Image

എബോള: മരണം നാലായിരം കവിഞ്ഞു, രോഗബാധിതര്‍ എണ്ണായിരത്തിലേറെ

Published on 11 October, 2014
എബോള: മരണം നാലായിരം കവിഞ്ഞു, രോഗബാധിതര്‍ എണ്ണായിരത്തിലേറെ
ജനീവ: മാരക രോഗമാ എബോള വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. എണ്ണായിരത്തിലേറെ രോദബാധിതരും ഉണ്ടെന്നാണ്‌ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍സൂചിപ്പിക്കുന്നത്‌. ഒക്‌ടോബര്‍ എട്ടുവരെ 4033 പേര്‍ എബോള രോഗം മൂലം മരിക്കുകയും ഏഴ്‌ രാജ്യങ്ങളിലായി ഇതുവരെ 8399 പേര്‍ക്ക്‌ എബോള രോഗം ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലാണ്‌ എബോള രൂക്ഷമായി ബാധിച്ചത്‌. ലൈബീരിയയില്‍ 4076 പേര്‍ക്ക്‌ രോഗം ബാധിക്കുകയും 2316 പേര്‍ മരണപ്പെടുകയും ചെയ്‌തു. എബോള പൊട്ടിപ്പുറപ്പെട്ട ഗിനിയയില്‍ രോഗം ബാധിച്ച 1350 പേരില്‍ 778 പേര്‍ മരിച്ചു. എട്ടു പേര്‍ മരിച്ച നൈജീരിയ ഇപ്പോള്‍ എബോള വിമുക്‌തമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അമേരിക്കയില്‍ ഒരാള്‍ എബോള മൂലം മരിക്കുകയും സ്‌പെയിനില്‍ ഒരാള്‍ക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്‌. 233 ആരോഗ്യ പ്രവര്‍ത്തകരാണ്‌ എബോള രോഗം മൂലം മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക