Image

വിസ്‌മയം 2011 ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ സെപ്‌റ്റംബര്‍ 18-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2011
വിസ്‌മയം 2011 ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ സെപ്‌റ്റംബര്‍ 18-ന്‌
ഹ്യൂസ്റ്റണ്‍: ലോകപ്രശസ്‌ത മജീഷ്യന്‍ മുതുകാടും സംഘവും നയിക്കുന്ന വിസ്‌മയം 2011 സെപ്‌റ്റംബര്‍ 18-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6 മണിയ്‌ക്ക്‌ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറും.

ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ക്ഷീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പ ഇടവക സെക്രട്ടറി രാജന്‍ ഡാനിയേലിന്‌ ആദ്യടിക്കറ്റ്‌ നല്‍കി ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. റവ. എ. റ്റി തോമസിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മീഡിയ-പബ്ലിക്കേഷന്‍ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി, ജോണ്‍ പി. മാത്യു എന്നിവര്‍ അറിയിച്ചതാണിത്‌.
വിസ്‌മയം 2011 ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ സെപ്‌റ്റംബര്‍ 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക