Image

കവി ചെറിയാന്‍ കെ. ചെറിയാന് തൃശ്ശൂരില്‍ സ്വീകരണം

ജയിന്‍ മുണ്ടയ്ക്കല്‍ Published on 12 September, 2014
കവി ചെറിയാന്‍ കെ. ചെറിയാന് തൃശ്ശൂരില്‍ സ്വീകരണം
താമ്പാ: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കവി ചെറിയാന്‍ കെ. ചെറിയാന് തൃശ്ശൂര്‍ സംഗീത നാടക അക്കാദമി സെമിനാര്‍ ഹാളില്‍ വച്ച് സ്വീകരണം നല്‍കുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനാണ് 'കവി ചെറിയാന്‍ കെ, ചെറിയാനുമായി ഒരു പകല്‍' എന്ന സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  സെപ്റ്റംബര്‍ പതിന്നാല് ഞായറാഴ്ച രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും ചടങ്ങുകള്‍ നടക്കുക. ഇപ്പോള്‍ കേരളത്തിലുള്ള അമേരിക്കന്‍ മലയാളികളെയും എല്ലാ എഴുത്തുകാരെയും പ്രസ്തുത ചടങ്ങുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകന്‍ കവി സെബാസ്റ്റ്യന്‍ അറിയിച്ചു. ചടങ്ങില്‍ ഡോ: എം. എം. ബഷീര്‍, ആഷാമേനോന്‍, എം. എന്‍. കാരശ്ശേരി, കെ. സി. നാരായണന്‍, പി. വി. കൃഷ്ണന്‍ നായര്‍, പി. കെ. പാറക്കടവ്, ടിജോമോന്‍ ഇല്ലിക്കല്‍ തുടങ്ങിയ കേരളത്തില്‍ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും പുരോഗമന സാഹിത്യകാരന്മാരും പങ്കെടുക്കുന്നതാണ്. അഡ്വ. ഇ. രാജന്‍ പ്രസിഡന്റായും അഡ്വ. വി. ആര്‍. സുനില്‍ കുമാര്‍ സെക്രട്ടറിയുമായുള്ള കമ്മറ്റിയാണ് ചടങ്ങുകള്‍ക്ക്  നേതൃത്വം നല്‍കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കവി സെബാസ്റ്റ്യനുമായി 9895819562 / 9496255633 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍ 


കവി ചെറിയാന്‍ കെ. ചെറിയാന് തൃശ്ശൂരില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക