Image

'ഈഴവ' ഒരു 'ജാതിയോ സമൂഹമോ? സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 09 August, 2014
'ഈഴവ' ഒരു 'ജാതിയോ സമൂഹമോ? സുധീര്‍ പണിക്കവീട്ടില്‍
ഈഴവരില്‍ പലര്‍ക്കും ഈഴവരാണെന്ന് പറയാന്‍ ഒരു സങ്കോചം കാണുന്നുണ്ട്. നാക്ക് വടിച്ചില്ലെങ്കിലും അങ്ങനെ ഒരു ബുദ്ധിമുട്ടനുഭവപ്പെടാവുന്നതാണു. 'ഴ' എന്ന അക്ഷരം ഉച്ചരിക്കാന്‍ ഇത്തിരി പ്രയാസമാണല്ലോ.''ഈഴവന്‍' താഴ്ന്ന ജാതിയാണോ പിന്നോക്ക സമുദായക്കാരനാണോ എന്ന ശങ്ക കൊണ്ടും അങ്ങനെ ഒരു വിമ്മിഷ്ടം ഉണ്ടാകാം. ഗുരുദേവന്‍ പറഞ്ഞപോലെ ''ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' എന്നും സമാധാനപ്പെടാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. അങ്ങനെ ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നത് ഈഴവരാണെന്നുള്ളതിനു തെളിവല്ലേ എന്നവര്‍ സംശയിക്കുന്നു.? അമേരിക്കയില്‍ വന്ന് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവര്‍ എന്തിനു ജാതിയെ കുറിച്ച് ചിന്തിക്കുന്നു എന്ന് തോന്നാം. അതിനു കാരണം അമേരിക്കന്‍ മലയാളിസമൂഹത്തില്‍ ജാതി വളരെ ശക്തിയോടെ നില നില്‍ക്കുന്നു എന്നത്‌കൊണ്ടാണു്.അത് കൊണ്ട്  ഈഴവരെ കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍ ഈ ലേനത്തില്‍ ഉള്‍കൊള്ളിക്കുന്നു.

അമേരിക്കയില്‍ വളരുന്ന ഈഴവകുട്ടികള്‍ സ്‌കൂളില്‍ നിന്നും മടങ്ങിവന്നപ്പോള്‍  അവരുടെ മാതാപിതാക്കളോട് ചോദിക്കുന്നു'' എന്താണൂ നമ്പൂ ദിരി' ( ചോദ്യം ഇംഗ്ലീഷിലാണു, തര്‍ജ്ജമ കൊടുക്കുകയാണു, കുട്ടികളുടെ ഉച്ചാരണം പോലെ).എന്താണു താഴ്ന്ന ജാതി. പിന്നെ കുട്ടികള്‍ കുടുകുടാ ചിരിച്ച് പറയുന്നു. 
After all, what is this Jathi? കുട്ടികള്‍ നിഷ്‌ക്കളങ്കര്‍, അവര്‍ക്ക് ജാതിയുടെ ഗൗരവം മനസ്സിലാക്കാന്‍ വിഷമമാണു. അവരുടെ ക്ലാസ്സിലെ മലയാളി ക്രിസ്ത്യന്‍കുട്ടികള്‍ അവരുടെ  പൂര്‍വ്വികര്‍ നമ്പൂതിരിമാരെന്ന് പറഞ്ഞ്പോലും.'ന്റപ്പാപ്പ ഒരു നമ്പൂര്യാര്‍ന്ന്'.ആ കുട്ടികളും എന്തറിഞ്ഞിട്ടാണു അത് പറയുന്നത്. മാര്‍ക്കം കൂടിയതിലുള്ള അപകര്‍ഷതാബോധത്തില്‍ നിന്നും ചിലര്‍ ഉണ്ടാക്കിയെടുത്ത ഒരു കഥയുടെ തുടര്‍ച്ചയാണു അമേരിക്കയില്‍ എത്തിയിരിക്കുന്നത്.പിതാവ് ആരെന്നറിയില്ല അപ്പോള്‍ പിന്നെ കൊള്ളാവുന്നവന്റെ പേരു പറയുക എന്ന ഒരു തട്ടിപ്പിന്റെ ഭാഗമായിരിക്കാം ഈ നമ്പൂതിരി കഥ.ഞാന്‍ തന്നെ ജീവനും, വഴിയും സത്യവും എന്ന് പറഞ്ഞ ശ്രീ യേശുദേവനെക്കാള്‍ ഉപരി അവിടെ ഏതൊ നമ്പൂതിരിയോ പ്രതിഷ്ഠിക്കുന്ന അപകര്‍ഷബോധമുള്ളവര്‍ വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് അറിയണം. അദ്ദേഹം നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ശ്രമിച്ച് കാര്യം അപ്പോള്‍ മനസ്സിലാകും. ഇപ്പോള്‍ കേരളത്തില്‍ സ്രതീകള്‍ പീഢിക്കപ്പെടുന്നു എന്ന കോലാഹലം നമ്മള്‍ വായിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണു രോഷം കൊള്ളാന്‍ സാധിക്കുന്നത്. ഒരു കാലത്ത് വ്രുദ്ധരായ  നമ്പൂതിരിമാര്‍ക്ക് വേണ്ടി പാവം സ്രതീകള്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു. ചിലരുടെ കന്യകാത്വം കവരാനുള്ള  അധികാരവും നമ്പൂതിരിക്കായിരുന്നു. അതിനായി അവര്‍ക്ക് പുടവ കൊടുത്ത് കാര്യം സാധിച്ചിരുന്നു.അത്താഴത്തിനു പിമ്പ് വിളക്കുമായെത്തുന്ന നമ്പൂതിരി അന്വേഷിച്ച് വന്നവള്‍ പ്രക്രുതി മുടക്കുന്ന നാലു ദിവസത്തിന്റെ ബന്ധനത്തിലാണെന്നറിയുമ്പോള്‍അവളുടെ അമ്മയേയോ ചേച്ചിയെയൊ പ്രാപിക്കുന്ന പതിവുമുണ്ടായിരുന്നു. വാസ്തവത്തില്‍ അതൊക്കെ സ്ര്തീ പീഡനങ്ങളായിരുന്നു എന്ന് കരുതണം..

പൂര്‍വ്വികര്‍ നമ്പൂതിരിയാണെന്നുള്ളതിനു തെളിവായി ചിലര്‍ നിരത്തുന്നത് അവരുടെ വീട്ടുപേരാണു. പരമ്പരാഗത്മായി സ്വന്തം വീട്ടുപേരില്ലാത്തവര്‍ സാധാരണ അവര്‍ക്ക് താമസിക്കാന്‍ ഭൂമി ദാനം ചെയ്തവരുടെ വീട്ടുപേര്‍ സ്വീകരിക്കുന്ന പതിവ് കേരളത്തില്‍ ഉണ്ടായിരുന്നു.  അമേരിക്കയിലും അടിമകളായി കൊണ്ടുവന്നവര്‍ അവരുടെ യജമാനമാരുടെ വീട്ടുപേര്‍ സ്വീകരിച്ചിട്ടുണ്ട്.വീട്ടുപേരിന്റെ പിന്‍ബലം മാത്രം സവര്‍ണ്ണ പാരമ്പര്യത്തിനു പര്യാപ്തമാണോ എന്നറിയില്ല.
നമ്പൂതിരിമാര്‍
ക്രിസ്തുമതം സ്വീകരിച്ചില്ല എന്ന് പറയുന്നില്ല. ക്രിസ്ത്യാനികള്‍ മുഴുവന്‍ നമ്പൂതിരി മാര്‍ക്കം കൂടിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണു ഉദ്ദേശിക്കുന്നത്.ഈഴവന്‍ മുതല്‍ താഴോട്ടുള്ള ജാതികളാണു ഏറ്റവും കൂടുതല്‍ മതം മാറിയത് എന്ന് വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്കറിയാം.കേരളത്തിലെ (അന്ന് കേരളമായിരിന്നില്ല) ആദ്യ ബി.എ ക്കാരനായ ഒരു നായരെ അയാളുടെ വീട്ടുസ്ഥലമായ കരമനയില്‍ നിന്ന് ആര്‍പ്പും നടവെടിയുമായി കൊട്ടാരത്തിലേക്കാനയിച്ച് കൊണ്ട് വന്നപ്പോള്‍ അതിനു തൊട്ടടുത്ത് ബി.എ. പാസ്സായ ഒരീഴവനുജോലിക്ക് വേണ്ടി രാജാവിന്റെ മും കാണാന്‍ വളരെ ദിവസങ്ങള്‍ കാത്ത് നില്‍ക്കേണ്ടി. വന്നു.ഒടുവില്‍ തിരുമും ദര്‍ശിച്ചപ്പോള്‍ രാജാവ് ചോദിച്ചുവത്രെ ' ക്രിസ്താനി ആയിക്കൂടെ എന്ന്. അവകാശങ്ങളും ആനുകൂല്യങ്ങളും കിട്ടുമല്ലോ മാര്‍ക്കം കൂടികൂടെയെന്ന് രാജാവ് തന്നെ  ചോദിക്കുന്നു, അതിനുള്ള അവസരം തരുന്നു അപ്പോള്‍ പിന്നെ അങ്ങനെ ചെയ്യുന്നതില്‍ വിരോധമില്ലെന്ന് പലരും കരുതി കാണും..
ആനുകൂല്യങ്ങളും അംഗീകാരങ്ങളും സുലഭമായി ലഭിക്കുമ്പോള്‍ നട്ടെല്ലിനു ഉറപ്പില്ലാത്തവര്‍ ചാഞ്ഞ്‌പോകുന്നത് സാധാരണ സംഭവമാണു. അതിനു അവരെ കുറ്റം പറയാന്‍ പറ്റുകയില്ല, എന്നാല്‍ മതം മാറുക എന്ന ഒരു എളുപ്പത്തിലൂടെ സ്വന്തം കാര്യങ്ങള്‍ നോക്കിയവര്‍ എവിടൊ നിന്ന് കേട്ടറിഞ്ഞ വിവരങ്ങള്‍ വച്ച് അവരുടെ പൂര്‍വ്വികരുടെ മതത്തില്‍പ്പെട്ടവരെ കൊഞ്ഞനം കുത്തുന്നത് രസകരമായ കാഴ്ച്ചയാണു. പണ്ട് പ്രശസ്ത്‌നായിരുന്ന അമേരിക്കയിലെ ഒരു മലയാളി കവിയും അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ശിങ്കിടിയും മഹാകവി കുമാരനാശനെ ' അവന്‍ ഒരു ഈഴവനല്ലേ'' എന്ന് പറഞ്ഞ് പരിഹസിക്കുന്നത് ഈ ലേകന്‍ കേട്ടിട്ടുണ്ട്. ഒരു അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ഒരിക്കല്‍ എഴുതി 'ഈഴവരുടെ കുലത്തൊഴില്‍'' ചെത്താണെന്നു്. കുറേപേര്‍ അത് വിശ്വസിക്കുന്നതായും കാണുന്നു. അതിനു മറുപടിയായിഒരു കാലത്ത് കേരളത്തിലെ മു്യമന്ത്രിയായിരുന്നകേരള സിംഹം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, ശ്രീ സി.കേശവന്റെ വരികളെ ഇവിടെ കടമെടുക്കുന്നു. '
ക്രിസ്തുവിനു മുമ്പ് ഈഴവര്‍ കേരളത്തിലുണ്ടായിരുന്നു. അവരില്‍ നിന്നും കുറേപെര്‍ ഇസ്ലാം മതവും, ക്രിസ്തു മതവും സ്വീകരിച്ചിരുന്നു. ബാക്കിയുള്ള ഈഴവ്വരും മതം മാറി നില്‍ക്കുന്നവരുടെ പിതാമഹന്മാരും കൂടി ചെത്തിയൂയുണ്ടാക്കാമായിരുന്ന കള്ളിന്റെ പ്രവാഹത്തില്‍ മറ്റ് സമുദായത്തിലെ അംഗങ്ങള്‍ മുങ്ങി ചാവുമായിരുന്നു. കുലത്തൊഴില്‍ ചെത്തായിരുന്നെങ്കില്‍.അദ്ദേഹം വീണ്ടുമെഴുതുന്നു. നെയ്യാറ്റിങ്കര മുതല്‍ കൊല്ലം വരെയുള്ള ഈഴവര്‍ക്ക് പ്രധാനതൊഴില്‍ നെയ്ത്തായിരുന്നു.നെല്ലിനും അരിക്കുമായി വിദേശത്തേക്ക് പോകുന്ന നൂറുകോടിയോളം രൂപ ആണ്ടോടാണ്ട് തിരികെ തിരുവതാങ്കൂറില്‍ വരുത്തികൊണ്ടിരിക്കുന്ന കയര്‍വ്യവസായം ഈഴവത്തികളുടെ ഗ്രുഹവ്യവസായമാണെന്ന് തിരുവതാങ്കൂര്‍ ദിവാന്‍ജിയായിരുന്ന മി.എം ഈ.വാട്ട്‌സ് ഒരിക്കല്‍ പ്രസ്താവിച്ചു.'

വൈദ്യം, ജ്യോതിഷം,അദ്ധ്യാപനം മുതലായി പഠിപ്പ് ആവശ്യമുള്ള തൊഴിലുകളും കൃഷിയും ഈഴവരുടേതായിരുന്നുവെന്ന് നിഷ്പ്പക്ഷരായ വിദേശ സഞ്ചാരികള്‍ എഴുതിയ രേകള്‍ വ്യക്തമാക്കുന്നു. ആളുകള്‍ പരമ്പരാ ചെയ്ത്‌വരുന്ന തൊഴില്‍വിട്ട് കള്ളുചെത്ത് മാത്രം ഈഴവരുടെ കുലത്തൊഴിലാക്കുന്ന ജാതിതിമരത്തിനു ഒരു കണ്ണട പണിയുക നമ്മള്‍. ഈഴവരില്‍ ചിലരെങ്കിലും ചെത്തിയിരുന്നു എന്ന വസ്തുത നിഷേധിക്കുന്നില്ല.ദേവഭാഷയായ സംസ്‌കൃതഭാഷയിലെ വേദങ്ങള്‍ കേട്ടാല്‍ ശൂദ്രന്റെ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിക്കാനുള്ള നിയമമുണ്ടായിരുന്നപ്പോള്‍ ഈഴവര്‍ക്ക്‌സംസ്‌കൃത ഭാഷ വശമായിരുന്നു. അഷ്ടാംഗ ഹൃദയം എന്ന ആയുര്‍വേദ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കായിക്കര ഗോവിന്ദന്‍ വൈദ്യര്‍ എന്ന ഒരു ഈഴവനാണു. സംസ്‌
കൃത വിദ്വാന്മാരിലും,  ഭിഷഗരന്മാരിലും,  ജൗതിഷികളിലും മിക്കാവാറും ഈഴവന്മാരായിരുന്നു.  ഡച്ച്ഭാഷയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'ഹോര്‍ട്ട്‌സ് മലബാറിക്കസ്'' എന്ന പുസ്തകത്തിനു വേണ്ട കരുക്കള്‍ കൊടുത്തതും ഉപദേശം നല്‍കിയതും ഇട്ടി അച്യുതന്‍ എന്ന ചേര്‍ത്തലക്കാരന്‍ ഒരു ഈഴവനാണെന്ന് പുസ്തകത്തിന്റെ മുവുരയില്‍ പറയുന്നു.പേര്‍ഷ്യന്‍ പണ്ഡിതനും സഞ്ചാരിയുമായിരുന്നആല്‍ബറൂണി എഴുതുന്നു ; 970 എ.ഡി.മുതല്‍ 1039 എ.ഡി വരെ മലബാറിലുണ്ടായിരുന്നവരെല്ലാം (വിദേശികളില്‍ പലരും അന്നത്തെ കേരളത്തെ മലബാര്‍ എന്ന് വിളിച്ചിരുന്നു) ബുദ്ധമതക്കാരായിരുന്നുവെന്നു.സഞ്ചരിച്ച രാജ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഷ്പ്പക്ഷപരമായ വിവരണങ്ങള്‍ അദ്ദേഹത്തിനു അല്‍-ഉസ്താദ് എന്ന ബഹുമതി നേടികൊടുത്തിട്ടുണ്ട്.

സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്നത്തെ കേരളത്തിനറിയാമോ മിഷണറിമാരുടെ ഔദാര്യം കൊണ്ട് താഴ്ന്ന ജാതിക്കാര്‍ പഠിച്ചു എന്നു പറയുന്നവര്‍ക്കറിയാമോ - ബുദ്ധ ഭിക്ഷുക്കള്‍സൗജന്യമായി കുട്ടികളെ പഠിപ്പിച്ചിരുന്നുവെന്ന്.. ബുദ്ധഭിക്ഷുക്കളുടെ സംഭാവനയാണു കുടിപള്ളികൂടങ്ങള്‍ എന്ന്. ആ കാലത്തും കേരളം എന്ന് ഇന്നറിയപ്പെടുന്ന പ്രദേശം സാക്ഷരതയില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു.ബുദ്ധഭിക്ഷുക്കളുടെ സ്ഥാനം നാട്ടിലെ ആശാന്മാര്‍ ഏറ്റെടുത്തു. ഈ ആശാന്മാരാണു പിന്നീട് ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തപ്പെട്ടത് എന്നോര്‍ക്കുക.. ആശാന്‍ എന്ന വാക്ക് ആചാര്യ എന്ന സംസ്‌ക്രുതപദത്തിന്റെ മലയാളമാണു. ബ്രാഹ്മണിസം ആളുകളെ അജ്ഞതയുടെ അന്ധകാരത്തില്‍ നിറുത്തിയപ്പോള്‍ വിദ്യ പകര്‍ന്ന് കൊടുക്കാന്‍ ഈ ആശാന്മാര്‍ പ്രവര്‍ത്തിച്ചിരുന്നു.

ബുദ്ധ മതക്കാര്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്നതിനു ധാരാളം തെളിവുകളുണ്ട്. അവരുടെ വിഹാരങ്ങളെ മലയാളത്തില്‍ പള്ളി എന്നു പറഞ്ഞിരുന്നു.കുട്ടികളെ പഠിപ്പിച്ചിരുന്ന കെട്ടിടങ്ങള്‍ പള്ളികൂടങ്ങള്‍ എന്നറിയപ്പെട്ടിരുന്നു.ശ്രീ ഇ മാധവന്റെ പട്ടണക്കാട് പ്രസംഗത്തില്‍ (1934) അദ്ദേഹം പറഞ്ഞു ഈഴവര്‍ ഹിന്ദുക്കളല്ല മറിച്ച് ബുദ്ധമതക്കാരാണു. എന്നാല്‍ ബുദ്ധമതം തുടച്ച് നീക്കപ്പെട്ടപ്പോള്‍ അവരെ താഴ്ന്ന  ജാതിയാക്കി മുദ്ര കുത്തി മാറ്റി നിറുത്തി. സ്വതന്ത്ര സമുദായം എന്ന പേരില്‍ പ്രസ്തുത ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് കൊണ്ട് ശ്രീ മാധവന്‍ എഴുതിയ പുസ്തകം സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവതാങ്കൂര്‍, കൊച്ചി, മലബാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിരോധിച്ചിരുന്നു.ഈഴവ ഒരു ജാതിയല്ല, ആയിരുന്നില്ല. അവര്‍ ഒരു സമൂഹമായിരുന്നു. അവര്‍ ബുദ്ധമത വിശ്വാസികളായിരുന്നു. അത് ഒരു മതമാണു. ആ മതത്തെ കേരളത്തിലെ ബ്രഹ്മണര്‍ ഓടിച്ചു കളഞ്ഞു. ചില ഭഗവതി ക്ഷേത്രങ്ങളില്‍ പാടിയിരുന്ന തെറി പാട്ടുകള്‍ ബുദ്ധഭിക്ഷുക്കളെ അവിടെനിന്നും മാറ്റികളയുന്നതിനായിരുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ബുദ്ധമത പ്രവാചകരും ബുദ്ധഭിക്ഷുക്കളുംല്പമറ്റു സംസ്ഥാനങ്ങളിലേക്ക് പോയ്മറഞ്ഞപ്പോള്‍ അവിടെയുള്ള ജനങ്ങള്‍ അപ്പോള്‍ ശക്തി പ്രാപിച്ച് വന്ന ബ്രാഹമണരുടെ കീഴിലായി.
ക്രുസ്തുവിനു ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ്രാവിഡഗോത്രക്കാരായ ജനങ്ങള്‍ കേരളത്തിലെ പൂര്‍വ്വ നിവാസികളായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ വിഗ്രഹാരാധകരായിരുന്നില്ല. വനങ്ങള്‍ വെട്ടി വെളുപ്പിച്ച് തീയിട്ട് അവിടെ ക്രുഷി നടത്തുന്ന സമ്പ്രദായം ഇവരില്‍ ഉണ്ടായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ കുറച്ച്  സ്ഥലം തൂമ്പ തൊടുവിക്കാതെ പവിത്രമായി അവര്‍ കരുതി വച്ച്. ഇതാണു പിന്നീട് സര്‍പ്പക്കാവ് എന്ന പേരില്‍ പില്‍ക്കാലത്ത് ആരാധിച്ച് വന്നത്.ഇവരില്‍ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രുസ്തുവിനു ഇരുനൂറു വര്‍ഷം മുമ്പ് മുതല്‍ ക്രുസ്തുവിന്‍ പിന്നു 800 വര്‍ഷം വരെ(ചില രേകളില്‍ എ.ഡി. 1400 വരെയെന്നും കാണുന്നു)ബുദ്ധമതം അവിടെ പ്രചാരത്തിലിരുന്നു.അതിനൊപ്പം തന്നെ ജൈനമതവും പ്രചരിച്ചിരുന്നു. സ്വാഭാവികമായും അവിടത്തെ പൂര്‍വ്വനിവാസികള്‍ പ്രസ്തുത മതങ്ങളില്‍ വിശ്വസിച്ചിരുന്നു എന്ന് കാണുന്നു. തോമാശ്ലീഹ വന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കാലത്ത് ബ്രാഹ്ണന്മാര്‍  ഉണ്ടായിരുന്നു എന്ന് പറയുന്നത് ബുദ്ധ/ജൈന
പ്രവാചകരായി വടക്കെ ഇന്തയില്‍ നിന്നും വന്നവരാണെന്നുചരിത്രാ്യായികകളില്‍ കാണുന്നു. ഇപ്പോള്‍ നമ്മള്‍ അറിയുന്ന ബ്രാഹ്മണര്‍ കേരളത്തില്‍ എത്തിയത് എട്ടാം നൂറ്റാണ്ടിലാണെന്നും കാണുന്നു. അവര്‍ എത്തിയതിനു ശേഷമാണു ജാതി വ്യവസ്ഥയുടെ ഭീകരത കേരളത്തെ വിഴുങ്ങിയത്. അവര്‍ എന്തോ കേമമുള്ള കുലമാണെന്നും ബാക്കിയുള്ളവരൊക്കെ അവര്‍ പറയുന്ന ജാതിയില്‍ പെടണമെന്നുമുള്ള അവരുടെ തീരുമാനം അവിടത്തെ ബുദ്ധമത വിശ്വാസികളെ ആകര്‍ഷിച്ചില്ല. അവര്‍ അവരുടെ വിശ്വാസങ്ങളില്‍ ഉറച്ച് നിന്നപ്പോള്‍ അവരെ തീണ്ടപാടകലെ നിര്‍ത്തി അവരുടെ വസ്തുവകകള്‍ അപഹരിച്ചു. വഴികള്‍ ഉണ്ടാക്കാന്‍ സ്വന്തം ഭൂമി കൊടുത്തവര്‍ക്ക് ആ വഴിയിലൂടെ നടക്കാന്‍ പറ്റാത്ത ദുരവസ്ഥ വന്നു ചേര്‍ന്നു. ജാതി കോമരങ്ങളുടെ '' ഹേയ്...ഹോ..' വിളികളാല്‍ കേരളത്തിന്റെ പവിത്ര വായുവില്‍  വിഷം കല ര്‍ന്നു. സ്വാമി വിവേകാനന്ദന്‍ ആ കാഴ്ച്ച് കണ്ട് ''ഭ്രാന്താലയം' എന്ന പേരും കൊടുത്തു.ആ ഭ്രാന്തന്മാരെ അനുകരിക്കാന്‍ ചിലര്‍  അമേരിക്കയിലും എത്തിയിരിക്കുന്നത് എത്രയോ ദേകരം,

ചാതുര്‍വര്‍ണ്ണതിലധിഷ്ഠിതമായിരുന്നെങ്കിലും അന്ന് കേരളത്തില്‍ബ്രാഹ്മണരും, കുറച്ച് ക്ഷത്രിയരുമുണ്ടായിരുന്നതൊഴിച്ച് വൈശ്യരും, ശൂദ്രരും പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ല. ശൂദ്രരുടെ  ഒഴിവില്‍ കുറച്ച് നായന്മാര്‍ ഉണ്ടായിരുന്നതല്ലാതെ. അപ്പോള്‍ ക്രുഷിയും, കച്ചവടവും, വൈദ്യവും, കളരിയും, അദ്ധ്യാപനവുംം കൊണ്ടുനടന്നഒരു സമൂഹത്തെ ചാതുര്‍വര്‍ണ്യത്തിലെ മൂന്നാം തരക്കാരായ വൈശ്യര്‍ എന്ന പദവി കൊടുക്കാതെ ഈഴവര്‍ എന്ന പേരില്‍ എങ്ങനെ പിന്നോക്കകാരാക്കി. ഉത്തരം വ്യക്തം അന്നത്തെ ബ്രാഹംണര്‍ക്ക് നാടുവാഴികളില്‍ ഉണ്ടായിരുന്ന സ്വാധീനം.തിരുവായക്ക് എതിര്‍വായില്ലായിരുന്ന ഇരുണ്ട കാലം.ബ്രാഹ്മണരുടെ ആവശ്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതും അവര്‍ പുറംതള്ളപ്പെടാന്‍ ഒരു കാരണമായി എന്ന് ചരിത്രകാരന്മാര്‍ രേപ്പെടുത്തുന്നു. തന്മൂലം പുരാതന കേരളത്തിലെ ഒരു പ്രബല സമൂഹം അവര്‍ണ്ണരായി, അസ്പ്രുസ്യരായി. അവരെ അകറ്റി നിര്‍ത്തി. ഈഴവ സമുദായത്തിനു മേല്‍പറഞ്ഞ തൊഴിലുകളും, സാമ്പത്തിക ശക്തിയുമുണ്ടായിരുന്നത് കൊണ്ടാണു ശ്രീ  ഗുരുദേവനു അവരെ പെട്ടെന്ന് ഉദ്ധരിക്കാന്‍ സാധിച്ചത്. ശാന്തിയോടും സമാധാനത്തോടും കഴിഞ്ഞിരുന്ന ഒരു സമൂഹം, ബുദ്ധമത തത്വങ്ങളിലും ജൈനമത സിദ്ധാന്തങ്ങളിലും വിശ്വസിച്ചിരുന്ന ഒരു ജനസമൂഹം ഉത്തര ഭാരതത്തില്‍ നിന്നും വന്ന ഒരു കൂട്ടം ശ്വേതനിറക്കാരാല്‍ അവര്‍ണ്ണരായി. അവര്‍ക്ക് നിറം കുറവായിരുന്നു എന്നത് മാത്രം സത്യമായിരിക്കാം.
ക്രിസ്തുവിനു ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയ ഒരു ജനത എങ്ങനെ അവര്‍ണ്ണരാകും.എങ്ങനെ സാമ്പത്തികമായി പിന്നോക്കമാകും. ഇതിന്റെ ഉത്തരം ബുദ്ധിയുള്ളവര്‍ക്ക് ആലോചിച്ചാല്‍ കിട്ടും. ശ്കതിയും സ്വാധീനവുമുള്ളവര്‍ അവരെ പിന്നോട്ടു തള്ളി മാറ്റി.

തോമശ്ലീഹ വന്നുവെന്ന് തന്നെ വിശ്വസിക്കുക. പുരാതന ഭാരതത്തിലെ മതങ്ങളായ ബുദ്ധമതവും, ജൈനമതവും കേരളത്തില്‍ അന്ന് നിലവിലിരിക്കെ ജനം എന്തു കൊണ്ടു
ക്രിസ്തുമതം സ്വീകരിച്ചു. മരണശേഷം അത് വഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗം എന്ന സ്വര്‍ഗ്ഗം. കൂടാതെ ഏത് പാപവും ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ പൊറുക്കപ്പെടുമെന്ന ഉറപ്പ്. ഇതില്‍ ജനം ആക്രുഷ്ടരായെങ്കില്‍ അതുഭുതമില്ല. ഈ കാലത്തും ജനം അതിനടിമയാകുന്നു. ഈഴവ സമുഭായത്തില്‍ ജനിച്ചത്‌കൊണ്ട് ഗുരുവിനെ ഈഴവ സ്വാമി എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ഈഴവ സമുദായവും അദ്ദേഹത്തെ ദൈവമായി കാണുന്നു എന്നത് പരിതാപകരമാണു. ഗുരുദേവന്‍ ഒരു സ്വര്‍ഗ്ഗവും വാഗ്ദാനം ചെയ്തില്ല. ഇവിടെയുള്ള ജീവിതം എങ്ങനെ പ്രയോജനകരമാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതിനായി അദ്ദേഹം പരഞ്ഞത് ഃ വിദ്യ്‌കൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയ്ത്‌നം കൊണ്ട് ധനികരാകുക എന്നാണു. ഈ മൂന്ന് തത്വങ്ങള്‍ പ്രബാല്യത്തില്‍ വരുത്തുന്നവര്‍ക്ക് ഇവിടെ ജീവിതം സുഗമമാക്കാം. ഈഴവ സംഘടനകള്‍  ഗുരുദേവനെ പൂജിക്കാനും ആ പേരും പറഞ്ഞ് നടക്കുന്ന സ്വാമികളെ സല്‍ക്കരിക്കാനും നടക്കാതെ ഗുരുദേവന്‍ പഠിപ്പിച്ച മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം. ഈഴവരെകുറിച്ചുള്ള നേരായ ചരിത്രം ആരും കാണാന്‍ ശ്രമിക്കുന്നില്ല. ഭാരതത്തിലെ മിക്കവാറും പുരാതന ചരിത്രമെഴുതിയത് വിദേശികളാണു. അവര്‍ സമീപിച്ചിരുന്നത് സമുദായത്തില്‍ ഉന്നതശ്രേണിയിലെന്നഭിമാനിച്ചിരുന്നവരുടെ അടുത്താണു. ഒരു സവര്‍ണ്ണന്റെ അടുത്ത് ചെല്ലുന്ന വിദേശിയോട് അയാള്‍ താഴ്ന്ന ജാതിക്കാരെ കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാത്ത കഥകള്‍ പറഞ്ഞ് കേള്‍പ്പിച്ച് രസിക്കും. അവര്‍ അത് എഴുതിവക്കും. അത് വായിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടും. ഗുരുദേവന്റെ പേരില്‍ മാസം തോറും കൂടുന്ന സമ്മേളനങ്ങളില്‍ല്പപുതിയ തലമുറക്ക് മനസ്സിലാക്ക്ാന്‍ ഈഴവ  സമുദായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേരിച്ച് അവരെ ബോധവാന്മാരാക്കണം.

ഈഴം എന്ന വാക്കും വച്ച് ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നു എന്ന ഒരു കഥയും പ്രചരിച്ചിട്ടുണ്ട്. അതേ സമയം അവര്‍ രാജാക്കന്മാര്‍ക്ക് വേണ്ടി യുദ്ധം ചെയ്തവരും തന്മൂലം അവര്‍ ' വില്ലവര്‍ '' ( വില്ലു ഉപയോഗിക്കുന്നവര്‍ )  എന്നറിയപ്പെട്ടുവെന്നും അത് പിന്നെ ' ഇല്ലവര്‍'' എന്നായെന്നും അത് 'ഈഴവര്‍'' ആയതാണെന്നും ആരും പറയുന്നില്ല. ഈഴവര്‍ നടത്തിയിരുന്ന കളരികളും, വടക്കന്‍ പാട്ടിലെ കഥകളും മേല്‍പറഞ്ഞ സംഗതിയോട് കൂടുതല്‍ യോജിക്കുന്നുണ്ട്. എട്ടുവീട്ടില്‍ പിള്ളമാരുടെ തലവന്‍ കഴക്കൂട്ടം പിള്ളയെ കളരി പഠിപ്പിച്ചത് ഒരു ഈഴവ് ഗുരുവായിരുന്നുവത്രെ.(മൊക്കാട് കേശവ പണിക്കര്‍) ശബരിമല അയ്യപ്പന്‍ വരെ ഈഴവ കളരിയില്‍ (ചീരപ്പഞ്ചിറ തറവാട്, ആലപ്പുഴ)നിന്നും പയറ്റ് പഠിച്ചു എന്നു ചില ഐതിഹ്യങ്ങളില്‍ കാണുന്നുണ്ട്.

തിരുവതാങ്കൂര്‍, കൊച്ചി, മലബാര്‍ എന്ന് അന്നറിയപ്പെട്ടിരുന്ന കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ അന്നത്തെ രാജാക്കന്മാര്‍ ഈഴവര്‍ക്ക്, തുല്യ പദവിയും, ആനുകൂല്യങ്ങളും കൊടുത്തിരുന്നു. ഇത് പതിനെട്ടാം  നൂറ്റാണ്ട് വരെ നില നിന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ  ആരംഭത്തില്‍ ഈഴവര്‍ക്ക് നേരെയുള്ളശക്തമായ വിവേചനം തിരുവതാങ്കൂറിലാണു ആദ്യം തുടങ്ങിയത്.പിന്നെ്  അത് മലബാറിലേക്കും, കൊച്ചിയിലേക്കും പടര്‍ന്നു. ഇത് ക്ഷേത്രപ്രവേശന വിളമ്പരം വരെ തുടര്‍ന്നു. ഈഴവരുടെ ചരിത്രം മാറ്റി മറക്കപ്പെട്ടു. അത് തെറ്റായി  എഴുതി വച്ചു അവരെ പിന്നോക്ക സമുദായമാക്കി. അന്ന് എഴുപത്തിയഞ്ച്  ശതമാനം ഈഴവരായിരുന്നു.ല്പ ഇപ്പോള്‍ അത് ഇരുപത്തിയഞ്ച് ശതമാനമായി കുറഞ്ഞു. ജാതി വ്യവസ്ഥയുടെ ക്രൂരത നിമിത്തം വളരെ  പേര്‍ മതപരിവര്‍ത്തനം ചെയ്തു. കുറേ പേരെ ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് ഇസ്‌ലാമാക്കി.

ഋഗ്വേദത്തിലെ ഒരു സൂക്തം പറയുന്നത് ഒരു ജനതക്ക് ഒരു ശബ്ദവും ഒരു മനസ്സും ഒരു ലക്ഷ്യവും വേണമെന്നുള്ളതാണു്. ഈ വൈദിക സന്ദേശം ആരും ശ്രദ്ദിക്കുന്നില്ല. ഹിന്ദുയിസം എന്ന പേരില്‍ പില്‍ക്കാലത്ത് രൂപാന്തരപ്പെട്ട സനാതന ധര്‍മ്മത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കാതെ അതില്‍ കടന്നു കൂടിയ ജാതി എന്ന പിശാചിനേയും ദുരാചാരങ്ങളേയും ഇന്നും കൊണ്ട് നടക്കാന്‍ അല്‍പ്പജ്ഞരായവര്‍ പിന്തുടരുന്നത് പരിതാപകരമാണു. അതുകൊണ്ടാണു ഭാരതത്തില്‍ മതപരിവര്‍ത്തനതിന്റെ വിഷവായു നിറയുന്ന്ത്. അവിടെ അക്രമങ്ങള്‍ പെരുകുന്നത്. പരസ്പരം ബഹുമാനിക്കാന്‍ ശ്രമിക്കുക. എല്ലാ മതങ്ങളോടും ആദരവു പുലര്‍ത്തുക. പണ്ട് കാലത്ത് നടന്നു എന്ന് പറയപ്പെടുന്ന അനാചാരങ്ങള്‍ക്ക് ഇപ്പോഴത്തെ തലമുറ ഉത്തരവാദിയല്ല. ലോകാസ്തമസ്താ സുിനോഭവന്തു എന്ന സമത്വസുന്ദരമാ അഹ്വാനം നല്‍കിയ ഭാരതത്തിന്റെ പുണ്യം കളയാതെ മാത്രുകാപരമായ നന്മകള്‍ ചെയ്യാന്‍ എല്ലാവരും ശ്രമിക്കണം. അതിനായ് '"ഉത്തിഷ്ഠത , ജാഗ്രത , പ്രാപ്യവരാന്‍ നിബോധിത....'...
പ്രതിബന്ധങ്ങളെ ഭയപ്പെടാതെ, പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ(മതം മാറി രക്ഷപ്പെടമെന്ന് കരുതാതെ) സ്വന്തം വംശം അതേപോലെ തലമുറക്ക് വേണ്ടി കാത്ത് സൂക്ഷിച്ച,കൈമാറിയ അതിനു വേണ്ടി ത്യാഗങ്ങള്‍ സഹിച്ച മണ്മറഞ്ഞ എല്ലാ പുണ്യാത്മക്കള്‍ക്കും അക്ഷരങ്ങളുടെ ഈ നിറദീപങ്ങള്‍ കൊളുത്തി വച്ച് അവരെ ഭക്ത്യാദരങ്ങളോടെ നമിക്കുന്നു.

ശുഭം





'ഈഴവ' ഒരു 'ജാതിയോ സമൂഹമോ? സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
വിദ്യാധരൻ 2014-08-10 15:22:39
ജാതി ചിന്തകളിൽ നിന്ന് വിമുക്തരാക്കി മനുഷ്യ ജാതിയാക്കി മാറ്റാനാണ് ചെമ്പഴ്ന്തിക്കാരനായ നാരായണനും നസറെനായ യേശുവും ചെയ്തത്. അവരാരും ഒരു മതത്തിന്റെ വാക്താക്കാളല്ലായിരുന്നു എന്ന് അവരുടെ വാക്കുകളും പ്രവർത്തികളും പകൽപ്പോലെ വിളിച്ചുപ്പറയുന്നു. പക്ഷേ അവരുടെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്നവർക്ക് അവരുടെ പാദകളെ പിൻതുടരുന്നത്കൊണ്ട് ലാഭം ഇല്ലാത്തത്കൊണ്ട് ജാതിയുടെ പിറകിൽ പതിയിരുന്നു മനുഷ്യജാതിയെ ഭിന്നിപ്പിച്ചും, , തെറ്റായ വ്യഖാനങ്ങലൂടെ മനുഷ്യരുടെ ചിന്തിക്കാനുള്ള കഴിവുകളെ അടിച്ചമർത്തിയും തങ്ങളുടെ സുഖസുഷിപ്തമായ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക