Image

ഫോമാ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമന്റ്: ടാമ്പാ ടൈഗേഴ്‌സ്‌, എം.ജി.ഡബ്ല്യു ജേതാക്കള്‍

Published on 03 July, 2014
ഫോമാ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമന്റ്: ടാമ്പാ ടൈഗേഴ്‌സ്‌, എം.ജി.ഡബ്ല്യു ജേതാക്കള്‍
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: മുതിര്‍ന്നവര്‍ ഫോമാ കണ്‍വന്‍ഷന്‍ സെന്ററില്‍ ചിരിയിലും ചിന്തയിലും വെള്ളത്തിലും മുങ്ങിയപ്പോള്‍ യുവജന കളിക്കളങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്‌ചവെച്ചതാണ്‌ ഇത്തവണത്തെ ഫോമാ കണ്‍വന്‍ഷനിലെ പ്രത്യേകത. കളിക്കളങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെയായിരുന്നതിനാല്‍ അധികമാരും അത്‌ ശ്രദ്ധിച്ചില്ല. പക്ഷെ ഏറ്റവും വലിയ യുവജന പങ്കാളിത്തമാണ്‌ സ്‌പോര്‍ട്‌സ്‌ മത്സരങ്ങള്‍ക്ക്‌ ലഭിച്ചതെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, കണ്‍വന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ പറഞ്ഞു.

വോളിബോളില്‍ ടാമ്പാ ടൈഗേഴ്‌സ്‌ ട്രോഫിയും 3,000 ഡോളര്‍ സമ്മാനവും നേടി. റണ്ണര്‍അപ്പായ ബഫല്ലോ സോള്‍ജിയേഴ്‌സിന്‌ 1500 ഡോളര്‍ സമ്മാനം ലഭിച്ചു. ടാമ്പാ ടൈഗേഴ്‌സിലെ റോബിന്‍ ജോസഫ്‌ ആയിരുന്നു എം.വി.പി.

ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അലിയാര്‍ ഷെറീഫ്‌, സണ്ണി ഏബ്രഹാം, സാബു സ്‌കറിയ, ബാള്‍ട്ടിമോറില്‍ നിന്നുള്ള ഷാജി ജോര്‍ജ്‌, ടാമ്പയില്‍ നിന്നുള്ള ജയിംസ്‌ ഇല്ലിക്കല്‍ എന്നിവരായിരുന്നു കോര്‍ഡിനേറ്റര്‍മാര്‍.

ഇതാദ്യമായി സംഘടിപ്പിച്ച ബാസ്‌കറ്റ്‌ ബോള്‍ മത്സരത്തില്‍ ന്യൂയോര്‍ക്ക്‌-ന്യൂജേഴ്‌സിയില്‍ നിന്നുള്ള എം.ജി.ഡബ്ല്യു ടീം ട്രോഫിയും 1000 ഡോളര്‍ സമ്മാനവും നേടി. ഫിലാഡല്‍ഫിയ ടീമാണ്‌ റണ്ണര്‍അപ്പ്‌. എം.ജി.ഡബ്ല്യു ടീമിലെ വര്‍ക്കി ജയിംസ്‌ ആണ്‌ എം.വി.പി.

സാബു സ്‌കറിയ, കെവിന്‍ ജോര്‍ജ്‌ എന്നിവരായിരുന്നു കോര്‍ഡിനേറ്റര്‍മാര്‍.

ചെസില്‍ ഡിട്രോയിറ്റില്‍ നിന്നുള്ള ജോര്‍ജ്‌ ടി. വന്‍നിലവും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ബേബി കുര്യാക്കോസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

ചീട്ടുകളിയില്‍ (റമ്മി) ന്യൂയോര്‍ക്കില്‍ നിന്നുള്ള കെ.ജെ. പൗലോസ്‌ ഒന്നാമതും, പി.ഒ. തോമസ്‌ റണ്ണര്‍അപ്പുമായി.

ഇരുപത്തെട്ടുകളിയില്‍ അറ്റ്‌ലാന്റയില്‍ നിന്നുള്ള ജോര്‍ജ്‌ മേലത്ത്‌- അനില്‍ അടൂര്‍ ഏഷ്യാനെറ്റ്‌ കേരളാ ടീം വിജയികളായി. കെ.ജെ. പൗലോസ്‌- സണ്ണി ടീം (ന്യൂയോര്‍ക്ക്‌) റണ്ണര്‍അപ്പായി.

അമ്പത്താറുകളിയില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സൈമണ്‍, ഷാജി തോമസ്‌, ടോമി ടീം വിജയികളായി. സാബു സ്‌കറിയ, ജോണ്‍സണ്‍ മാത്യു, സാബു വര്‍ഗീസ്‌ (ഫിലാഡല്‍ഫിയ) ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌. മാത്യു ചെരുവില്‍, ജോര്‍ജ്‌ വന്‍നിലം, ജോസഫ്‌ മാത്യു (അപ്പച്ചന്‍) ടീം (ഡിട്രോയിറ്റ്‌) സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ദിലീപ്‌ വര്‍ഗീസ്‌, ബിജു ടീം തേര്‍ഡ്‌ റണ്ണര്‍ അപ്പ്‌.

ജോസഫ്‌ മാത്യു (അപ്പച്ചന്‍), ജോര്‍ജ്‌ വന്‍നിലം, സാബു സ്‌കറിയ എന്നിവരായിരുന്നു ചീട്ടുകളി മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍മാര്‍.
ഫോമാ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമന്റ്: ടാമ്പാ ടൈഗേഴ്‌സ്‌, എം.ജി.ഡബ്ല്യു ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക