Image

ഓണം(കവിത- ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 04 September, 2014
ഓണം(കവിത- ജി.പുത്തന്‍കുരിശ്)
ചിങ്ങമാസത്തിലെ കൊയ്ത്തുകാലം
എങ്ങെങ്ങുമാഹ്ലാദം മന്ദഹാസം
ഓണത്തിന്‍ നാളുകള്‍ വന്നണഞ്ഞു
മാനവഹൃത്തില്‍ മലര്‍വിരിഞ്ഞു
മതവും ജാതിയും ഉള്‍വലിഞ്ഞു
അതിര്‍വരമ്പുകള്‍ തേഞ്ഞുമാഞ്ഞു
ശ്രാവണമാസത്തിന്‍ സന്ധ്യപോലെ
ശ്രീവിളയാടി വിലസി നിന്നു
അത്തവും ഉത്രാടോം കൈപിടിച്ചു
എത്തി തിരുവോണം ഘോഷമായി
പൂക്കളം മുറ്റത്തിന്‍ മട്ടുമാറി
കേള്‍ക്കുന്നു ഓണത്തിന്‍ താളമേളം
കൈകൊട്ടിക്കളി ഹാ! കുമ്മിയടി
കൈയാങ്കളി തലപന്തുകളി
ഓണപുടവകള്‍ ചുറ്റി തിരു
വോണനാള്‍ മങ്കമാര്‍ നൃത്തമാടി
മാനവരെല്ലാരും ഒന്നുപോലെ
നാനാവര്‍ണ്ണം ചേര്‍ന്ന രസ്മിപോലെ
എങ്ങുപോയാമാനവ സൗഹൃദങ്ങള്‍
എങ്ങുപോയോണത്തിന്‍ മോദമിന്ന്
തിങ്ങിവെറുപ്പുള്ളം ലിപ്തമായി
പൊങ്ങുന്നു വര്‍ഗ്ഗീയ ക്ഷോഭമെങ്ങും
അഴുകുന്നു നേതൃത്വം നാറ്റമെങ്ങും
കുഴയുന്നു മര്‍ത്ത്യര്‍  വിളറിടുന്നു
മാവേലി വാണൊരാ നല്ല നാള്‍കള്‍
ആവണിമാസത്തിനോര്‍മ്മമാത്രം
see also>
Onum; Lyrics: G. Puthenkurish; Music: Josey Pullad




ഓണം(കവിത- ജി.പുത്തന്‍കുരിശ്)ഓണം(കവിത- ജി.പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക