Image

ഫേസ്‌ബുക്ക്‌ ഉപയോഗം കൂടിയാല്‍ വിഷാദരോഗത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 09 September, 2014
ഫേസ്‌ബുക്ക്‌ ഉപയോഗം കൂടിയാല്‍ വിഷാദരോഗത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്ടന്‍: ഫേസ്‌ബുക്ക്‌ ഉപയോഗം കൂടിയാല്‍ വിഷാദരോഗത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌.

അനിയന്ത്രിതമായ ഫേസ്‌ ബുക്ക്‌ ഉപയോഗം ജീവിത സംതൃപ്‌തി കുറയുകയും ഒറ്റപ്പെടല്‍ അനുഭവിക്കുകയും തുടങ്ങി വിഷാദരോഗം വരെ എത്തിക്കും എന്നാണ്‌ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്‌. മോശം വൈകാരികസ്ഥിതിയും ഫേസ്‌ബുക്കും തമ്മില്‍ അടുത്ത ബന്ധമുണ്ട്‌ എന്നാണ്‌ ഓസ്‌ട്രേലിയന്‍ മനശാസ്‌ത്രജ്ഞ വിദഗ്‌ധരായ ക്രിസ്റ്റിന സാഗിഗ്ലോയും തോബിയാസ്‌ ഗ്രേറ്റിമെയറും പറയുന്നത്‌. ആദ്യഘട്ടത്തില്‍ 123 ജര്‍മന്‍കാരിലും രണ്ടാം ഘട്ടത്തില്‍ 263 പേരിലും മൂന്നാം ഘട്ടത്തില്‍ സജീവ ഫേസ്‌ബുക്ക്‌ യൂസര്‍മാരായ 101 പേരിലുമാണ്‌ പഠനം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക