Image

അപര്‍ണയുടെ കഥ (നോവല്‍- അവസാനഭാഗം: ടോം മാത്യൂസ്,ന്യൂജേഴ്‌സി)

Published on 03 September, 2014
അപര്‍ണയുടെ കഥ (നോവല്‍- അവസാനഭാഗം:  ടോം മാത്യൂസ്,ന്യൂജേഴ്‌സി)
അദ്ധ്യായം 17
സ്ത്രീകള്‍ക്കുവേണ്ടിയുള്ള പുതിയ കാമസൂത്രം

കോളേജില്‍ അപര്‍ണയ്ക്ക് പുതിയ കൂട്ടുകാരികളെ കിട്ടി. തെക്കേ ഇന്ത്യയില്‍നിന്നു വന്ന പാര്‍വ്വതി എന്ന പെണ്‍കുട്ടിയുമായി അവള്‍ കൂടുതല്‍ സൗഹൃദം പങ്കിട്ടു. വായാടിയാണെങ്കിലും പല കാര്യങ്ങളിലും സ്വതന്ത്രചിന്താഗതിയുള്ള പെണ്‍കുട്ടിയായിരുന്നു പാര്‍വ്വതി. പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ അധികാരാവകാശങ്ങള്‍ ഉള്ളവരാണെന്ന ധാരണ തിരുത്തുന്ന രീതിയിലുള്ള ജീവിതരീതിയായിരുന്നു പാര്‍വ്വതിയുടേത്. പുരുഷനും സ്ത്രീക്കും സമൂഹത്തില്‍ തുല്യപദവിയാണെന്#ായിരുന്നു അവളുടെ വാദം. ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെ നോട്ടവും  ഭാവവും ഒന്നും അവളെ പ്രകോപിപ്പിച്ചിരുന്നില്ല. എന്നാല്‍ അതൊക്കെ ഏതോ ഒരുതരത്തിലുള്ള ലൈംഗികാഭിനിവേശം അവളില്‍ ഉണര്‍ത്തുകയും ചെയ്തിരുന്നു. പാര്‍വ്വതിയുടെ പഠനവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളോടുള്ള അവളുടെ പെരുമാറ്റം അപര്‍ണ ശ്രദ്ധിക്കാതിരുന്നില്ല. അവര്‍ തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കളായി മാറി. നല്ല ഒരു ഔദ്യോഗികസ്ഥാനത്തെത്തുന്നതിനുവേണ്ടിയാണ് പാര്‍വ്വതി മുംബൈയില്‍ പഠിക്കുന്നതിനു വന്നത്. ഒരു സിന്ധിക്കാരന്റെ ഓഫീസില്‍ അവള്‍ക്ക് ജോലിയുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങളുടെ പൗഡറുകള്‍ നിര്‍മ്മിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റി അയയ്ക്കുന്ന വിവിധ കമ്പനികളുമായുള്ള കത്തിടപാടുകളും അവരുമായിട്ടുള്ള ടെലഫോണ്‍ സംഭാഷണങ്ങളും കൂടിക്കാഴ്ചകളുമൊക്കെ പാര്‍വ്വതി പെട്ടെന്നു മടുത്തു. ഈ ജോലിയില്‍ തുടര്‍ന്നാല്‍ വലിയ മെച്ചമൊന്നും ഉണ്ടാകില്ല എന്നു മനസ്സിലാക്കിയ പാര്‍വ്വതി ഏതെങ്കിലും ഡിഗ്രി കോഴ്‌സിനു ചേര്‍ന്നു പഠിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് കേരളത്തിലുള്ള അച്ഛനെ എഴുതി അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അവള്‍ കോളജില്‍ പഠനത്തിനു ചേര്‍ന്നത്. പക്വതയുള്ള സമര്‍ത്ഥയായ പെണ്‍കുട്ടിയാണ് പാര്‍വ്വതി. സാഹിത്യരചനയില്‍ അവള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്. കേരളത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള മാസികകളില്‍ അവള്‍ വല്ലപ്പോഴും മനോഹരങ്ങളായ ചെറുകഥകള്‍ എഴുതാറുണ്ട്.

“സ്വതന്ത്രരായ ഭാരതസ്ത്രീകള്‍ക്കുവേണ്ടി കാമസൂത്രത്തിന്റെ ആധുനിക വ്യാഖ്യാനം രചിക്കുക എന്നുള്ളതാണ് എന്റെ ആഗ്രഹം” ചിരിച്ചുകൊണ്ട് പാര്‍വ്വതി ലക്ഷ്മിയോടു പറയും.
ആകാംക്ഷയോടെ അപര്‍ണ അവളോടു ചോദിച്ചു: “ആധുനിക കാലഘട്ടത്തില്‍ ഭാരതത്തില്‍ ജീവിക്കുന്ന സ്ത്രീക്ക് എന്താണ് വേണ്ടത്?”

 അതിനെക്കുറിച്ച് പാര്‍വ്വതി പറഞ്ഞു: “പിന്നെ പറയാം. വിശദാംശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ.”

 അപര്‍ണ പാര്‍വ്വതിയോടു ചോദിച്ചു: “പറയൂ പാര്‍വ്വതീ വാത്സ്യായന്‍ എഴുതിയ കാമസൂത്രത്തിലെ ലൈംഗികകേകളികള്‍ നീ തിരുത്തി എഴുതാന്‍ പോകുകയാണോ?”

പാര്‍വ്വതി അവളോടു പറഞ്ഞു: ഞാന്‍ നിനക്ക് ഒരു ക്ലൂ തരാം. ഞാനെഴുതാന്‍ ഉദ്ദേശിക്കുന്നത് സ്ത്രീ കേന്ദ്രീകൃതമായ ഒരു കാമസൂത്രമാണ്.”

അപര്‍ണ സങ്കല്പിച്ചുനോക്കി എങ്ങനെ ഇത് സാധിക്കും?


അപര്‍ണയുടെ കഥ (നോവല്‍- അവസാനഭാഗം:  ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക