Image

മനസ്സ്‌ തൊട്ടറിയുന്ന മാന്ത്രികന്‍ (ശ്രീ അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍, കഥ -ഒരു ഹൃസ്വവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 19 July, 2014
മനസ്സ്‌ തൊട്ടറിയുന്ന മാന്ത്രികന്‍ (ശ്രീ അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍, കഥ -ഒരു ഹൃസ്വവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)
മനോവ്യാപാരങ്ങളുടെ ഒരു സര്‍ഗ്ഗവിപണി അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ രചനകളില്‍ കാണാം. വ്യക്‌തി ബന്ധങ്ങളുടെ ഉലച്ചിലും ഉറപ്പും ഈ കമ്പോളത്തിലെ ലാഭനഷ്‌ടങ്ങളുടെ ഏറ്റക്കുറച്ചിലുകളെ ആസ്‌പദമാക്കിയാണ്‌്‌. കഥകളിലും കവിതകളിലും ഈ എഴുത്തുകാരന്‍ ആവിഷ്‌ക്കരിക്കുന്നത്‌ ഒരു മനശാസ്ര്‌തജ്‌ഞന്റെ കണ്ടെത്തെലുകളുടെ കാവ്യാത്മകവും കലാത്മകവുമായ അവതരണമായിട്ടാണ്‌. സര്‍ഗ്ഗശക്‌തിയുടെ മാന്ത്രികവിരലുകള്‍ കൊണ്ട്‌ തൊട്ടറിയുന്ന മനസ്സുകളുടെ കമനീയമായ കലാവിഷ്‌കാരം. ആധുനികതയുടെ വാങ്ങലേറ്റിട്ടുണ്ടെങ്കിലും ആശയങ്ങളെ പ്രതിമാനങ്ങളിലൂടെ സന്നിവേശിപ്പിക്കുന്ന ഒരു പ്രത്യേക ശൈലി ഇദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നു. ഏന്നാല്‍ ദുരൂഹതകളും നിഗൂഢ സമസ്യകളും കൊണ്ട്‌ അവയെ മൂടി കളയുന്നില്ല. മനസ്സാണ്‌ എല്ലാമെന്ന്‌ ചില രചനകളിലൂടെ പ്രകടമാക്കുന്നുണ്ട്‌.

ഇന്ദ്രിയാനുഭൂതികള്‍ക്ക്‌ മോഹിക്കുന്നത്‌ ശരീരമോ മനസ്സോ? ശരീരത്തിന്റെ ആസക്‌തി തീര്‍ന്നാലും മോഹങ്ങള്‍ ബാക്കിയാകുന്നത്‌ അവസാനിക്കാത്ത ആഗ്രഹങ്ങളുടെ ബന്ധനത്തില്‍നിന്നു മോചനം കിട്ടാന്‍ അവന്‍ ബന്ധങ്ങള്‍ തിരയുന്നത ്‌കൊണ്ടാണ്‌. എന്നാല്‍ ബന്ധങ്ങള്‍ക്ക്‌ സ്‌ഥിരതയുണ്ടോ? അവ അയഞ്ഞ്‌ പോകുന്നതെന്ത്‌ കൊണ്ട്‌ എന്ന്‌ `ശിഥില ബന്ധങ്ങള്‍' എന്ന കവിതയില്‍ വളരെ വിശ്വസനീയമാം വണ്ണം വിശദീകരിക്കുന്നുണ്ട്‌. ഒട്ടകത്തിനു സൂചിക്കുഴയില്‍ കൂടി കടക്കുക പ്രയാസമാണ്‌. കവിയുടെ വരികള്‍ ഇങ്ങനെ : സൂക്ഷ്‌മാം സുഷിരങ്ങളിലൂടെ അവന്‍ ശിഥിലമാം ബന്ധങ്ങള്‍ കോര്‍ക്കുന്നു. വളരെ സങ്കുചിതമായ ഒരു ബന്ധം കോര്‍ക്കാന്‍ ശ്രമിക്കുന്നവനറിയാം അത്‌ കോര്‍ക്കപ്പെടന്‍ പോകുന്നില്ലെന്ന്‌.

ഇവിടെ നമ്മള്‍ യേശുദേവന്റെ വരികള്‍ ഓര്‍ക്കുക. സൂചിക്കുഴയോളം വലുപ്പത്തോളം നിങ്ങള്‍ നിങ്ങളുടെ ഹ്രുദയം തുറക്കുക. ഞാന്‍ നിങ്ങള്‍ക്കായി തമ്പും, ഒട്ടകവും കടന്നുപോകാവുന്ന ഒരു വാതില്‍ തുറക്കാം. അതെങ്ങനെ സാധിക്കുമെന്ന്‌ ചോദ്യത്തിനു യേശുദേവന്‍ പറഞ്ഞു :ദൈവത്താല്‍ അസാദ്ധ്യമായി ഒന്നുമില്ല. ഈ കവിതയില്‍ കവി ആ തത്വമുപയോഗിച്ചതായി കാണുന്നു. കാരണം കാലം കടന്നുപോകുമ്പോള്‍ (നാഴികമണിയുടെ സ്‌നേഹസൂചി) വിസ്‌മരിക്കപ്പെട്ടുപോയ ഒരു ബന്ധം അന്വേഷിക്കുന്നവന്‍ കടലില്‍ തപ്പുന്ന പോലെയാണ്‌. ആഴങ്ങളുടെ അപാരത കണ്ട്‌ ശോകവും, ദു:ഖവും പിന്നെ വിദ്വേഷവും ഉണ്ടാകുന്നു. സ്‌നേഹബന്ധങ്ങളില്‍ വിള്ളല്‍ സംഭവിക്കുന്നത്‌ സൂചിക്കുഴയിലൂടെ മാത്രം കടന്നുപോയ വളരെ പരിമിതമായ സ്‌നേഹത്തിന്റെ അളവു കൊണ്ടാണ്‌. ഒരാള്‍ ബന്ധങ്ങള്‍ വിട്ട്‌ ഏകനാകുമ്പോള്‍ സ്‌നേഹത്തിന്റെ വിളക്ക്‌ അയാളുടെ മനസ്സില്‍ തെളിയുന്നു. ദൈവം സ്‌നേഹമാണു, ദൈവ്‌ത്താല്‍ അസാദ്ധ്യമായി ഒന്നുമില്ല. ഒരു കൊടുങ്കാറ്റിലും കെടാത്ത സ്‌നേഹവിളക്ക്‌ മനസ്സിലുള്ളവരുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നില്ല. നിങ്ങളുടെ ഹ്രുദയങ്ങള്‍ക്ക്‌ സൂചിക്കുഴയുടെ വലുപ്പമെയുള്ളുവെങ്കിലും സ്‌നേഹമെന്ന വലിയ വാതില്‍ തുറക്കുമ്പോള്‍ ബന്ധം മുറുകുന്നു, അയയുന്നില്ല. വളരെ ലളിതമായി ഒരു വലിയ തത്വം ഈ കവിതയിലൂടെ ഉരുതിരിയുന്നു.

അനുവാചക മനസ്സുകളില്‍ അമ്പരപ്പും അവ്യക്‌തതയും സൃഷ്‌ടിക്കുന്ന ആധുനിക കവിതാ രീതിയില്‍ നിന്നും ശ്രീ പുന്നയൂര്‍ക്കുളം അകലം പാലിച്ചുകൊണ്ട്‌ കാവ്യരചനയില്‍ തന്റേതായ ഒരു ശൈലി വികസിപ്പിച്ചിട്ടുണ്ട്‌. ആധുനിക ആധുനിക കവിതകള്‍ അനുവാചക മനസ്സുകളില്‍ പ്രതികരണങ്ങള്‍ സൃഷ്‌ടിക്കുന്നു എന്നു പറയുമ്പോള്‍ അത്‌ സ്വാഗതാര്‍ഹമായ ഒരു പ്രതികരണമായിട്ടല്ല കണക്കാക്കുന്നത്‌.. ഉപയോഗിക്കുന്നത്‌. അതായ്‌ത്‌ കുറെ വാക്കുകള്‍ നിരന്നു നിന്നു ഭ്രാന്തന്മാരെ പോലെ എന്തോ പുലമ്പുന്നു, തുമ്പും വാലുമില്ലാതെ. ശ്രീ പുന്നയൂര്‍ക്കുളം കവിതകളിലൂടെ മനുഷ്യമനസ്സിന്റെ സ്‌പന്ദനങ്ങള്‍ക്ക്‌ കാവ്യരൂപം പകരുന്നു.മാനസിക വികാരങ്ങളാല്‍ പ്രചോദിതനാകുന്ന കവി തന്റെ രചനാവേളകളില്‍ ഒരു മുനിയുടെ ആത്മസംയമനം പാലിക്കുന്നത്‌ ദ്രുശ്യമാണ്‌. തന്മൂലം ലാളിത്യവും അതേസമയം ഗാംഭീര്യം ഉളവാക്കുന്നതുമായ ആശയങ്ങളുടെ മന്ത്രങ്ങള്‍ അദ്ദേഹം ഉരുവിടുന്നു.സ്‌ഫുടം ചെയ്‌തെടുത്ത ചെറു വാക്കുകളിലൂടെ വലിയ അര്‍ത്ഥങ്ങള്‍ ഉത്ഭവിപ്പിക്കുന്ന കലാസൃഷ്‌ടി കര്‍മ്മത്തിലെ മായിക വിദ്യകള്‍ ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ സവിശേഷ പ്രതിഭയുടെ നിദര്‍ശനങ്ങളാണ്‌.

കാടെരിയുന്നു എന്ന കവിതയിലെ ആദ്യവരികള്‍ ഇങ്ങനെ തുടങ്ങുന്നു. കാടെരിയുന്നു, കരളെരിയുന്നു. കാടിനൊപ്പംകരളുമെരിയുന്നുണ്ട്‌. തീര്‍ച്ചയായും തീ വല്ലവരുടെയല്ല, തീ കൊണ്ടു പുളയുന്നവരുടെ തന്നെ. കാട്ടു തീ ഒരു പക്ഷെ ഹ്രുദയശൂന്യരായ മനുഷ്യര്‍ക്ക്‌ ഒരു വിനോദ കാഴ്‌ചയാകാം. നായാട്ട്‌ കഴിഞ്ഞ്‌ അവിടമെല്ലാം ചുട്ടു കരിക്കുന്ന ഒരു സ്വഭാവം പണ്ടത്തെ രാജാക്കന്മാര്‍ക്ക്‌ ഉണ്ടായിരുന്നു.ല്‌പ കവിയെ സംമ്പന്ധിച്ചടത്തോളം അത്‌ കരളെരിച്ചിലാണ്‌. പ്രകൃതിക്ക്‌്‌ നേരെ മനുഷ്യന്‍ ചെയ്യുന്ന കൊടും പാതകങ്ങള്‍ക്ക്‌ നേരെയുള്ള ഒരു രോദനമാണീ കവിത.എന്തിനാണു മനുഷ്യന്‍ പ്രക്രുതിയെ നശിപ്പിക്കുന്നത്‌? അതിനു ഉപമാനമായി കവി ഉപയോഗിക്കുന്നത്‌ എലിയ കൊല്ലാന്‍ ഇല്ലം ചുടുന്നപോലെ എന്നാണു്‌.ഈ ഭൂമി നമ്മുടെ ഇല്ലമാണ്‌.സമൂഹത്തില്‍ നിര്‍ദ്ധനരും നിസ്സഹായരുമായ മനുഷ്യര്‍ എലികള്‍ക്ക്‌ തുല്യരാണ്‌. പക്ഷെ ഇല്ലം ചുടുന്നതിലൂടെ ചുട്ടവനും വീടില്ലാതെവരുന്നു എന്ന വിരോധാഭാസം മനുഷ്യനിലെ `അഹം' എന്ന ഭാവം നിലനില്‍ക്കുന്നേടത്തോളം അവന്‍ മനസ്സിലാക്കുന്നിക്ല.ഇവിടെ എക്ലാ പ്രാണികള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്‌. ആ സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ മണിമന്ദിരങ്ങള്‍ കെട്ടിപൊക്കുന്നതിനും, അതേപോലെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കുമായി മനുഷ്യന്‍ പ്രക്രുതിയെ നശിപ്പിക്കുന്നു.ല്‌പസകല ചരാചരങ്ങള്‍ക്കും ഭീഷണിയായി മനുഷ്യര്‍ ചെയ്യുന്ന പ്രവ്രുത്തികള്‍ക്ക്‌ തിരിച്ചടിയായി പ്രക്രുതിയും ചിലപ്പോള്‍ സംഹാര രുദ്രയാകുന്നു.

ഈ കവിത നമ്മെ മഹാഭാരതം ആധിപര്‍വ്വത്തിലെ `ഖാണ്ഡവവനദാഹം' എന്ന ഭാഗം ഓര്‍മ്മിപ്പിക്കുന്നു. ദല്‍ഹിക്കടുത്ത്‌ യമുനയുടെ പടിഞ്ഞാറെ തീരത്തുണ്ടായിരുന്ന ഒരു വനമാണു ഖാണ്ഡവനം. പാണ്ഡവര്‍ക്ക്‌്‌ കൊട്ടാരം കെട്ടാന്‍ വേണ്ടി കൃഷ്‌ണനും അര്‍ജുനനും കൂടി അത്‌ എരിയിച്ച്‌ കളഞ്ഞു. അതിലെ എല്ലാ ജീവജാലങ്ങളും വെന്തു പോയി. (ശാരംഗ പക്ഷികളും, തക്ഷകനും അയാളുടെ മകന്‍ അശ്വസേനനും, മയന്‍ എന്ന അസുര ശില്‍പ്പിയുമൊഴികെ)ഈ കവിതയില്‍പാമ്പിന്‍ കുഞ്ഞുങ്ങള്‍ ചൂടുകൊണ്ട്‌്‌ ചുരുളുന്നത്‌ വിവരിക്കുന്നുണ്ട്‌. വാസ്‌തവത്തില്‍ സര്‍പ്പകുലത്തിനു കുരു വംശവുമായി ശത്രുത വരാന്‍ കാരണം ഈ വനം ദഹിപ്പിച്ചതിനു പിന്നില്‍ അര്‍ജ്ജുനനുമുണ്ടായിരുന്നത്‌കൊണ്ടാണ്‌.

അര്‍ജ്‌ജുനന്‍ തക്ഷകന്റെ ഭാര്യയെ തുണ്ടം തുണ്ടമാക്കുന്നത്‌ നോക്കി നിന്ന അശ്വസേനന്‍ എന്ന മകന്‍ കുരു ക്ഷേത്രയുദ്ധം നടക്കുമ്പോള്‍ കര്‍ണ്ണന്റെ ആവനാഴിയില്‍ ഒരു അസ്ര്‌തമായി ഒളിക്ലിരുന്നു.കര്‍ണ്ണന്‍ അത്‌ വലിച്ചൂരി അര്‍ജ്‌ജുനനു നേരെ തൊടുത്തത്‌ കൊണ്ടിരുന്നെങ്കില്‍ അര്‍ജ്ജുനന്‍ വധിക്കപ്പെടുമായിരുന്നു. എന്നാല്‍ ക്രുഷ്‌ണന്‍ തേരു താഴ്‌ത്തി കൂട്ടുകാരനെ രക്ഷിച്ചു.മനുഷ്യര്‍ ഇന്ന്‌ പ്രക്രുതിയെ കൊള്ളയടിക്കുന്നു. വെന്തെരിയുന്നവരില്‍ ബാക്കിയാകുന്നവര്‍ പ്രതികാരബ്‌ദ്ധിയോടെ ഏറ്റുമുട്ടുന്നു. ഉഗ്രശക്‌തികളെ നേരിടാന്‍ കഴിയാതെ അവര്‍ വീണ്ടും അവശരാകുന്നു. കവികള്‍ എപ്പോഴും ധാര്‍മ്മിക രോഷത്തിന്റെ ജ്വാല കെടാതെ കൊണ്ട്‌ നടക്കുന്നവരാണു്‌.പ്രക്രുതിയെ രക്ഷിക്കാന്‍ ഒരു കൂട്ടര്‍ ആഹ്വാനം ചെയ്യുമ്പോള്‍ മറ്റ്‌ കൂട്ടര്‍ പൂര്‍വ്വധികം ശക്‌തിയോടെ അതിനു നാശം വരുത്തുന്നു. എങ്കിലും ഇത്തരം കവിതകള്‍ക്ക്‌ സമൂഹത്തില്‍ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും.വനം നശിപ്പിച്ച്‌ പണിത ഇന്ദ്രപസ്‌ഥം എന്ന കൊട്ടാരത്തില്‍ അധികകാലം പാണ്ഡവര്‍ക്ക്‌ വാഴാന്‍ കഴിഞ്ഞിക്ല. അവര്‍ പതിന്നാലു വര്‍ഷം കാട്ടില്‍ കഴിഞ്ഞു.കാടു വെട്ടിതെളിച്ചവര്‍ക്ക്‌ കാട്ടില്‍ താമസിക്കാന്‍ വിധി. പുരാണകഥകള്‍ ആധുനിക മനുഷ്യനു പല പാഠങ്ങളും നല്‍കുന്നു. കവികള്‍ അവ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

അധ:ക്രുതരാക്കി പുറന്തള്ളപ്പെട്ടവരുടെ ഒരു സമൂഹത്തില്‍ ജീവിതായോധനത്തിനായ്‌ അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ ഒരു വികല സംസ്‌കാരം സ്രുഷ്‌ടിക്കുന്നു. അതിനെ പരിഷ്‌ക്കാരം ഉണ്ടെന്ന്‌ നടിക്കുന്ന മനുഷ്യര്‍ അറപ്പോടെ `ഗെറ്റോ'( എന്ന്‌ വിളിക്കുന്നു.പുറമെ നിന്ന്‌ നോക്കി ആ അവസ്‌ഥയുടെ ബീബത്സതയെക്കുറിച്ച്‌ രോഷം കൊള്ളുന്നവര്‍ക്കറിയില്ല അവര്‍ തന്നെയാണു അങ്ങനെയൊരു സ്‌ഥിതിവിശേഷത്തിനു കാരണക്കാര്‍ എന്ന്‌. പേടിസ്വ്‌പ്‌നമെന്ന (Nightmare) ശീര്‍ഷകത്തില്‍ ശ്രീ പുന്നയൂര്‍ക്കുളമെഴുതിയ കവിത ഗെറ്റോവില്‍ നിന്നും കേള്‍ക്കുന്ന നിസ്സഹായനായ ഒരു ആണ്‍ക്കുട്ടിയുടേതാണെന്ന്‌ സങ്കല്‍പ്പിക്കാവുന്നതാണ്‌്‌. മറ്റ്‌ കുട്ടികളില്‍ നിന്നും അവന്‍ ഭിന്നനല്ലെന്ന്‌ വായനകാര്‍ക്ക്‌്‌ തോന്നുന്ന വിധത്തില്‍ കവിവിവരണങ്ങള്‍ നല്‍കുന്നുണ്ട്‌. അവനു അച്‌ഛനെ കാണാന്‍ ആഗ്രഹമുണ്ട്‌, സഹോദരങ്ങളെ കാണാനും. എന്നാല്‍ അവന്റെ ഒരാഗ്രഹവും പൂര്‍ത്തികരിക്കയില്ലെന്ന്‌ അവന്‍ തന്നെ പറയുന്ന കാര്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. ഈശ്വരനെ പൂജിച്ച്‌ ഈശ്വരന്റെ നന്മകള്‍ പാടുന്ന കുട്ടികള്‍ക്ക്‌ ഗെറ്റോവിലെ ബാലമനസ്സുകളുടെ വ്യഥകള്‍ ഒരിക്കലും അറിയിക്ല. ഗെറ്റോവിലെ ബാലന്റെ ദൈവം തെരുവില്‍ വില്‍ക്കപ്പെടുന്ന മയക്ക്‌ മരുന്നിന്റെ ആദായമാണ്‌. മുഖമില്ലാത്ത ഒരു പേടി സ്വപ്‌നമായിട്ടാണ്‌.കവി അവനെ അവതരിപ്പിക്കുന്നത്‌. ദരിദ്രര്‍ താമസിക്കുന്ന ചേരിയില്‍ സംഭവിക്കുന്ന ദുരന്തങ്ങളുടെ ഒരു ചെറു വിവരണം ഹ്രുദയഭേദകമായ വരികളിലൂടെ അനാവരണം ചെയ്യപ്പെടുന്നു. അവര്‍ക്ക്‌ സ്‌നേഹവും പ്രണയബന്ധങ്ങളുമില്ല. അവിടെ കാമവും വിശപ്പും മാത്രം. എല്ലാ നൈമിഷികമായ ആവശ്യങ്ങളുടെ സാക്ഷത്‌കാരം. വെറുതെ വിവരണങ്ങള്‍ നല്‍കുക മാത്രമല്ല കവി ചെയ്യുന്നത്‌ എങ്ങനെ ഗെറ്റോകള്‍ ഉണ്ടാകുന്നു എന്നും ഒരു സൂചന തരുന്നുണ്ട്‌. മാളികമുകളിലിരിക്കുന്നവര്‍ വിനോദ്‌ത്തിനായി ഉണ്ടാക്കുന്ന റ്റി.വി. പരിപാടികളും അക്രമാസക്‌തമായി ചലച്ചിത്രങ്ങലുമാണ്‌. അവിടത്തെ അന്തേവാസികളുടെ വഴികാട്ടികള്‍.ആ ബാലന്‍ സ്വയം ആശ്‌ചര്യം പൂണ്ട്‌ ചോദിക്കുന്നുണ്ട്‌. കുഴപ്പങ്ങള്‍ പിടിച്ച ഈസമൂഹത്തില്‍ നിന്നും എനിക്ക്‌ രക്ഷയുണ്ടൊ? എല്ലാ മനുഷ്യരിലും നന്മയുടെ കിരണങ്ങള്‍ ഉണ്ടെന്ന സൂചനയാണ്‌ അത്‌ തരുന്നത്‌.. ആരും അധ്‌:പതിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വേറെ വഴിയില്ലെങ്കില്‍ പലരും വിധിക്ക്‌ കീഴടങ്ങുന്നു. മായ ആഞ്ചലോവിന്റെ വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു വേറെ മാര്‍ഗ്ഗമൊന്നുമില്ലെങ്കില്‍ കീഴടങ്ങുന്നത്‌ എതിര്‍ക്കുന്നപോലെ തന്നെ ആദരണീയമാണു.

വളരെ ഹ്രുദയസ്‌പര്‍ശിയായ ഒരു കവിതയാണിത്‌. ഇംഗ്ലീഷില്‍ വായിച്ച്‌ മനസ്സിലാക്കുമ്പോള്‍ മലയാള വ്യാഖ്യാനത്തെക്കാള്‍ കൂടുതല്‍ തീവ്രവു, വികാരപൂര്‍ണ്ണവും, ദയനീയവുമായി (poignant ) അനുഭവപ്പെടും. കൗമാരത്തില്‍ നിന്ന്‌ യൗവ്വനത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ കുമാരിമാര്‍ കുമാരന്മാരുടേയും കുമാരന്മാര്‍ കുമാരിമാരുടേയും ഹ്രുദയങ്ങളില്‍ പറ്റികൂടാന്‍ ആഗ്രഹിക്കുന്നു. ഹ്രുദയങ്ങളില്‍ അവരെ കുടിയിരുത്തുന്നു. എന്നാല്‍ ഗെറ്റോയിലെ കുമാരി-കുമാരന്മാരുടെ ഹ്രുദയങ്ങളില്‍ പറ്റിപ്പിടിക്കുന്നത്‌ എന്താണു. കവി ഉപയോഗിച്ച വരികള്‍ തര്‍ജ്‌ജമ ചെയ്യാതെ ഇവിടെ പകര്‍ത്തുന്നു.(How sad, Before my peers reach eighteen, how many dozens of hearts will they penetrate? At times, I wonder how I will escape this chaotic community ) ഗെറ്റോയിലെ മൃഗതുല്യമായ ജീവിതത്തിന്റെ ഒരു പരിച്‌ഛേദം പകരുന്ന കവി വായനക്കാരുടെ മനസ്സില്‍ വിഷാദത്തിന്റെ നിഴല്‍ വിരിയിക്കുന്നു. ഗെറ്റോയിലെ അന്തേവാസികള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ മാപ്പ്‌ കൊടുക്കാന്‍ മാത്രം വായനക്കാരുടെ ഹ്രുദയം വികാസം പ്രാപിക്കുന്നു. അങ്ങനെ ഒരു പരിണാമം ഉണ്ടാക്കുന്നത്‌ സൂക്ഷ്‌മാംശങ്ങളിലേക്ക്‌ ആഴത്തില്‍ പതിപ്പിക്കുന്ന കവിയുടെവീക്ഷണത്തിന്റേയും സത്യത്തിന്റെ മുഖം മൂടി വലിച്ചൂരുന്ന സാഹസ പ്രതിഭയുടേയും സാമര്‍ത്ഥ്യം കൊണ്ടാണ്‌്‌. നമ്മുടെ കണ്ണുകള്‍ കാണുന്നതിനെക്കാല്‍ എത്രയോ വിഭിന്നമായ വിചിത്രമായ രീതിയിലാണു്‌ ഓരോ രംഗവും കവി നമ്മുടെ മുന്നില്‍ അവതീര്‍ണ്ണമാക്കുന്നത്‌.കവികള്‍ എപ്പോഴും ഉള്‍ക്കണ്ണാല്‍ കാണുന്നവര്‍.ഈ കവിത `ഗെറ്റോ കവിതകളില്‍' ഉള്‍പ്പെടുന്നു.

പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ നമ്മള്‍ എന്തൊക്കെ ചെയ്യുന്നു. നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രേരണ കൂടാതെ ഏതൊ ആത്മീയ ദര്‍ശനം നമ്മെ ചിലതെല്ലാം പ്രേരിപ്പിക്കുന്നുണ്ട്‌. ശ്രീ പുന്നയൂര്‍ക്കുളം "RNo Particular Reason ' എന്ന ഇംഗ്ലീഷ്‌ കവിതയില്‍ ഇങ്ങനെ പറയുന്നു. ഒരു കൊച്ചുതോണിയില്‍ ആ കടലിടുക്ക്‌ മറികടക്കാമെന്ന്‌ അദ്ദേഹം ചിന്തിച്ചു. വളരെ ശാന്തവും നീലിമ കലര്‍ന്നുതുമായ ആ കൊച്ച്‌ കടലിന്റെ അക്കരെ പോകാന്‍ ഈ ചെറുവഞ്ചി മതിയെന്ന ആത്മവിശ്വാസം. അസ്‌തമന്‍ സൂര്യന്‍ ചായം പകര്‍ന്ന്‌ സുന്ദരമാക്കിയ ചക്രവാളത്തിന്റെ ഭംഗിയും തുഴയുടെ താളത്തില്‍ ഒരു അരയന്നത്തെപോലെ നീങ്ങുന്ന നൗകയും. കവി മനസ്സ്‌ ആകര്‍ഷിക്കപ്പെടുകയാണ്‌്‌.എന്നാല്‍ പ്ര്‌ക്രുതിയുടെ നിറം മാറുന്നു. കാറും കോളും നിറഞ്ഞു. കര കാണാത്തവിധം കടലിനു വീതി കൂടിയപോലെ തോന്നുന്നു.വിട്ടു പോന്ന കരയും ദൂരെ കാണപ്പെട്ടു. പരിസര സൗന്ദര്യങ്ങളില്‍ മുഴുകിപോയ മനസ്സ്‌ ഭയവിഹ്വലമായി. ഇങ്ങനെ ഒരു വിനോദ ജല യാത്ര ആവശ്യമായിരുന്നോ എന്ന്‌ കവി ശങ്കിക്കുന്നു. മനസ്സ്‌ പ്രലോഭനങ്ങളില്‍ പെട്ടുപോകുമ്പോള്‍ ആപത്തുകള്‍ മുന്‍ കൂട്ടി കാണുന്നില്ലെന്ന ഒരു ആശയം ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഒരു വേഡ്‌സ്‌വര്‍ത്ത്‌ കവിത പോലെ വളരെ ആസ്വാദകരമാണീ കൊച്ചു കാവ്യം.ഇന്ദ്രിയാമോദകരമായ നിമിഷങ്ങളെ സ്രുഷ്‌ടിക്കാന്‍ മനസ്സു ശ്രമിക്കുന്നു. ഈ കവിതയില്‍ മനുഷ്യ മനസ്സുകളുടെ സങ്കല്‍പ്പ സീമകളില്‍ നമുക്ക്‌ പ്രാപിക്കാന്‍ കഴിയുന്ന എന്തോ ഉണ്ടെന്ന ഒരു ബോധം കവിക്ക്‌ കിട്ടുന്നതായി നാം കാണുന്നു. എന്നാല്‍ അതിനായി കൈനീട്ടുമ്പോള്‍ അത്‌ അപ്രാപ്യമാകുന്നു.നിമിഷാര്‍ദ്ധം കൊണ്ട്‌ നമ്മുടെ കണ്മുന്നിലെ ദ്രുശ്യം മാറിപോകുന്നു.സര്‍ഗ്ഗപുളകങ്ങളുടെ ഒരു മാന്ത്രിക സ്‌പര്‍ശം ഈ കവിതയില്‍ അനുഭവപ്പെടുന്നു.ചില നിമിഷങ്ങളില്‍ കവികള്‍ അവര്‍ക്കും ചുറ്റും കാണുന്ന ദ്രുശ്യങ്ങളില്‍ മയങ്ങി പോകുന്നു. കാഴ്‌ചകള്‍ അവരെ ആനന്ദിപ്പിക്കുന്നു.വേഡ്‌സ്‌ വര്‍ത്ത്‌ പറഞ്ഞപോലെ അത്തരം സമയങ്ങളില്‍ ഒരു കവിക്ക്‌ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.

നല്ല ജീവിത കഥ പറയാന്‍ ദുരൂഹതയുള്ള ബിംബങ്ങളുടെ ആവശ്യമിക്ലെന്ന്‌ പുന്നയൂര്‍ക്കുളം ഈ കഥയിലൂടെ (എളാപ്പ) നമ്മെ അറിയിക്കുന്നു. വളരെ ലളിതമായ്‌ വരികളിലൂടെ ഒരു ജീവിത കഥ നമ്മുടെ മുന്നില്‍ ചുരുള്‍ നിവരുന്നു വ്യക്‌തി ഭാഷയും (idiolect )സമുദായ ഭാഷയും communal dialect
പ്രതിപാദനത്തിനു മാറ്റ്‌ കൂട്ടുന്നു. എളാപ്പയെക്കുറിച്ച്‌ യുവാവായ ഒരാള്‍ പറയുന്ന വിവര്‍ണങ്ങളിലൂടെ ഒരു കഥ നിവരുന്നു. ഇത്‌ പുതുമയുള്ള ഒരു ആവിഷ്‌കാര രീതിയല്ലെങ്കിലും പറയേണ്ടത്‌ മാത്രം പറയുക അതിലൂടെ ഒരു കുടുംബ പുരാണവും ഒരു കാലഘട്ടവും വ്യക്‌തമാക്കുക തുടങ്ങിയ സങ്കേതങ്ങള്‍ കഥാക്രുത്ത്‌ ബലപ്പെടുത്തി. ഉപ്പയെ ചതിച്ച്‌ കൊന്നാതാണെന്ന്‌ ഊഹിക്കുന്നെങ്കിലും തെളിവില്ല. ഉപ്പയുടെ കാശ്‌ നഷ്‌ടമായി എളാപ്പ പണക്കാരനായി എന്ന്‌ പറയുമ്പോള്‍ വായനകാരനു അത്‌ മനസ്സിലാക്കാം. എന്നാല്‍ ആ പക മനസ്സിലുണ്ടെങ്കിലും എളാപ്പയോട്‌ പ്രതികാരം ചെയ്യണമെന്ന്‌ അയാള്‍ ചിന്തിക്കുന്നില്ല. അതേ സമയം വീണ്ടും ക്രൂരതകള്‍ മാത്രം കാട്ടുന്ന അയാളുടെ ആജ്‌ഞകള്‍ക്ക്‌ ആ പാവം വിധേയനാകുന്നുമുണ്ട്‌. മനുഷ്യമനസ്സുകളുടെ ബലവും ബലഹീനതയും നല്ലപോലെ തൊട്ടറിയുന്ന കഥാക്രുത്ത്‌ പ്രതികാരം അള്ളാക്ക്‌ എന്ന്‌ വിശ്വസിക്കുന്നതായി കാണാം. സാഹ്‌ചര്യങ്ങളെ ചൂഷണം ചെയ്യുന്ന എളാപ്പയുടെ സ്വഭാവം ഒരു പട്ടികുഞ്ഞിനെ സ്വന്തമാക്കാന്‍ ഇക്കായുടെ മകനേയുംകൂട്ടി പുറപ്പെടുന്നതില്‍ നിന്നും മനസ്സിലാക്കം. തുല്യ ദു:ഖിതരായ പട്ടികുഞ്ഞൂം അബുവും പരസ്‌പരം നോക്കുന്ന രംഗം വിവരിച്ചുകൊണ്ട്‌ ജീവിതത്തീ നിസ്സഹായരുടെ ഒരു ചിത്രം നമ്മുടെ മുന്നില്‍ കഥാക്രുത്ത്‌ വരക്കുന്നു. ഗ്രീക്ക്‌ കഥാകാരന്മാര്‍ അവരുടെ കഥകള്‍ ഭാവനക്കനുസരിച്ച്‌ അവസാനിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഒരു ഉപായം സ്വീകരിക്കാറുണ്ട്‌. അത്‌ .Deus ex machina എന്ന പേരില്‍ അറിയപ്പെടുന്നു. ഈശ്വരന്‍ ഇടപ്പെട്ടു സംഗതികള്‍ സന്തോഷപര്യവസാനിയാക്കുന്നുവെന്ന്‌ അര്‍ത്ഥം. ഈ കഥയില്‍ ക്രൂരനും വില്ലനുമായ എളാപ്പ ബസ്സിടിച്ച്‌ മരിക്കുന്നു. അദ്ദേഹത്തിന്റെ മയ്യത്ത്‌ ഒരു ആംബുലന്‍സില്‍ കൊണ്ട്‌ പോകുമ്പോള്‍ അബു അവന്റെ ഉപ്പയുടെ വാക്കുകള്‍ ഓര്‍ക്കുന്നു.ഓന്‍ എന്ന ചതിച്ചോനാണു, ഓനു ശിക്ഷ അള്ളാ കൊടുക്കും.എളാപ്പക്ക്യുണ്ടായ അപകട മരണം അള്ളാ വരുത്തിയതാണെന്ന്‌ തന്നെ നമുക്ക്‌ വിശ്വസിക്കാം . അങ്ങനെ വിശ്വസിക്കാന്‍ പര്യാപ്‌തമായ വിവരങ്ങള്‍ കഥാക്രുത്ത്‌ നല്‍കിയിട്ടുണ്ട്‌. അപ്പോള്‍ കഥ അവസാനിപ്പിക്കാന്‍ .(Deus ex machine ) ഈശ്വരന്‍ ഇടപ്പെട്ടു എന്നും പറയാന്‍ കഴിയിക്ല.കാരണം അങ്ങനെയൊരന്ത്യം കഥാക്രുത്ത്‌ പ്രതീക്ഷിച്ചിരുന്നു. തിന്മയുടെ മേല്‍ നന്മക്കുള്ള വിജയത്തിന്റെ ഉറപ്പ്‌ ദൈവവിശ്വാസികള്‍ക്കുണ്ടെന്ന്‌ ഈ കഥയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ കഥാക്രുത്ത്‌ സൂചിപ്പിക്കുന്നുണ്ട്‌.ഓരോ കഥയിലും സ്രുഷ്‌ടിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ ബന്ധങ്ങളെ നിയന്ത്രിക്കുന്ന അവരുടെ മനസ്സിന്റെ സ്‌പന്ദനങ്ങള്‍ വളരെ സൂക്ഷമതയോടെ തൊട്ടറിഞ്ഞ്‌ അതിനു വ്യാഖാനങ്ങള്‍ നല്‍കാന്‍ ശ്രീ പുന്നയൂര്‍ക്കുളത്തിനു അനിതരസാധാരണമായ വൈദഗ്‌ദ്ധ്യമുണ്ട്‌.

******************
മനസ്സ്‌ തൊട്ടറിയുന്ന മാന്ത്രികന്‍ (ശ്രീ അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍, കഥ -ഒരു ഹൃസ്വവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക