Image

തന്ത്രവിദ്യയ്‌ക്കൊരാദ്യപാഠം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 20 September, 2014
തന്ത്രവിദ്യയ്‌ക്കൊരാദ്യപാഠം (കവിത: ജി. പുത്തന്‍കുരിശ്‌)
ഉള്ളില്‍വെളിവായ പുണ്യേതിഹാസത്തെ
തെല്ലും കറപുരളാതെഴുതുവാന്‍ ചിന്തിച്ച്‌
കണ്ണു പൂട്ടി വ്യാസന്‍ തപസ്സുതുടങ്ങവെ,
വന്നു നിന്നുമുന്നില്‍ പിതാമഹന്‍ ബ്രഹ്മാവ്‌.
`ചോദിച്ചുകൊള്ളുക പുത്രസൂതാ നീ
ആദിവേണ്ടിനി ഞാന്‍എന്ത്‌ചെയ്‌തീടേണം?'
താണുവണങ്ങിതൊഴുകയ്യോടെ വ്യാസന്‍,
കേണപേക്ഷിച്ചനുഗ്രഹിച്ചാലും ഭവാന്‍?
`പ്രാണനിലെനിക്കുവെളിവായോരിതിഹാസം
ചേണോടെമുറയ്‌ക്കുരചിച്ചീടുവാനായ്‌
വേണം ഭവാനൊരുമാര്‍ഗ്ഗംതുറക്കണം,
കാണിയ്‌ക്കണംവഴി, വരമേകണം ഭവാന്‍?'
`ഖേദിക്കവേണ്ടെന്‍ ചെറുമകനെ നീ
ഖേദമകറ്റിവിഘ്‌നേശ്വരനെ നിനച്ചിടൂ.'
ഇങ്ങനെ ചൊന്നുമറഞ്ഞുബ്രഹ്മാവുടന്‍.
പൊങ്ങിവിഘ്‌നേശ്വരസ്‌തുതികള്‍വ്യാസനില്‍.
വന്നുപ്രത്യക്ഷനായിവിഘ്‌നേശ്വരന്‍മുന്നില്‍
`ചൊന്നീടുകെന്തുവരം നല്‍കണംവ്യാസാ ഞാന്‍?.'
ഏറൂം ഭവ്യതയാര്‍ന്നു ചൊന്നാന്‍ വ്യാസന്‍,
`തീര്‍ത്തുമഹാഭാരതകഥയെന്നുള്ളില്‍ഗണേശാ
കോറണമെന്നാലുടനതോലയില്‍ ഭംഗിയായ്‌
തീരണമനുഗ്രഹമായി മനുജര്‍ക്കതുഭാവിയില്‍'
`എഴുതാംമഹാഭാരതം ഭവാനായിഞാനെന്നാല്‍
എഴുത്താണി നിറുത്താനിടയാവരതെന്നോര്‍ക്കുക'
ഒന്നു പരുങ്ങിനിന്നുകറങ്ങി വ്യാസന്‍
ചൊന്നുടന്‍ `അങ്ങര്‍ത്ഥം ഗ്രഹിച്ചെഴുതുമെല്ലോയെന്നാല്‍?'
ഊറിച്ചിരിച്ചിരുവരുംമുഖത്തോടുമുഖം നോക്കി
പാരില്‍കുറിച്ചു തന്ത്രവിദ്യയ്‌ക്കാദ്യപാഠമന്ന്‌.
തന്ത്രവിദ്യയ്‌ക്കൊരാദ്യപാഠം (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക