Image

ചിക്കാഗോ ബിഷപ്പ് ഹൌസിനു മുന്നില്‍ നിരാഹാര സത്യഗ്രഹം

Published on 12 August, 2014
ചിക്കാഗോ ബിഷപ്പ് ഹൌസിനു മുന്നില്‍ നിരാഹാര സത്യഗ്രഹം
ഓഗസ്റ്റ് 17 ന് രാവിലെ 8 മുതല്‍ 5 വരെ ചിക്കാഗോ ബിഷപ്പ് ഹൌസിനു മുന്‍പില്‍ അറ്റ്‌ലാന്റ്റ അക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ സാബു ചെമ്മലക്കുഴിയുടെ നേതൃത്വത്തില്‍ നിരാഹര സത്യാഗ്രഹം.
ആഗോള കത്തോലിക്കാ സഭയിലെ മഹത്തരവും ലോകോത്തരവുമായ പുണ്യപുരാധന സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അവകാശികളായ ക്‌നാനായക്കാര്‍ കാക്കനാട്ട് സീറോ മലബാര്‍ സഭയുടെ അതിക്രൂരമായ അടിമത്വത്തില്‍ നിന്ന് മോചനം നേടി പരിപാവനവും പുണ്യവുമായ തങ്ങളുടെ വിശ്വാസ്സത്തില്‍ സീറോ മലബാര്‍ സഭയുടെ ആവിര്‍ഭാവത്തിനും പതിറ്റാണ്ട് മുന്‍പേ റോമില്‍ നിന്നും അനുവദിച്ചു കിട്ടിയ നാല് സുറിയാനി രൂപതകളില്‍ ഒന്നായ കോട്ടയം ഇന്നും വളര്‍ച്ച കിട്ടാതെ മുള്‍പ്പടര്‍പ്പില്‍ വീണ വിത്തുപോലെ ഞെരിഞ്ഞമര്‍ക്കപ്പെട്ട് മുരടിക്കുന്നു.
വരാപ്പുഴ ലത്തീന്‍ അതിരൂപതയുടെ കീഴില്‍ ആയിരുന്ന കാലത്ത് ക്‌നാനായക്കാര്‍ക്ക് അനുവദിച്ചു കിട്ടിയ കോട്ടയം രൂപത എക്കാലവും കാക്കനാട്ട് സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്ക് താങ്ങും തണലുമായിരുന്നു. നമ്മള്‍ ഒന്ന് എന്ന ബോദ്ധ്യത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട നമ്മള്‍ക്ക് ഇന്ന് അടിമത്വത്തിന്റെ വിഷജ്വാലകള്‍ ശ്വസ്സിക്കേണ്ടി വരുന്നു.
ക്‌നാനായക്കാരുടെ പൈതൃകം തട്ടിയെടുത്തവര്‍ ഇന്ന് നമ്മുടെ തന്നെ പിതാക്കന്മാരെയും ചില പുരോഹിതരേയും ഉപയോഗിച്ച് നമ്മുടെ അടിത്തറ തകര്‍ക്കാന്‍ നോക്കുന്നു. ആലസ്സ്യത്തിലും അജ്ഞതയിലും ആണ്ട് കിടന്ന ഒരു സഭാസമുദായ നേതാക്കള്‍ക്ക് വരും തലമുറക്ക് കൊടുക്കാനുള്ളത് വെറും തിണ്ണമിടുക്ക് മാത്രം.
അഹങ്കാരത്തിന്റെ മൂര്‍ദ്ദന്യഭാവങ്ങളായവര്‍ സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളെയും സമുധായത്തെയും വെറും താല്‍ക്കാലിക നേട്ടങ്ങള്‍ക്കായും സ്ഥാനമാനങ്ങള്‍ക്കായും കാക്കനാട്ട് ഒറ്റുകൊടുക്കുന്നു. ക്‌നാനായ സമുദായത്തില്‍ നിന്നും സ്വമേധയ വിവാഹം ചെയിത് പോയ ചില സഹോദരങ്ങളെ മുന്നില്‍ നിര്‍ത്തി പുറകില്‍ നിന്നും തേര് തെളിച്ച കാക്കനാട്ടെ തിരുമേനിമാര്‍ ചിക്കാഗോയിലെ ക്‌നാനായക്കാരുടെ കള്ളയോപ്പുകള്‍ ഇട്ട് നേടിയെടുത്ത 1986 ലെ വെറുമൊരു അഭിപ്രായം മാത്രമായ റെസ്‌ക്രിപ്റ്റ് മുന്നില്‍ വച്ച് അമേരിക്കയില്‍ നടത്തുന്ന ഗൂഡതന്ത്രങ്ങള്‍ക്ക് ചൂട്ട് പിടിക്കാന്‍ ഒരിക്കലും നമ്മുടെ കോട്ടയത്തെ അഭിവന്യ തിരുമേനിമാരെ നമ്മള്‍ അനുവദിക്കില്ല. സകല പൂര്‍വീകരുടെയും ആല്‍മാക്കളെ സാക്ഷി നിര്‍ത്തി ക്‌നാനായ മക്കള്‍ ഒന്നടങ്കം ചെറുത്ത് തോല്‍പ്പിക്കും.

2012 ഡിസംബറില്‍ ഇറക്കിയ അങ്ങാടിയത്ത് പിതാവിന്റെ ഇടയ ലേഖനത്തിന് ശേഷം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അങ്ങാടിയത്ത് പിതാവ് പറഞ്ഞതാണ് തന്റെ രൂപതയില്‍ കുടുംബങ്ങളെ ശിഥിലമാക്കുന്ന ഒരു പരിപാടിയും നിയമവും അനുവദിക്കില്ലായെന്ന്. ഇടയലേഖനത്തില്‍ വ്യക്തമായി പറയുന്നത് പുറത്ത് നിന്ന് വിവാഹം കഴിക്കുന്നവര്‍ക്കും ഫുള്‍ മെമ്പര്‍ഷിപ്പ് വ്യക്തമായും കൊടുക്കണമെന്നും ക്‌നാനായ റീജ്യനില്‍ ജോലി ചെയ്യുന്ന വൈദീകര്‍ വിവാഹത്തിലൂടെ ക്രിസ്തുവില്‍ ഒന്നാകുന്നവര്‍ക്ക് എല്ലാ കൂദാശകളും കൊടുക്കുകയും ഫാമിലിയുടെ യൂണിറ്റി ഏറ്റവും പരമപ്രധാനമായി ഉറപ്പ് വരുത്തുകയും വെണമെന്ന്.
സീറോ മലബാര്‍ സഭയില്‍ കുടുംബ നാഥനാണ് ഇടവകയുമായി ബന്ധിക്കുന്ന ഘടകം എന്നും പള്ളിയോഗത്തില്‍ പങ്കെടുക്കാന്‍ അവകാശം കുടുംബ നാഥനോ അല്ലങ്കില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ അപ്പന്റെ നോമിനിയായി വരുന്ന പ്രായപൂര്‍ത്തിയായ മകനോ ആണ്. ക്രിസ്തുനാഥന്റെ മൌലീക ശരീരത്തില്‍ നാം സഭയില്‍ ഒന്നായിരിക്കുന്നത് പോലെ കുടുംബത്തിലും ഭാര്യയും ഭര്‍ത്താവും മക്കളും ഒന്നാണ്.
ക്‌നാനായ പള്ളികള്‍ എന്ന് പറയുന്ന സിറോമലബാര്‍ പള്ളികള്‍ ക്‌നാനായക്കാര്‍ക്ക് മാത്രാമായി അനുവദിക്കുക.
അങ്ങടിയത്തു പിതാവേ നീതി പാലിക്കുക.
ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുക.
സിറോ മലബാര്‍ സിനഡില്‍ ക്‌നാനായക്കാരുടെ മേല്‍ നടക്കുന്ന വോട്ടിംഗ് അവസാനിപ്പിക്കുക.
കോട്ടയം രൂപതയുടെ അധികാരപരിധി ലോകമെമ്പാടും ആക്കുക.
2012 ഡിസംബര്‍ 20ന് വായിച്ച ഇടയലേഖനം പിന്‍വലിക്കുക.
ക്‌നാനായക്കാരുടെ പള്ളികള്‍ എന്ന് പറയുന്ന സിറോ മലബാര്‍ പള്ളികളില്‍ ക്‌നാനായ തനിമയും വംശിയതയും സ്വവംശവിവാഹ നിഷ്ഠയും നിലനിര്‍ത്താന്‍ അനുവദിക്കുക.
വിശുദ്ധ പത്താംപീയുസ് പപ്പാ സ്ഥാപിച്ച കോട്ടയം വംശിയരൂപത തനിമയോടെ അമേരിക്കയിലും നിലനിര്‍ത്തുവാന്‍ അനുവദിക്കുക.
സിറോമലബാര്‍ സഭയിലെ നുനപക്ഷമായ ക്‌നനയക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക.
കഴിഞ്ഞ 17 നുറ്റണ്ടായി സമാധാനത്തില്‍ കഴിയുന്ന ഒരു െ്രെകസ്തവ സമുഹം മറ്റുള്ളവര്‍ക്ക് ഗുണമല്ലാതെ ദോഷം ഒന്നും ചെയ്തിട്ടില്ലാത്ത ഒരു സമുഹം, സിറോമലബാര്‍ സഭയുടെ ആരാധനാ ഭാഷയായ സുറിയാനിയും ആരാധന ക്രമവും ഇവിടെ കൊണ്ടുവന്നവര്‍ എന്ന് സിറോമലബാര്‍ നേതൃത്വത്താല്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതും ചരിത്ര വസ്തുതകളാല്‍ സ്ഥിതികരിക്കപ്പെടുന്നതുമായ ഈ സമുഹത്തെ ഇങ്ങനെ ഞെരുക്കി ഇല്ലാതാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.
സിറോ മലബാര്‍ സഭയിലും ക്‌നനയക്കാരുടെ ഇടയിലും സമാധാനം കൊണ്ടുവരുക.
എന്ന്
സാബു ചെമ്മലക്കുഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക