ന്യൂഡല്‍ഹി: ദലിത് ജാതികളേയും ഉപജാതികളേയും
പ്രീണിപ്പിക്കാനുള്ള പുത്തന്‍ ആവേശത്തിന്‍െറ ഭാഗമായി ആര്.എസ്.എസ് ചരിത്രം
തിരുത്തിയെഴുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം നല്കിയ
ആത്മവിശ്വാസത്തിന്‍െറ ചിറകിലേറി, ഹൈന്ദവതയുടെ പൊതു ചരടില്‍ കോര്‍ത്ത
‘ഹിന്ദു സ്വത്വം’ നിര്‍മിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ചരിത്രം
വളച്ചൊടിക്കുന്നത്.
ദലിതുകളുടേയും മറ്റു പിന്നാക്ക ജാതികളുടേയും ഉദ്ഭവം മധ്യകാലഘട്ടത്തിലെ
‘മുസ്ലിം അധിനിവേശ’ത്തിന്‍െറ ഫലമായാണെന്ന സിദ്ധാന്തവുമായി മൂന്നു
മുതിര്‍ന്ന ആര്.എസ്.എസ് നേതാക്കള്‍ രംഗത്തത്തെി.
ഈ സിദ്ധാന്തം അടുത്തിടെ പുറത്തിറങ്ങിയ മൂന്നു പുസ്തകങ്ങളിലും
ഉന്നയിക്കുന്നുണ്ട്. ബി.ജെ.പി വക്താവ് വിജയ് സോങ്കര്‍ ശാസ്ത്രി രചിച്ച്
ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പ്രകാശനംചെയ്ത ‘ഹിന്ദു ചര്‍മകര്‍ ജാതി’,
‘ഹിന്ദു ഖാതിക് ജാതി’, ‘ഹിന്ദു വാല്മീകി ജാതി’ എന്നീ പുസ്തകങ്ങള്‍
ഇക്കാര്യം ഉന്നയിക്കുന്നു. ഹിന്ദു മതത്തില്‍ നേരത്തേ ഇത്തരം ജാതികള്‍
ഉണ്ടായിരുന്നില്ളെന്നും വിദേശ അധിനിവേശകരുടെ അതിക്രമങ്ങള്‍ കാരണമായാണ്
ദലിത് ജാതികള്‍ ഉണ്ടായതെന്നുമാണ് ഇവരുടെ വാദം.
ഹൈന്ദവ വേദങ്ങള്‍ പ്രകാരം ശൂദ്രര്‍ ഒരിക്കലും തൊട്ടുകൂടാത്തവരായിരുന്നില്ളെ
‘ചാന്വര്വംശ ക്ഷത്രിയ’രുടെ ഹൈന്ദവാഭിമാന ബോധത്തെ തകര്‍ക്കുന്നതിനായി,
ഗോമാംസഭുക്കുകളായ മുസ്ലിം ഭരണാധികാരികള്‍ അവരെക്കൊണ്ട് പശുവിനെ കൊല്ലുക,
തൊലിയുരിക്കുക, മാംസാവശിഷ്ടങ്ങള്‍ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടുപോയി
നിക്ഷേപിക്കുക തുടങ്ങിയ അറപ്പുളവാക്കുന്ന ജോലികള്‍ ചെയ്യാന്‍
നിര്‍ബന്ധിച്ചു. അങ്ങനെ ഹിന്ദു തടവുകാരെ ശിക്ഷയെന്ന നിലയില്‍ ഇത്തരം
ജോലികള്‍ നല്കി വിദേശ അധിനിവേശകര്‍ തൊലിയെ അടിസ്ഥാനമാക്കിയുള്ള ജാതികള്‍
സൃഷ്ടിച്ചുവെന്ന് ജോഷി പറഞ്ഞു.
തുര്‍ക്കി, മുസ്ലിം, മുഗള്‍ കാലഘട്ടത്തിലാണ് ദലിതുകളുടെ ഉദ്ഭവമെന്ന്
മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് സുരേഷ് സോണി അഭിപ്രായപ്പെട്ടു. മധ്യകാല
മുസ്ലിം ഭരണത്തിന് കീഴില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും നേരെയുണ്ടായ
അതിക്രമങ്ങളുടെ ഫലമായാണ് ഇന്നത്തെ പിന്നാക്ക ജാതികളായ വാല്മീകി,
സുദര്ശന്, മജാബി സിഖ്, മറ്റു 624 ഉപജാതികള്‍ എന്നിവ ഉടലെടുക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു.
ചരിത്രാതീത, വേദ കാലഘട്ടത്തില്‍ പിന്നാക്ക ജാതിയായ ഖാതിക് വിഭാഗങ്ങള്‍
ബ്രാഹ്മണരായാണ് പരിഗണിക്കപ്പെട്ടിരുന്നതെന്നും അവര്‍ ഏറെ ത്യാഗം
സഹിച്ചിട്ടുണ്ടെന്നും ആര്.എസ്.എസ് സഹ കാര്യവാഹക് കൃഷ്ണ ഗോപാല്‍ പറഞ്ഞു.
മുസ്ലിം അധിനിവേശത്തിന് മുമ്പ് ഇന്ത്യയില്‍ പന്നിവളര്‍ത്തല്‍ സംബന്ധിച്ച
വിവരങ്ങളൊന്നുമില്ല. തങ്ങളുടെ മതത്തെ പ്രതിരോധിക്കുന്നതിന്‍െറ ഭാഗമായാണ്
ഹിന്ദുക്കള്‍ ഇത്തരമൊരു തൊഴില്‍ സ്വീകരിച്ചതെന്നും കൃഷണ് ഗോപാല്‍
അഭിപ്രായപ്പെട്ടു.
വൈകിയാണ് ഈ മേഖലയില്‍ ആര്.എസ്.എസ് ഗവേഷണത്തിലേര്‍പ്പെടുന്നത്. ഇതിന്‍െറ
ഭാഗമായി ആര്.എസ്.എസ് അനുബന്ധ സംഘടന 100ലേറെ ചരിത്രകാരന്മാരുടെ യോഗം
വിളിച്ചിരുന്നു. ചരിത്രാലേഖനവും അതിന് ‘ശരിയായ’ പരിപ്രേക്ഷ്യം
നല്കുന്നതിനാവശ്യമായ മാറ്റങ്ങളുമാണ് യോഗം ചര്‍ച്ചചെയ്തത്. ജാതിക്കും
ഉപജാതിക്കും അതീതമായ പൊതു ഹിന്ദു സ്വത്വമെന്നത് ദശകങ്ങളായുള്ള
ആര്.എസ്.എസ് ലക്ഷ്യമാണ്. ഉന്നത ജാതിക്കാരുടെ സംഘടനയായി
ഉയര്ത്തിക്കാട്ടപ്പെടുമ്പോഴും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും
നേതൃത്വത്തിന് കീഴില്‍ ദലിത്, പിന്നാക്ക ജാതികളിലേക്ക് വേരൂന്നാനുള്ള തീവ്ര
ശ്രമത്തിലാണ് ആര്.എസ്.എസ്.
In its renewed impetus to woo Dalits, various other castes and sub-castes, the
Rashtriya Swayamsevak Sangh (RSS) has embarked on an ambitious exercise to
re-write history. Emboldened by the BJP's success in the Lok Sabha elections,
the RSS has intensified its efforts to find and validate a common Hindu thread
to unify all groups under one Hindu identity.
Three top RSS leaders have sought to attribute the genesis of Dalits, tribals
and many other groups to "Muslim invasion" in medieval times.
They articulated these views in their forewords to three books, authored by BJP
spokesman Vijay Sonkar Shastri and released by RSS chief Mohan Bhagwat recently
-- "Hindu Charmakar Jati", "Hindu Khatik Jati" and
"Hindu Valmiki Jati".
The Sangh leaders claimed that these castes had come into existence due to atrocities
by foreign invaders and did not exist in Hindu religion earlier.
According to Bhaiyyaji Joshi, No.2 in RSS hierarchy, 'shudras' were never untouchables
in Hindu scriptures. 'Islamic atrocities' during the medievalage resulted in
the emergence of untouchables, Dalits and Indian Muslims.
Joshi further elaborated, "To violate Hindu swabhiman (dignity) of Chanwarvanshiya
Kshatriyas, foreign invaders from Arab, Muslim rulers and beef-eaters, forced
them to do abominable works like killing cows, skinning them and throwing their
carcasses in deserted places. Foreign invaders thus created a caste of
charma-karma (dealing with skin) by giving such works as punishment to proud
Hindu prisoners."
Another top RSS functionary, Suresh Soni, echoed the same: "Dalits had their
genesis during Turks, Muslims and Mughal eras. Today's castes like Valmikis,
Sudarshan, Majhabi Sikhs and their 624 sub-castes came into being as a result
of atrocities against Brahmins and Kshatriyas during Medieval or Islamic
age," he wrote.
Krishna Gopal, Sah-sarkaryavah, RSS, went on to bolster the Sangh's new found
agenda saying, "In pre-historic and Vedic age, Khatik castes have been
recognized as Brahmins who affected sacrifices. It may be noted that before the
advent of Muslim invaders, there is no reference to rearing pigs in India.
It was a vocation adopted by Hindus to defend their religion."
The RSS has been focusing on research in this area of late. One of its affiliated
organisations had recently organised a conclave of over 100 historians to
discuss historiography and changes required to give a proper perspective.
An overarching Hindu identity beyond any castes or sub-castes is an objective
that the RSS has been striving for decades, despite being projected as an upper
caste outfit. The BJP itself, under the stewardship of Narendra Modi and Amit
Shah, has been actively reaching out to Dalits and OBCs. The Sangh's latest move
looks set to re-ignite a debate on history and historians.
http://www.hindustantimes.com/india-news/to-woo-dalits-rss-rewrites-history/article1-1266920.aspx