകുളം എന്നിവര്‍ വിതരണം ചെയ്‌തു. പരിപാടി കരൂര്‍ വൈശ്യാബാങ്ക്‌ ആന്‍ഡ്‌ വെസ്‌റ്റേണ്‍ യൂണിയന്‍ സ്‌പോണ്‍സര്‍ ചെയ്‌തു. കുട്ടികളുടെ സിനിമാറ്റിക്‌ ഡാന്‍സ്‌, സുനിലിന്റെ ഗസല്‍, ഗായകന്‍ വിധുപ്രതാപ്‌, ലിജി ഫ്രാന്‍സിസ്‌, സംഗീത്‌ വര്‍ഷവേണുഗോപാല്‍, അഫ്‌റാ റാഫി, രവിപ്രസാദ്‌ എന്നിവരുടെ ഗാനമേളയും ഉണ്‌ടായിരുന്നു.
തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ `മഹോത്സവം 2011' സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക