Image

വിഭവങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുക: മന്ത്രി അബ്‌ദുറബ്ബ്‌

Published on 06 December, 2011
വിഭവങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുക: മന്ത്രി അബ്‌ദുറബ്ബ്‌
ദുബായ്‌: ലഭ്യമായ വിഭവങ്ങള്‍ കണ്ടെത്തി ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്നു കേരള വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ പറഞ്ഞു. യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിയ സായാഹ്‌ന ശിബിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ എ.പി. അബ്‌ദുസമദ്‌ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌, കെഎന്‍എം സംസ്‌ഥാന സെക്രട്ടറി എം. അബ്‌ദുറഹ്‌മാന്‍ സലഫി, ഐഎസ്‌എം സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ശംസുദീന്‍ പാലത്ത്‌, സിറാജുല്‍ ഇസ്‌ലാം ബാലുശേരി, ഹുസൈന്‍ കക്കാട്‌, സി.ടി. ബഷീര്‍, അബ്‌ദു റഹ്‌മാന്‍ പറവണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിഭവങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുക: മന്ത്രി അബ്‌ദുറബ്ബ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക