Image

കേന്ദ്രമന്ത്രി വയലാര് രവിക്ക് സൗത്ത് ഫ്ളോറിഡയില് ഉജ്ജ്വല സ്വീകരണം

ജോയിച്ചന് പുതുക്കുളം Published on 09 June, 2011
കേന്ദ്രമന്ത്രി വയലാര് രവിക്ക് സൗത്ത് ഫ്ളോറിഡയില് ഉജ്ജ്വല സ്വീകരണം
സൗത്ത്‌ ഫ്‌ളോറിഡ: കേന്ദ്ര പ്രവാസി വ്യോമയാന വകുപ്പ്‌ മന്ത്രിയായതിനുശേഷം ആദ്യമായി സൗത്ത്‌ ഫ്‌ളോറിഡ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക്‌ ഉജ്ജ്വല സ്വീകരണം നല്‍കി.

ഇന്ത്യന്‍ നാഷണല്‍ ഓവസീസ്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്‌ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ ഒത്തുചേര്‍ന്ന്‌ റോയല്‍ ഇന്ത്യാ റെസ്റ്റോറന്റില്‍ വെച്ച്‌ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്‌.

അമേരിക്കന്‍ മലയാളികളുടെ ദീര്‍ഘകാലമായി നാട്ടിലേക്കുള്ള യാത്രാദുരിതങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമെന്ന്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ മന്ത്രി വയലാര്‍ രവി പറഞ്ഞു.

ദീര്‍ഘദൂര യാത്രയ്‌ക്കുള്ള വിമാനങ്ങളുടെ എണ്ണക്കുറവാണ്‌ എയര്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. ഇത്‌ പരിഹരിക്കുവാന്‍ ആധുനിക വിമാനങ്ങള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മറ്റ്‌ തരത്തിലുള്ള പരിഹാരങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസാണ്‌ തന്റേതെന്നും അടിയന്തര ഘട്ടങ്ങളില്‍ താനുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കൂടതല്‍ കാര്യക്ഷമമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി വയലാര്‍ രവി പറഞ്ഞു.

ചടങ്ങില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ദേശീയ കമ്മിറ്റിയംഗം ഡോ. മാമ്മന്‍ സി. ജേക്കബ്‌ അധ്യക്ഷതവഹിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ കോരുത്‌, ഫോമാ മുന്‍ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡാ സ്റ്റേറ്റ്‌ അഡ്‌ഹോക്ക്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍ അസ്സീസി നടയില്‍ കമ്മിറ്റിയംഗങ്ങളുടെ പേരുകള്‍ മന്ത്രിക്ക്‌ കൈമാറി. കമ്മിറ്റി നിലവില്‍ വന്നതായി മന്ത്രി വയലാര്‍ രവി പ്രഖ്യാപിച്ചു. ചടങ്ങിന്‌ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സുനില്‍ തൈമറ്റം നന്ദി പ്രകാശിപ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ജയ്‌സണ്‍ ചെറിയാന്‍ (കേരള സമാജം), സാജൂ വടക്കേല്‍ (നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌), മേരി ജോര്‍ജ്‌ (കൈരളി ആര്‍ട്‌സ്‌ ക്ലബ്‌), തോമസ്‌ മാത്യു (കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌), മാത്യു വര്‍ഗീസ്‌ (ഏഷ്യാനെറ്റ്‌), എബി ആനന്ദ്‌ (ജയ്‌ഹിന്ദ്‌ ടിവി), തോമസ്‌ ജോര്‍ജ്‌ (എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍), ആനി മാത്യു (നേഴ്‌സസ്‌ അസോസിയേഷന്‍), ബാബു കല്ലിടുക്കില്‍ (അമല ഓര്‍ഗനൈസേഷന്‍) തുടങ്ങിയവര്‍ മന്ത്രി വയലാര്‍ രവിയെ ബൊക്കെ നല്‍കി ആദരിച്ചു.

മയാമിയില്‍ നിന്നും കേരളത്തിലേക്ക്‌ വിമാന സര്‍വീസ്‌ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ വിവിധ സംഘടനകള്‍ മന്ത്രിക്ക്‌ നിവേദനം നല്‍കി.

ഡോ. മാമ്മന്‍ സി. ജേക്കബ്‌, ജോയി കുറ്റിയാനി, ബാബു കല്ലിടുക്കില്‍, ഡോ. ജോ കന്നിക്കല്‍, അസ്സീസി നടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേന്ദ്രമന്ത്രി വയലാര് രവിക്ക് സൗത്ത് ഫ്ളോറിഡയില് ഉജ്ജ്വല സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക