Image

ഓണാതിഥി (ഇ-മലയാളിയുടെ ഓണപൂക്കൂട-1: സുധീര്‍ പണിക്കവീട്ടില്‍)

Published on 24 August, 2014
ഓണാതിഥി (ഇ-മലയാളിയുടെ ഓണപൂക്കൂട-1: സുധീര്‍ പണിക്കവീട്ടില്‍)
അത്തപൂവ്വിട്ട്‌ മെഴുകാന്‍
എന്നുള്ളില്‍ ഇടം തേടികൊണ്ട-
നുരാഗ പൂങ്കുലയേന്തി
അഴകോലുംല്‌പപെണ്‍കൊടി വന്നു.

വെയിലാട ചുറ്റിയുടുത്ത്‌
കാര്‍കൂന്തല്‍ കോതിമിനുക്കി
ചുണ്ടത്തൊരു ചിരി മറ വച്ച്‌
അവളാരും കാണാതെത്തി

തൊടുക്കുറികള്‍ കൈമാറുമ്പോള്‍
അര്‍ഘ്യാദി പൂജക്കായി
കരളിന്റെ കോവിലില്‍ നിന്നും
പൂവമ്പനൊരുങ്ങിയടുത്തു

തൃക്കാക്കരയപ്പനുടഞ്ഞു
തുമ്പപൂ ചിന്നി ചിതറി
നാക്കിലയില്‍ ഓണകോടി
നാണം പൂണ്ടൊളിക്ലിരുന്നു

പൂജിച്ച ചന്ദന ഗന്ധം
ഉയരുന്ന സുഗന്ധധൂമം
ഓണത്തിനല്ല ഞങ്ങള്‍
പ്രേമത്തിന്‍ പുത്തരി കുത്തി
ശുഭം

Send Onam items to: editor@emalayalee.com

കഴിഞ്ഞ വര്‍ഷത്തെ ഓണപ്പൂക്കൂട കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://emalayalee.com/varthaFull.php?newsId=60012
ഓണാതിഥി (ഇ-മലയാളിയുടെ ഓണപൂക്കൂട-1: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക