Image

ആഗോള രക്ഷാ പാക്കേജില്‍ ഇസിബിയും ചേര്‍ന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 02 December, 2011
ആഗോള രക്ഷാ പാക്കേജില്‍ ഇസിബിയും ചേര്‍ന്നു
ബ്രസല്‍സ്‌: വരാനിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള ആഗോള പാക്കേജില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും സജീവ പങ്കാളിത്തം വഹിക്കും. ഇംഗ്ലണ്‌ടും ചൈനയും അടക്കമുള്ള രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ചേര്‍ന്നു രൂപം കൊടുക്കുന്ന പാക്കേജിലാണ്‌ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും (ഇസിബി) ചേരുന്നത്‌. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്‌ യൂറോ സോണിലെ പ്രബല സാമ്പത്തിക ശക്തിയായ ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും സ്‌ട്രാസ്‌ബുര്‍ഗില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനായി യൂറോസോണ്‍ രാജ്യങ്ങളെ സമന്വയിപ്പിക്കണമെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ മുന്നോട്ടുവെച്ച അഭിപ്രായം നിക്കോളാസ്‌ സര്‍ക്കോസിയും മാരിയോ മോണ്‌ടിയും പിന്താങ്ങുകയായിരുന്നു.

കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ക്കും സ്ഥാനമുള്ള പാക്കേജിനു നേതൃത്വം നല്‍കുന്നത്‌ യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ ആണ്‌. പ്രതിസന്ധി നേരിടാനിടയുള്ള ബാങ്കുകളെ സഹായിക്കുക എന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷ്യം. ( ?coordinated actions to enhance their capacity to provide liquidity support to the global financial system.)

നൂറു കണക്കിനു ബില്യന്‍ ഡോളര്‍ ഇതിനായി നീക്കിവയ്‌ക്കും. ബാങ്കുകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ ഇത്‌ വളരെ സഹായകമാവും എന്ന കണ്‌ടെത്തലും ഈ നീക്കത്തിന്‌ പിന്നിലുണ്‌ട്‌. ബാങ്കുകളുടെ പ്രവര്‍ത്തനചെലവ്‌ കുറയ്‌ക്കുകയും അതോടൊപ്പം ഇന്റര്‍ബാങ്കിംഗ്‌ കാഷ്‌ അറേജ്‌മെന്റിന്റെ കാലാവധി 2013 ഫെബ്രുവരി ഒന്നു വരെ നീട്ടിയിട്ടുണ്‌ട്‌. യൂറോപ്പിലെ ഒരു ബാങ്കെങ്കിലും തകര്‍ച്ച നേരിടുമെന്നാണ്‌ കണക്കാക്കുന്നത്‌.

ഡിസംബര്‍ ഒമ്പതിന്‌ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാഷ്‌ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പദ്ധതി മുന്നോട്ടുവെച്ച്‌ വിജയം നേടാനാണ്‌ മൂന്നു നേതാക്കളുടെയും ഉദ്ദേശം. ഇതോടൊപ്പം യൂറോസോണില്‍ ഉള്‍പ്പെടാത്ത ബ്രിട്ടന്‍, പോളണ്‌ട്‌ തുടങ്ങിയ രാജ്യങ്ങളെയുംകൂട്ടി 27 അംഗ യൂറോസോണ്‍ ഉണ്‌ടാക്കുകയാണ്‌ ഏക ലക്ഷ്യം.
ആഗോള രക്ഷാ പാക്കേജില്‍ ഇസിബിയും ചേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക