Image

കൂടുതല്‍ കാപ്പി കുടിച്ച്‌ പ്രമേഹ രോഗത്തെ പ്രതിരോധിക്കാമെന്ന്‌

ജോര്‍ജ്‌ ജോണ്‍ Published on 08 July, 2014
കൂടുതല്‍ കാപ്പി കുടിച്ച്‌ പ്രമേഹ രോഗത്തെ പ്രതിരോധിക്കാമെന്ന്‌
ഫ്രാങ്ക്‌ഫര്‍ട്ട്‌: പ്രതിദിനം കൂടുതല്‍ കാപ്പി കുടിക്കുന്നത്‌ ടൈപ്പ്‌ 2 പ്രമേഹ രോഗത്തെ പ്രതിരോധിക്കുമെന്ന്‌ മെഡിക്കല്‍ സയന്‍സിലെ ഡയബെറ്റിക്‌ വിഭാഗം നടത്തിയ റിസേര്‍ച്ചില്‍ കണ്‌ടുപിടിച്ചു.

ഡയബെറ്റിക്‌ ജേര്‍ണല്‍ ആണ്‌ ഈ റിസേര്‍ച്ച്‌ ഫലം പുറത്ത്‌ വിട്ടത്‌. പ്രതിദിനം ഒരു കപ്പ്‌ കാപ്പി കൂടുതല്‍ കുടിപ്പിച്ച 95000 നഴ്‌സുമാരില്‍ നടത്തിയ ഈ ഗവേഷണത്തില്‍ 28,000 പുരുഷ നഴ്‌സുമാരില്‍ നിന്നും ലഭിച്ച റിസല്‍ട്ട്‌ വിശകലനം ചെയ്‌ത ശില്‍പ ഭുപതിരാജു ആണ്‌ ഈ റിസേര്‍ച്ച്‌ ഫലത്തില്‍ എത്തിയത്‌.

നാല്‌ വര്‍ഷം തുടര്‍ച്ചയായി നടത്തിയ റിസേര്‍ച്ചില്‍ ആണ്‌ ഡയബെറ്റിക്‌ സയന്‍സ്‌ ഇങ്ങനെ ഒരു ഫൈനല്‍ റിസല്‍ട്ടില്‍ എത്തിയത്‌. പ്രതിദിനം ഒരുകപ്പ്‌ കാപ്പി കൂടുതല്‍ കുടിക്കുന്നവര്‍ക്ക്‌ 11 ശതമാനവും മൂന്ന്‌ കപ്പ്‌ കാപ്പി കൂടുതല്‍ കുടിക്കുന്നവര്‍ക്ക്‌ 37 ശതമാനവും ടൈപ്പ്‌ 2 പ്രമേഹ രോഗം കുറവുള്ളതായി ഈ റിസേര്‍ച്ചില്‍ കണെ്‌ടത്തി. ഏത്‌ തരം കാപ്പി കുടിച്ചാലും ഈ പ്രതിരോധ ശക്‌തി ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക