Image

ബിഷപ്പ്മൂര് അലൂമിനി മാര് ഫീലക്സിനോസിന് സ്വീകരണം

ജോയിച്ചന് പുതുക്കുളം Published on 09 June, 2011
ബിഷപ്പ്മൂര് അലൂമിനി മാര് ഫീലക്സിനോസിന് സ്വീകരണം
ഷിക്കാഗോ: മദ്ധ്യതിരുവിതാംകൂറിലെ സാംസ്‌ക്കാരിക സിരാകേന്ദ്രമായ മാവേലിക്കരയില്‍ 1964-ല്‍ സ്ഥാപിതമായ ബിഷപ്പ്‌മൂര്‍ കോളേജിലെ പൂര്‍വ്വ (1973 ബാച്ച്‌) വിദ്യാര്‍ത്ഥിയും മാര്‍ത്തോമ്മ സഭയുടെ മലബാര്‍-മദ്രാസ്‌ ഭദ്രാസനങ്ങളുടെ അധിപനുമായ ഡോ. ഐസക്ക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌ക്കോപ്പായിക്ക്‌ ബിഷപ്പ്‌മൂര്‍ അലുമിനി അസ്സോസിയേഷന്‍ മിഡ്‌-വെസ്റ്റ്‌ ചാപ്‌റ്റര്‍ ഷിക്കാഗോയില്‍ സ്വീകരണം നല്‍കി.

ബിഷപ്പ്‌ മൂര്‍ കോളേജിലെ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചുള്ള സ്‌മരണകളും അനുഭവങ്ങളും മാര്‍ ഫിലക്‌സിനോസ്‌ അയവിറക്കി. തന്റെ ജീവിതത്തിന്‌ മാര്‍ക്ഷനിര്‍ദ്ദേശവും ലക്ഷ്യബോധവും നല്‍കുവാന്‍ ബിഷപ്പ്‌ മൂര്‍ കോളേജിലെ മൂല്ല്യബോധമുള്ള അദ്ധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും സാധിച്ചു എന്ന്‌ മാര്‍ ഫിലക്‌സിനോസ്‌ നമ്പിയോടെ ഓര്‍മ്മിക്കുകയും ബിഷപ്പ്‌ മൂര്‍ കലാലയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. റവ. റോയ്‌ പി. തോമസും കുടുംബവും ആധിതേയത്വം വഹിച്ച സ്വീകരണ സമ്മേളനത്തില്‍ റവ. മാത്യു ഇടുക്കിള സ്വാഗതവും ഐപ്പ്‌ സി. വര്‍ക്ഷീസ്‌ പരിമണം നന്ദിയും റവ. ജോസഫ്‌ ശാമുവേല്‍ ആശംസയും രേഖപ്പെടുത്തി. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.

ബിഷപ്പ്മൂര് അലൂമിനി മാര് ഫീലക്സിനോസിന് സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക