ന്യൂയോര്‍ക്ക്: പെന്തക്കോസ്തി പെരുന്നാളിന് മുന്നോടിയായി
പരിശുദ്ധാത്മാഭിഷേകത്തിനുള്ള പത്തുദിന കാത്തിരിപ്പ് ദിനാചരണത്തിന്റെ ഭാഗമായി
ന്യൂയോര്‍ക്കിലെ മാസ്പെക്കിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ്
മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് ഏകദിന ഉപവാസവും ധ്യാന
യോഗവും ജൂണ്‍ 11 ന് ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക്
1 മണിവരെ നടത്തപ്പെടുന്ന ആത്മീയ ശുശ്രൂഷകള്‍ക്ക് വെരി റവ. ഐസക്ക് പൈലി
കോര്‍എപ്പിസ്കോപ്പ, റവ.ഡോ. എ.പി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.
പെന്തക്കോസ്തി ശുശ്രൂഷകളിലൂടെ ആത്മീയപുതുക്കവും, സ്വര്‍ഗീയ നവ്യാനുഭൂതിയും
പ്രാപിക്കുവാന്‍ സഹായകരമാകുന്ന ഉപവാസ-ധ്യാനശുശ്രൂഷകളില്‍ സംബന്ധിക്കുവാന്‍ എല്ലാ
ക്രൈസ്തവ വിശ്വാസികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍
അറിയിച്ചു. ദേവാലയത്തിന്റെ വിലാസം: St.Peter & St. Pauls Church, 4550 Merrick
Road, Massapequa, NY 11758
കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്സൈറ്റ്:
www.stpetersandstpaulsny,org
വെരി. റവ. ഐസക്ക് പൈലി കോര്‍എപ്പിസ്കോപ്പ
(516 474 2603), റവ.ഡോ. എ.പി ജോര്‍ജ് (വികാരി) 201 575 9932, റവ. ഏബ്രഹാം പുതുശേരി
(സെക്രട്ടറി) 516 328 3443, ജോസ് പാലക്കത്തടം (ട്രഷറര്‍) 516 280 3787.
ബിജു ചെറിയാന് (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്)
അറിയിച്ചതാണിത്.