Image

ഏച്ചുകെട്ടിയ മൂന്നു കവിതകള്‍ (റെജിസ്‌ നെടുങ്ങാടപ്പള്ളി)

Published on 12 September, 2014
ഏച്ചുകെട്ടിയ മൂന്നു കവിതകള്‍ (റെജിസ്‌ നെടുങ്ങാടപ്പള്ളി)
1. വേഗം

തപാല്‍ എത്തിയെന്ന്‌
അഞ്ചലാപ്പീസില്‍ നിന്ന്‌
ഇമെയില്‍ അറിയിപ്പ്‌,
കമ്പിവാചകത്തില്‍-
കൈഫോണില്‍.

2. ദേഷ്യം

ഉടനടിയിവിടെ നിന്നും
പുറത്തായില്ലെങ്കില്‍
ഇരുട്ടേ,
നിന്റെ മുഖത്ത്‌
ഞാന്‍ കരിവാരിതേയ്‌ക്കും, നോക്കിക്കോ!
ദാ, ഇപ്പം നേരം വെളുക്കും

3. ഏകം

മഴ,
മണ്ണ്‌,
മരം-
മൂശേട്ടകളെയൊക്കെ
മൊഴി ചൊല്ലി പടിയടച്ചു ഇന്നലെ
എന്നിട്ട്‌, `അയ്യോ. എനിക്കൊന്നുമില്ലേ' എന്ന്‌
മോങ്ങുന്നു, നാണം കെട്ട ഞാന്‍.
ഏച്ചുകെട്ടിയ മൂന്നു കവിതകള്‍ (റെജിസ്‌ നെടുങ്ങാടപ്പള്ളി)
Join WhatsApp News
വിദ്യാധരൻ 2014-09-12 17:11:27
വേഗം ; കൊച്ചിയിലെ മേട്രോപോലെ ദ്വേഷ്യം; അത് കേട്ട് ഇരുട്ടിന്റെ മുഖം വെളറി വെളുത്തുപോയി ഏകം ; ഒടുവിൽ മൃത്ത്യുവിന്റെ പിടിയിൽ (മൃത്തു =മണ്ണ്)
vaayanakkaaran 2014-09-12 17:24:36
‘ലൈക്കടി’യില്ലാത്ത കവിതക്ക് 
ഒന്നു ലൈക്കടിക്കാനൊരുങ്ങിയപ്പോൾ 
ലൈക്കടി ബട്ടൺ
പമ്പകടന്നിരിക്കുന്നു.
Sudhir Panikkaveetil 2014-09-13 04:37:56
Congratulations Mr. Nedungadappally. I enjoyed reading your short poems. I do not know if they can be placed in the category of rhetorical paradox oxymoronic type. Your experiments with poems bring new ideas which regale interested readers. “Evil cannot and will not be vanquished by evil. Dark will only swallow dark and deepen. The good and the light are the keenest weapons.” Nora Roberts said. Adding darkness to darkness will not do any good. Very meaningful lines which require lengthy interpretations.  Best wishes, Sudhir Panikkaveetil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക