Image

`നിങ്കല്‍ ഒരു നാരിയല്ലേ' (നര്‍മ്മ ഭാവന: സുധീര്‍ പണിക്കവീട്ടില്‍)

Published on 03 August, 2014
`നിങ്കല്‍ ഒരു നാരിയല്ലേ' (നര്‍മ്മ ഭാവന: സുധീര്‍ പണിക്കവീട്ടില്‍)
എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെയെല്ലാം തലമുറകളുടെ വിടവിനെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌. നികത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍, നരയ്‌ക്കുകയും, നരച്ചുതുടങ്ങുകയും ചെയ്യുന്നവര്‍ കര്‍മ്മനിരതരായി `അഹ്‌മഹമികയാ' പരക്കം പായുകയാണ്‌ .മദ്ധ്യവയസ്സിനേല്‍ക്കുന്ന ക്ഷതങ്ങളില്‍ ഒന്നായ കാഴ്‌ചക്കുറവുകൊണ്ട്‌ വിടവിന്റെ വീതി കൂടുന്നൊ കുറയുന്നോ എന്ന്‌ തിട്ടപ്പെടുത്താന്‍ വെള്ളി തലമുടിയുള്ളവര്‍ക്ക്‌ കഴിയുന്നില്ലായിരിക്കാം. എങ്കിലും അവര്‍ പരിശ്രമിക്കുന്നുണ്ട്‌. ജീവിതത്തിന്റെ നിഴലുകള്‍പോലെ ചുറ്റികറങ്ങുന്ന ഈ അര വൃദ്ധന്മാരുടെ പരിഭ്രമവും പരിദേവന്വും കണ്ടും കേട്ടും കൗമാര കുരുന്നുകള്‍ക്ക്‌ നല്ല നേരമ്പോക്ക്‌്‌.വീട്ടിനുള്ളില്‍ എ.സി.യുടെ തണുപ്പില്‍ യന്ത്രക്കളിക്കോപ്പുകളും മണ്ടന്‍ പെട്ടിയെ നിയന്ത്രിക്കുന്ന ഉപകരണവുമായി അസ്വസ്‌ഥതയോടെ ഇരിക്കുന്ന കൗമാരകാരനെ നോക്കി അവന്റെ അച്ഛന്‍ പറയുന്നു. - ഞങ്ങളുടെയൊക്കെ (മാതാപിതാക്കന്മരുടെയൊക്കെ പ്രതിനിധിയെന്ന നിലയില്‍) കാലത്ത്‌ ഞാന്‍ വീടിനുവെളിയില്‍ പന്ത്‌ കളിച്ചും ഓടി നടന്നും പറമ്പിലെ പക്ഷികൂട്ടങ്ങളോടും പൂക്കളോടുമൊക്കെ കിന്നരിച്ചുംനടന്നു. നീയ്യൊക്കെ ഇതിന്റെമുന്നിലിരുന്നു എന്തായിതീരും ദൈവമെ. ഇവിടെ കാനേഷ്‌ പാനൂരിന്റെ കഥയെ ആസ്‌പദമാക്കിയും അതില്‍നിന്നും ചില കാര്യങ്ങള്‍വിവരിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ മാതാപിതാക്കള്‍ അത്തരം ഉപദേശം കൊടുക്കുമ്പോള്‍ പുറത്തുള്ള ജീവികള്‍ എന്തുപറയുന്നു എന്ന്‌ അദ്ദേഹത്തിന്റെ കഥയില്‍ കാണുന്നു.ആ സംഭാഷണം കേട്ട്‌ ഒരു തുമ്പി ജന്നലരുകില്‍ വന്ന്‌പയ്യനോട്‌പറഞ്ഞു.കുഞ്ഞേ ഒത്തിരി നന്ദിയുണ്ട്‌ ഇങ്ങനെ ഇരിക്കുന്നതിനു.നിന്റെയൊക്കെ തന്തമാര്‍ ഞങ്ങളെകൊണ്ട്‌മുട്ടന്‍ കല്ലെടുപ്പിച്ചും, ഞങ്ങളുടെ മുതുകൊടിച്ചും ചിറക്‌പറിച്ചും ക്രൂരമായി വിനോദിക്കയായിരുന്നു. ഇതാണു സത്യം. കുട്ടികള്‍ പിതാക്കന്മാരെക്കാള്‍ എത്രയോ നല്ലത്‌. അവര്‍ക്ക്‌കളങ്കമില്ല, ഇരട്ടമുഖമില്ല. ദാ..അവിടേക്ക്‌ നോക്കുക. കുറേ മദ്ധ്യവയസ്സന്മാരും, ഇളം മദ്ധ്യവയസ്സന്മാരും, അതായ്‌ത്‌ ഒരു കരി-നര-ചുളി- കഷണ്ടി-കുടന്ത-വായുക്ഷോഭം, രക്‌തസമ്മര്‍ദ്ധം, പഞ്ചസാര, ഹ്രുദയപരിക്ക്‌, ചൊറി, കുര, വാതം, വലിവ്‌ ഇത്യാദി കുരുക്കുകളില്‍ ഇറുകിബന്ധനസ്‌ഥരായവരും, ആ വക മാരണങ്ങള്‍ ഇത്‌വരെപിടികൂടാത്തവരും. സുന്ദരന്മാരും, വിരൂപരും (ഇവരുടെ എണ്ണം കുറവ്‌) ഒക്കെ കൂടിതലമുറയുടെ വിടവ്‌ എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കനൊരുമ്പെടുകയാണു. അവരില്‍ ആരോ ഒരാള്‍ പ്രസ്‌തുത വിടവിലേക്ക്‌നോക്കി പിടലിവെട്ടിപോയതകൊണ്ട്‌ ആ ഉളുക്ക്‌ തീര്‍ക്കാനുള്ളതൈലം കാച്ചാനുള്ള പുറപ്പാടാണ്‌. അലങ്കരിച്ച സ്വീകരണമുറിയിലെ കൂറ്റന്‍സോഫകളില്‍ അതിഥികളും ആതിഥേയനും ഉപവിഷ്‌ടരായി. ആതിഥേയനാണുതൈലനിര്‍മ്മാണത്തിനുമുന്‍കൈ എടുത്തധന്വന്തരി.കുറെനിഷ്‌ക്കളങ്ക കൗമാര-യൗവ്വനപ്രായക്കാരും എത്തിയിട്ടുണ്ട്‌. അവരെ കുറിച്ചാണല്ലോ ചര്‍ച്ച. അവര്‍ക്കാണെങ്കില്‍ സമപ്രായക്കരെ കണ്ടുമുട്ടിയ സന്തോഷം.

ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌കൊണ്ട്‌ ആതിഥേയന്റെ മകള്‍ ചായ ട്രേയുമായി പ്രവേശിച്ചു. കുട്ടികളെ ആതിഥ്യമര്യാദപഠിപ്പിക്കേണ്ടത്‌ ആവശ്യമാണല്ലോ? അതിഥിയെദൈവമായി കരുതിയവര്‍ ഭാരതത്തില്‍ ഒരു കാലത്ത്‌ ജീവിച്ചിരുന്നു. ഇപ്പോള്‍ അത്‌പുസ്‌തകതാളില്‍ ഒരു ചോദ്യചിഹ്നം പോലെ അവശേഷിക്കുന്നു. (ചിലരൊക്കെ ഇപ്പോഴും അങ്ങനെവിശ്വസിക്കുന്നു എന്നും കണക്കുകള്‍ കാണിക്കുന്നു.)
ചായയുമായി വന്ന പെണ്‍കുട്ടിക്ക്‌ നാടന്‍ പെണ്‍കിടാങ്ങളുടെ ലജ്‌ജയോ സങ്കോചമോ ഒന്നുമില്ല. അതൊക്കെവേണമെന്ന്‌ അവരുടെ തലമുറ ആഗ്രഹിക്കുന്നിക്ല.അതിന്റെ ആവശ്യവുമില്ല.ചിലവെള്ളെഴുത്തുള്ളവര്‍ക്ക്‌ അത്‌ കാണാന്‍ മേലായിരിക്കും.(ഈ പ്രയോഗത്തിന്റെ രണ്ടര്‍ത്ഥങ്ങള്‍ മനസ്സിലാക്കുക, കാണാന്‍ കഴിയാതിരിക്കുന്ന കണ്ണിന്റെ ശേഷിക്കുറവ്‌ , കാണുന്നത്‌ അപ്രിയം) ചായ ഒരോരുത്തരുടെ കയ്യിലേക്ക്‌ നീട്ടുമ്പോള്‍ കുനിയേണ്ടിവരുന്ന പെണ്‍ക്കുട്ടിക്ക്‌ ബോബ്‌്‌വ്‌ ചെയ്‌തതലമുടിസൗകര്യം. മുറ്റത്ത്‌മുട്ടുന്നമുടിയഴിച്ചിട്ട്‌ നടക്കുന്നവര്‍ ഒരു കാലത്ത്‌ ചായ നീട്ടുമ്പോള്‍ അനുഭവിച്ച വിഷമം ഇന്ന്‌ ആര്‌ ഓര്‍ക്കുന്നു. അവള്‍ എല്ലാവരോടും അമേരിക്കന്‍ ഈണത്തില്‍ ഹായ്‌ എന്ന്‌ ഒരു പക്ഷിയെപ്പോലെ ചിലച്ചു കൊണ്ടിരുന്നു. (ച്യുവിങ്ങ്‌ഗം വായിലുണ്ടൊ എങ്കില്‍ അത്‌ ഗുരുത്വകേട്‌്‌ എന്ന്‌ പല്ലുപോയ കുറെ മുഴുകിഴവന്മാര്‍ ആത്മഗതം ചെയ്‌തത്‌ അവര്‍ പിന്നെ പരസ്യമായി പറഞ്ഞു)

ആകുട്ടിയുടെ പുറകില്‍ കൂട്ടുകാരും ആതിഥേയന്റെ സല്‍ക്കാരത്തിന്റെ കേമത്തരം കാട്ടുന്നവിഭവങ്ങളുമുണ്ട്‌. അങ്ങനെ തന്താസ്സുകള്‍ (ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക, തള്ളമാരുടെ സാന്നിദ്ധ്യം കുറവായിരുന്നു.) അങ്ങനെ ചായയുമായി തന്താസ്സുകള്‍ അവരവരുടെ നടുസോഫയുടെ മാര്‍ദ്ദവമടിത്തട്ടിലേക്ക്‌ അമര്‍ത്തിയിരിക്കന്‍ തുടങ്ങിയപ്പോള്‍ ആതിഥേയന്‍ മകളോട്‌ സന്നിഹിതരായിരിക്കുന്ന ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞുകൊടുത്തു. അങ്ങനെ പേരുപറഞ്ഞ കൂട്ടത്തില്‍ അയാളുടെ പേരും പറഞ്ഞു. അയാളുടെ പ്രായംവെച്ച്‌ നോക്കുമ്പോള്‍ പതിനായിരത്തില്‍ പോലും ഒരാള്‍ക്കില്ലാത്ത കേള്‍ക്കാന്‍ ഇമ്പമുള്ള അയാളുടെ പേരുകേട്ട പെണ്‍കുട്ടി വിസ്‌മയത്തോടെ നിന്നു. അവള്‍ അയാളെ കൗത്‌കപൂര്‍വ്വം നോക്കി. `വാട്ട്‌ എ സ്വീറ്റ്‌ നെയിം' പേരുപോലെ ആള്‍ വളരെസമാര്‍ട്ട്‌ ആണല്ലോ എന്ന്‌ കുട്ടിമനസ്സില്‍ കണക്ക്‌ കൂട്ടി. ഞങ്ങളെയൊന്നും ശ്രദ്ധിക്കാതെ ആ അരക്കിഴവനെനോക്കി ഈ കൊച്ച്‌ എന്താണു നില്‍ക്കുന്നതെന്നറിയാതെ മറ്റു മുക്കാല്‍ കിഴവന്മാരുടെ രക്‌തസമ്മര്‍ദ്ദത്തില്‍വേലിയേറ്റങ്ങള്‍ ഉണ്ടായി. പഞ്ചസാര (ചായയിലല്ല) കൂടുതുള്ളവര്‍ക്ക്‌ ശകലം കോപവും വന്നു. കുട്ടി എന്തോ ഓര്‍ത്തിട്ടെന്നപോലെ പുഞ്ചിരിച്ചു കൊണ്ട്‌സുന്ദരമായപേരുള്ളആളിനോട്‌ ചോദിച്ചു.

`നിങ്കല്‍ ഒരു നാരിയല്ലേ'

അത്‌കേള്‍ക്കേണ്ട താമസം ആതിഥേയന്റെ മനോഹരമായ മുഖം ഒന്നു ചുമന്നു. സ്‌ത്രൈണ ഭാവങ്ങള്‍ നിറഞ്ഞ ആ മുഖം ഒന്ന്‌ വക്രിച്ചു. ഒപ്പം അയാളുടെ ശിങ്കിടികളുടെ മുഖങ്ങളും വാടി. അയാള്‍ പരവേശം മാറ്റാന്‍ തിടുക്കത്തില്‍ പറഞ്ഞു.

`മോളു അകത്ത്‌ പോ `ശിങ്കിടികളും കോറസ്സായിപാടി. മോളു അകത്തോട്ട്‌ ചെല്ല്‌. സന്നിഹിതരായവരില്‍വളരെ ഇന്നസെന്റായ ഒരു ത്രുശ്ശൂര്‍ക്കാരന്‍ പറഞ്ഞു.
`കുട്ടിപുവ്വാന്‍വരട്ടെ'

ആതിഥേയന്‍ മകളോട്‌ പറഞ്ഞു. മോളു അകത്ത്‌ പോ ത്രുശ്ശൂര്‍ക്കാരന്‍ `കുട്ടി അവിടങ്ങട്‌ നിക്കാ, പുവ്വാന്‍വരട്ടെ' കാരണവന്മാരുടെ കണ്‍ഫ്യൂഷന്‍ ടീനേജ്‌കാരിയെ അവിടെ തന്നെനിറുത്തി''
കുട്ടിയടക്കം ശിങ്കിടികളല്ലാത്തവര്‍പരസ്‌പരം നോക്കി. ആകെ നിശ്ശബ്‌ദത. കനം തൂങ്ങിനില്‍ക്കുന്നനിമിഷങ്ങള്‍. ആതിഥേയവാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.എന്താണുസംഭവിക്കുന്നത്‌. അമേരിക്കയില്‍വളരുന്ന മലയാളികുട്ടികള്‍ മലയാളം പറയുന്നതില്‍ അപാകതയുണ്ടോ? പറഞ്ഞതില്‍ അബദ്ധമുണ്ടോ? അതില്‍മുതിര്‍ന്നവര്‍ ഉത്തരവാദികളാണോ? മൂത്തവര്‍ കുട്ടികള്‍ക്ക്‌ മാത്രുക കാണിക്കേണ്ടതല്ലേ. ഇവിടെ കുട്ടിചോദിക്കുന്നു

`നിങ്കലൊരുനാരിയല്ലേ'

കുട്ടിനാരിയെന്ന്‌ വിളിച്ച്‌ മനുഷ്യനെ ചൂണ്ടിക്കാട്ടി ത്രുശ്ശൂര്‍ക്കാരന്‍ എല്ലാവരോടുമായിചോദിച്ചു. അയാളുടെ തലയില്‍മാത്രമല്ലേ മുടി കുറവുള്ളു. കൈത്തണ്ടയിലു, മുഖത്തും, നെഞ്ചത്തുമൊക്കെ ഈ വിലയില്ലാത്ത സാധനം ഇഷ്‌ടം പോലെയുണ്ടല്ലോ? (തലയിലുണ്ടെങ്കിലെ വിലയുള്ളു, അല്ലെങ്കില്‍തന്നെ എന്തും തലയില്‍ ഉണ്ടെങ്കിലെ അതിനുവിലയുള്ളു.)

പ്രത്യക്ഷത്തില്‍ നാരീലക്ഷണം ഇയ്യാള്‍ക്കില്ലല്ലോ? നാരീസ്വരവും ഇല്ല.പോരാത്തതിനു ഇയാള്‍ രണ്ടു കുട്ടികളുടെ പിതാവുമാണ്‌. ആതിഥേയനൂം ശിങ്കിടികളും രംഗം വഷളാകുന്നുവെന്ന്‌ കണ്ട്‌ കുട്ടിയെ അകത്ത്‌ വിടാന്‍ധ്രുതികൂട്ടി. എന്നാല്‍ ത്രുശ്ശൂര്‍ക്കാരന്റെ സംസാരത്തില്‍രസം പിടിച്ചവര്‍ അതിന്മേല്‍തൂങ്ങിപറഞ്ഞു.`സംഗതിനേരാണല്ലോ?, കുഞ്ഞെന്താ അങ്ങേരോട്‌ നാരിയല്ലേ എന്നുചോദിച്ചത്‌?
അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്‌ മലയാളികളുടെ പരമ്പരാഗതമായ കുശുമ്പ്‌, കുന്നായ്‌മ, പാരവയ്‌പ്പ്‌, പരദൂഷണം, തേജോവധം, പുച്‌ഛം, ജാതി-മത ചിന്തകള്‍തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത രോഗങ്ങള്‍ ഒരു പരിധിവരെ ഇല്ലാത്തത്‌കൊണ്ട്‌ പെണ്‍കുട്ടി വളരെ ഉത്തമ വിശ്വാസത്തോടെ തറപ്പിച്ച്‌, പകുതി മലയാളത്തിലും, പകുതി ഇംഗ്ലീഷിലുമായി താഴെപറയുന്ന വിശദീകരണം നല്‍കി.
`പപ്പ ഫ്രണ്‍സ്സായിട്ട്‌ ഡ്രിങ്ക്‌സ്‌ കഴിക്കുമ്പോഴും, ഫോണില്‍ സംസാരിക്കുമ്പൊഴും ആള്‍വെയ്‌സ്‌യൂസ്‌ ചെയ്യുന്ന ഒരു വേഡാണു `നാരി'. പപ്പയുമായി അധികം കോണ്ടക്‌റ്റ്‌ ഇല്ലാത്തവരെയൊക്കെ `നാരി'യെന്നാണു പറയുക.ഈ അങ്കിളിന്റെപേരു ഓര്‍ക്കാന്‍ ഈസിയാണു. പപ്പ ഈ അങ്കിളിനെ `നാരി' യെന്നാണു പറയുക. പലരും ചിരിയടക്കാന്‍ ശ്രമിച്ചിട്ടും പൊട്ടിപ്പോയി. ഇരവിപുറംകാരന്‍ കവി ഉടനെ ഒരു നിമിഷ കവിത കാച്ചി `കന്മഷമില്ലാത്ത കൗമാരമേനിന്നെ ഞാന്‍ ഈ കുട്ടിയുടെ പേരിട്ട്‌വിളിക്കുന്നു.'' ഒന്നും മനസ്സിലാകാതെ കുട്ടിയും ചിരിതുടങ്ങി. തലമുറകളുടെ വിടവ്‌തീര്‍ക്കാനും അവരെനേര്‍വഴിക്ക്‌ നയിക്കാനും കൂടിയയോഗത്തിന്റെ അദ്ധ്യക്ഷന്റെ തനിനിറം ചിരിയുടെ വെടിക്കെട്ടില്‍പെട്ട്‌ വിളറിപ്പോയി. കോട്ടയം കാര്‍ മൂന്നുനാലുപേര്‍ ഏണിറ്റ്‌ നിന്ന്‌ കുട്ടിയോട്‌പറഞ്ഞു `നാരി' എന്നുപറഞ്ഞാല്‍ സ്ര്‌തീ എന്നാണര്‍ത്ഥം. നിന്റെ പപ്പ പറയാറുള്ളത്‌ `നാറി' എന്നാണ്‌. അതിന്റെ അര്‍ത്ഥം അത്‌ കൊച്ചറിയേണ്ട.

ഇതിനകം പലരും സത്യത്തിന്റെ മുഖം തിരിച്ചറിഞ്ഞു. അവരില്‍ ഒരാള്‍ പറഞ്ഞു. അര്‍ത്ഥം കൊച്ചറിയണം. ആ വാക്കിന്റെ അര്‍ത്ഥമല്ല, നല്ല വീട്ടില്‍പിറന്നവര്‍ ഒന്നും അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന്‌. ഇവിടെ വന്നു കുറച്ച്‌ കാശുണ്ടാക്കി സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ജീവിക്കുമ്പോള്‍ ചെറുപ്പത്തില്‍ ജനിച്ച വീടും, കഷ്‌ട്‌പാടും അതുമൂലം ജനിക്കുന്ന കുശുമ്പും കുന്നായ്‌മയും അവരില്‍തന്നെയുണ്ടാകും, അത്‌ അവര്‍ പുറത്തെടുക്കും. കുട്ടി അവളുടെ പപ്പയെ അത്ഭുതത്തോടെ നോക്കി. കേള്‍ക്കാന്‍ ഇമ്പമുള്ള, സുഖമുള്ളപേരുള്ള മനുഷ്യന്‍ പെണ്‍കുട്ടിയുടെ പപ്പയോട്‌ പറഞ്ഞു. എനിക്ക്‌നിങ്ങളെ ഒരു പാട്‌ ഒരു പാട്‌ ഇഷ്‌ടമായിരുന്നു. നിങ്ങല്‍ ഇങ്ങനെയുള്ളവനാനെന്ന്‌ ഇപ്പോഴെങ്കിലും അറിഞ്ഞതില്‍ സന്തോഷം.വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ സംഭവം ആലോചിക്കുമ്പോള്‍ ആ പെണ്‍കൂട്ടിയുടെ നിഷ്‌ക്കളങ്കതയും പിന്നീട്‌ അകാലത്തില്‍ ചരമമടഞ്ഞ ആ കുട്ടിയുടെ ദുര്‍വിധിയും അയാളെ വിഷമിപ്പിച്ചു. തന്നെക്കാള്‍ കഴിവും അറിവുമുള്ളവരെപരദൂഷണം നടത്തിനീചമായ ഒരു ജീവിതം നയിക്കുന്നമനുഷ്യന്റെ മകളായി അറിയപ്പെടാതിരിക്കാന്‍ കരുണയുള്ളദൈവം കറയറ്റ ആ കുരുന്നുജീവന്‍ നേരത്തെഅപഹരിച്ചതാകാം.

പാഠം: സ്വയം നന്നായതിനുശേഷം തലമുറകളെനന്നാക്കാനും പഠിപ്പിക്കാനും പോകുക.
`നിങ്കല്‍ ഒരു നാരിയല്ലേ' (നര്‍മ്മ ഭാവന: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2014-08-04 13:23:43
എഴുത്തിൽ അല്പം നർമ്മം കലർത്തുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ അമേരിക്കയിലെ എഴുത്തുകാരുടെ മസിലു തകരാറിലാകും. പണ്ട് പണ്ട് സ്കൂൾ പരിശോധനക്ക് വന്ന മേലുദ്ദ്യോഗസ്ത്ൻ മലയാളം ക്ലാസ്സിലെ വിദ്യാർത്തിയോടു അന്ന് പഠിപ്പിച്ച മലയാളം ശ്ലോകം ചൊല്ലാൻ ആവശ്യപ്പെട്ടു. വിദ്യാർത്തി വളരെ സന്തോഷത്തോടെ ചൊല്ലാൻ ആരംഭിച്ചു, "നാറികൾ നാറികൾ വിശ്വവിപത്തിന്റെ നാറായ വേറുകൾ." പരിശോധകൻ ക്ലാസ്സിലുള്ള എല്ലാ കുട്ടികളെ കൊണ്ടും കവിത ചൊല്ലിപ്പിച്ചു. പക്ഷെ എല്ലാവരും നാറികൾ നാറികൾ... എന്ന് ആദ്യ കുട്ടി ചൊല്ലിയതുപോലെയാണ് ചൊല്ലിയത്. അവസാനം അദ്ധ്യാപകനോട് ചൊല്ലാൻ ആവശ്യപെട്ടു. അദ്ധ്യാപകനും നാറികൾ നാറികൾ എന്ന് ചൊല്ലാൻ തുടങ്ങി. പരിശോധകൻ കൂടുതൽ ചോതിച്ചപ്പോൾ അദ്ദ്യാപക്ൻ സത്യം തുറന്നു പറഞ്ഞു. തന്റെ നാക്കിന്റെ അടിയിൽ ഒരു കെട്ടുണ്ടെന്നും അതുകൊണ്ട് നാക്ക് അകത്തേക്ക് വളയുകില്ല 'ര' എല്ലാം 'റ' ആയിട്ടെ വരുകയുള്ളു എന്നും പറഞ്ഞു. എന്ന് പറഞ്ഞതുപോലെ പെണ്‍കുട്ടിയുടെ അച്ഛന്റെ നാക്കിന്റെ അടി ഒന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല.
vayanakaran 2014-08-04 15:35:02
ചില രചനകൾക്ക് ഒരടിക്കുറിപ്പ് ആവശ്യമാണു.
"ജീവിച്ചിരിക്കുന്നവരോ, മരിച്ച്പോയവരോ
ഇതിലെ കഥാപാത്രങ്ങളല്ല. " ഈ കഥയിലെ
ആ കുട്ടി മരിച്ച്പോകുന്നുണ്ട്. എന്തായാലും
കൊച്ചിനു "നാറി" എന്ന വാക്കിനെപറ്റി ഒരു
രൂപം ഉണ്ടായി. അമേരിക്കൻ മലയാളികൾ അവരുടെ മക്കളുടെ
മുന്നിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ അവരേയും കള്ളത്തരം പഠിപ്പിക്കണം.
രസികൻ 2014-08-04 16:51:29
സംഗീത ക്ലാസിലെ അദ്ധ്യാപകനോട് വിദ്യാർത്തി ചോദിച്ചു "സാറേ സാറേ ദാസേട്ടനെപോലെ പാടാൻ ഞാൻ എന്ത് ചെയ്യണം?" അദ്ധ്യാപകൻ പറഞ്ഞു, " നീ അക്ഷര സ്പുഷതയോടെ പാടാൻ പടിക്കണം."
ആകുലൻ 2014-08-04 17:15:45
ഇനി മരിച്ച നാറികൾ എഴുനേറ്റു വന്നു നാറി എന്ന് വിളിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? ജീവിച്ചിരിക്കുന്ന നാറികളെ തന്നെ സഹിക്കാൻ വയ്യാ അപ്പോഴാണ്‌ മരിച്ചവർ വാരാൻ സാദ്ധ്യതയുണ്ടെന്ന വായനക്കാരന്റെ ഓർമ്മപ്പെടുത്തൽ! ഈശ്വറാ റക്ഷിക്കണേ?
keralite 2014-08-04 17:18:21
I know a Korean whose first name is Nhari. A Gujarati's name is Kurang shah.
സംശയം 2014-08-04 17:47:04
കതിറെ കൊണ്ട് വളം വച്ചിട്ട് എന്ത് കാറ്യം? . ഇവന്മാറൊന്നും ഈ അറുപതാം വയസ്സിൽ ഒറ് പാഠം പഠിക്കില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക