Image

മനുഷ്യനിലും പരിണാമം അവസാനിക്കുന്നില്ല :ഉദിത്‌ചൈതന്യ

അനില്‍ ആറന്‍മുള Published on 14 July, 2014
മനുഷ്യനിലും പരിണാമം അവസാനിക്കുന്നില്ല :ഉദിത്‌ചൈതന്യ
ഹൂസ്റ്റന്‍ : ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മനുഷ്യനിലെത്തി അവസാനിച്ചപ്പോള്‍ അതിലും അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാഗവതം പറഞ്ഞ പരിണാമ സിദ്ധാന്തം മനുഷ്യനിലും അവസാനിക്കാതെ മനുഷ്യന്റെയും ഈ ലോകത്തിന്റെയും അവസാനം വരെ പ്രവചിച്ച് ഇപ്പോഴും വിശ്വം നിറഞ്ഞു നില്‍ക്കുന്നതായി സ്വാമി ഉദിത് ചൈതന്യ പ്രസ്താവിച്ചു. ഹൂസ്റ്റനില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൂസ്റ്റനിലെ വിപിഎസ്എസ് ടെമ്പിള്‍ ഹാളില്‍ സംഘടിപ്പിച്ച അത്താഴവിരുന്ന് സ്വാമി ഉദിത് ചൈതന്യ, പ്രസിഡന്റ് ഷണ്‍മുഖന്‍ സീതാറാം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അരുണ്‍ വര്‍മ, ശശിധരന്‍ നായര്‍, ജി.കെ.പിള്ള, മാധവന്‍ പിള്ള, ക്ഷേത്ര പൂജാരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു.

ഇനി വരുന്ന നൂറുകണക്കിന് തലമുറകള്‍ക്കു വെളിച്ചമേകാന്‍ ഉതകുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്ത കേരളാഹിന്ദു സൊസൈറ്റി പ്രവര്‍ത്തകരെ സ്വാമി ഉദിത് ചൈതന്യ പ്രശംസിച്ചു.

പ്രശസ്തനടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി സദസ്യരെ അഭിസംബോധന ചെയ്തു. ദിവ്യയുടെ ശ്രീപാദം സ്‌ക്കൂള്‍, കലാമണ്ഡലം ശ്രീദേവിയുടെ നേതൃത്വത്തില്‍ ക്രസന്‍ഡോ(Cresando) സ്‌കൂള്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ അത്യാകര്‍ഷകമായി.

തുടര്‍ന്ന് പ്രശസ്ത ഗായകര്‍ ശ്രീ ശങ്കരന്‍ നമ്പൂതിരി അവതരിപ്പിച്ച അര്‍ദ്ധ ശാസ്ത്രീയ ഗാനസുധ അര്‍ദ്ധരാത്രിവരെ നിറഞ്ഞ സദസ്സിന് അമൃതവര്‍ഷമായി.

പി.ഗോപാലകൃഷ്ണന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തി.

നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന ക്ഷേത്രം 2015 ഏപ്രില്‍ 23 ന് നടക്കുന്ന കുംഭാഭിക്ഷേകത്തോടെ ലോകത്തിന് സമര്‍പ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് രാജഗോപാലപിള്ള പറഞ്ഞു.

കെ.കെ.സത്യന്‍ പരിപാടികളുടെ കോര്‍ഡിനേറ്റര്‍ ആയിരുന്നു.


മനുഷ്യനിലും പരിണാമം അവസാനിക്കുന്നില്ല :ഉദിത്‌ചൈതന്യമനുഷ്യനിലും പരിണാമം അവസാനിക്കുന്നില്ല :ഉദിത്‌ചൈതന്യമനുഷ്യനിലും പരിണാമം അവസാനിക്കുന്നില്ല :ഉദിത്‌ചൈതന്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക