Image

ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍ മാര്‍ യൗസേബിയോസ്‌ ഉദ്‌ഘാടനം ചെയ്യും

ജോസ്‌ മാളേയ്‌ക്കല്‍ Published on 09 June, 2011
ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍ മാര്‍ യൗസേബിയോസ്‌ ഉദ്‌ഘാടനം ചെയ്യും
ന്യൂയോര്‍ക്ക്‌: ശാലോം മീഡിയ യു. എസ്‌. എ നേതൃത്വം നല്‍കുന്ന ശാലോം ഫെസ്റ്റിവലും റീജിയണല്‍ കോണ്‍ഫറന്‍സും ന്യൂയോര്‍ക്കില്‍ ജൂണ്‍ 25, 26 ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നടക്കും. യൂണിയന്‍ഡെയ്‌ലിലുള്ള കെല്ലന്‍ബര്‍ഗ്‌ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ (1400 Glenn Curtiss Blvd.; NY
11553) 25 ശനിയാഴ്‌ച്ച രാവിലെ എട്ടുമണിക്ക്‌ ആരംഭിച്ച്‌ ഞായറാഴ്‌ച്ച വൈകിട്ട്‌ മൂന്നു മണിക്ക്‌ അവസാനിക്കുന്ന ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പുരോഗമിക്കുന്നതായി ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ജോയി വാഴപ്പിള്ളി അറിയിച്ചു.

പ്രശസ്‌ത വചന പ്രഘോഷകരായ റവ. ഫാ. റോയി പാലാട്ടി സി. എം. ഐ; ഡോ. ജോണ്‍ ഡി.; ഡോ. മനോജ്‌, ടോബി മണിമലയത്ത്‌, ശാലോം ടെലിവിഷന്‍ ചെയര്‍മാന്‍ ബെന്നി പുന്നത്തറ എന്നിവര്‍ നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്ക്‌ ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്യുന്നത്‌ സീറോമലങ്കര വടക്കേ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ്‌ മെത്രാപ്പോലീത്താ തോമസ്‌ മാര്‍ യൗസേബിയോസ്‌ ആയിരിക്കും. ഭക്തിയുടെ പാരമ്യത്തില്‍ സ്വര്‍ഗീയാനുഭൂതിയേകുന്ന പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്‌, ആല്‍മാവിനെ തൊട്ടുണര്‍ത്തുന്ന ഗാനശുശ്രൂഷകള്‍, ആന്തരിക സൗഖ്യം നല്‍കുന്ന ദിവ്യകാരുണ്യ ആരാധന എന്നിവ ഫെസ്റ്റിവലിന്റെ പ്രത്യേകതകളായിരിക്കും.

സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളായി തിരിച്ച്‌ യുവജനങ്ങള്‍ക്ക്‌ പ്രത്യേക വചനശുശ്രൂഷയുണ്ടാവും. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, മാസാച|സെറ്റ്‌സ്‌, ന്യൂഹാംഷയര്‍, കണക്‌റ്റിക്കട്ട്‌ എന്നീ സംസ്ഥാനങ്ങളിലുള്ളവരെ ഉദ്ദേശിച്ചാണു ന്യൂയോര്‍ക്ക്‌ ഫെസ്റ്റിവല്‍. ന്യൂഇംഗ്ലണ്ട്‌ മേഖലയിലെ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ ബോസ്റ്റണ്‍ പള്ളി വികാരി റവ. ഫാ. കുര്യാക്കോസ്‌ വടാന ജൂണ്‍ 5 നു ജോയി വാഴപ്പിള്ളി, മൈക്കിള്‍ ചെമ്മാച്ചേരില്‍, സെബാസ്റ്റ്യന്‍ ടോം എന്നിവരുടെ സാന്നിധത്തില്‍ ദിവ്യബലി മധ്യേ നിര്‍വഹിച്ചു.

ശാലോം പീസ്‌ ഫെല്ലോഷിപ്‌ അംഗങ്ങള്‍ (എസ്‌. പി. എഫ്‌.), ശാലോം വരിക്കാര്‍, വായനക്കാര്‍, ടി വി പ്രേക്ഷകര്‍, അഭ്യുദയകാംക്ഷികള്‍, ശാലോം പ്രവര്‍ത്തകര്‍ എന്നിവരെല്ലാംകൂടി ദൈവസന്നിധിയില്‍ ഒത്തുചേരുന്ന സുവര്‍ണാവസരമാണിത്‌. മാധ്യമശുശ്രൂഷയിലൂടെ ജിവിതത്തിന്റെ വിവിധ തുറകളിലുള്ള ആള്‍ക്കാര്‍ക്ക്‌ ആല്‍മനവീകരണത്തിനുള്ള അവസരം ശാലോം ഫെസ്റ്റിവലിലൂടെ ഒരുക്കുന്നു.

റവ. ഫാ. ജോസ്‌ കണ്ടത്തിക്കുടി, റവ. ഫാ. ജോയി ആലപ്പാട്ട്‌, റവ. ഫാ. ലിഗറി ജോണ്‍സണ്‍ ഫിലിപ്‌, റവ. ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌, റവ. ഫാ. തദേവൂസ്‌ അരവിമ്പത്ത്‌, റവ. ഫാ. ജോണ്‍ തോമസ്‌, റവ. ഫാ. കുര്യാക്കോസ്‌ വടാന, റവ. ഫാ. പൗലോസ്‌ പീറ്റര്‍, റവ. ഫാ. ജോസ്‌ തറക്കല്‍, റവ. ഫാ. റോബര്‍ട്ട്‌ അംബലത്തിങ്കല്‍, എന്നീ വൈദികരുടെ ആല്‍മീയനേതൃത്വത്തില്‍ നടക്കുന്ന രണ്ടുദിവസശുശ്രൂഷയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോയി വാഴപ്പിള്ളിയാണു. മാര്‍ട്ടിന്‍ കരുവേലിത്തറ, എബ്രാഹം തലാപ്പിള്ളില്‍, മൈക്കിള്‍ ചെമ്മാച്ചേരില്‍, ബിജു കപ്പുകാട്ടില്‍, സെബാസ്റ്റ്യന്‍ ടോം, ഷോളി കുമ്പിളുവേലില്‍, ജോര്‍ജ്‌ തോമസ്‌, സാജു തോമസ്‌, ഡാനി സാമുവേല്‍, ബാബു ജോസഫ്‌ എന്നിവര്‍ വിവിധ മിനിസ്‌ട്രികളിലായി ക്രമീകരണങ്ങളില്‍ സഹായിക്കുന്നു.

രണ്ടു ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കണമെങ്കില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക്‌ 55 ഡോളര്‍ ആണു ഫീസ്‌. അഞ്ചു വയസു മുതല്‍ പതിനഞ്ചു വയസു വരെയുള്ള കുട്ടികള്‍ക്ക്‌ 30 ഡോളര്‍ മതിയാകും. രജിസ്റ്റ്രേഷന്‍ www.shalomus.org എന്ന വെബ്‌സൈറ്റ്‌ വഴിയോ, താഴെപ്പറയുന്നവരുമായി നേരിട്ടു ബന്ധപ്പെട്ടോ ചെയ്യാം.

ജോയി വാഴപ്പിള്ളി (ജനറല്‍ കോര്‍ഡിനേറ്റര്‍) 914 202 5003, മാര്‍ട്ടിന്‍ കരുവേലിത്തറ 718 810 1201, എബ്രാഹം തലാപ്പിള്ളില്‍ 845 365 1549, മൈക്കിള്‍ ചെമ്മാച്ചേരില്‍ 914 907 8953, സെബാസ്റ്റ്യന്‍ ടോം 201 407 0862, ബാബു ജോസഫ്‌ 201 403 1179.
ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍ മാര്‍ യൗസേബിയോസ്‌ ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക