Image

വിദേശനയത്തിന് കാലോചിതമായ മാറ്റം

കൈരളി ന്യൂയോര്‍ക്ക് Published on 09 June, 2011
വിദേശനയത്തിന് കാലോചിതമായ മാറ്റം
മൂന്നാഴ്ച മുമ്പ് പ്രസിഡന്റ് ഓബാമ അനാവരണം ചെയ്ത മദ്ധ്യപൂര്‍വേഷ്യന്‍ വിദേശനയം പലരെയും ആശ്ചര്യപ്പെടുത്തി. പ്രത്യേകിച്ച് നെതന്യാഹു- ഇസ്രായലി പ്രധാനമന്ത്രി, അമേരിക്ക സന്ദര്‍ശിക്കുന്നതിന്റെ തലേദിവസം തന്നെ അങ്ങനെയൊരു പ്രസംഗത്തിനു പ്രസിഡന്റ് മുതിര്‍ന്നത്, തീര്‍ച്ചയായും മദ്ധ്യപൂര്‍വ്വേഷ്യയില്‍ ശാശ്വത സമാധാനം മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ്.

യഥാര്‍ത്ഥത്തില്‍ ഒബാമ പറഞ്ഞത് നൂറു ശതമാനം ശരിയാണോ? പലസ്തീന്‍ പ്രശ്‌നം തീരണമെങ്കില്‍ 1967 ല്‍ ആറു ദിവസത്തെ യുദ്ധം കൊണ്ട് ഇസ്രായേല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക് തിരിച്ചു നല്‍കണം. അവിടെ പുതിയ പുതിയ കെട്ടിടങ്ങള്‍ പണിയുന്നത് നിരോധിക്കണം. അമേരിക്കയുടെ പക്കല്‍ നിന്ന് ഒരു വര്‍ഷം ഒന്‍പത് ബില്യണ്‍ ഡോളര്‍ ഇസ്രായേല്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ നല്‍കുന്ന ഡോളര്‍ കൊണ്ട് പിടിച്ചെടുത്ത സ്ഥലത്ത് അനാവശ്യ കെട്ടിടങ്ങള്‍ പണിയാനോ, പാലസ്റ്റീനിയന്‍സിനെ ഉപ്പുവെള്ളം കുടിപ്പിക്കാനോ അല്ല തരുന്നത്. അവിടെ ഇരുകൂട്ടരും സമാധാനത്തോടെ ജീവിക്കണം അതാണ് ലക്ഷ്യം! അറ്റൊന്ന് ക്രിസ്റ്റ്യന്‍സിനും, ഇസ്ലാമിനും, ജ്യൂയിഷിനും, മതാടിസ്ഥാനത്തില്‍ ഒരു പോലെ പ്രധാന്യമുള്ള ഭൂപ്രദേശമാണ് ജറുസലേം. അവിടെ സമാധാനം ഉണ്ടാകുക- ഒരു അന്താരാഷ്ട്ര താല്‍പര്യം കൂടിയാണ്.
പ്രസിഡന്റ് ഒബാമ, മദ്ധ്യപൂര്‍വ്വേഷ്യന്‍ വിദേശനയം അനാവരണം ചെയ്യാന്‍ മറ്റൊരു കാരണംകൂടി ഉണ്ട്. ഫെയ്‌സ് ബുക്കിന്റെ നീരാളിപ്പിടുത്തമോ എന്തൊ- മധ്യപൂര്‍വ്വേഷ്യയില്‍ ഒരു രാഷ്ട്രീയ ധ്രുവീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

ടൂണീഷ്യയില്‍ ആരംഭിച്ച തിരയിളക്കം, ഈജിപ്റ്റ്, യമന്‍, ലിബിയ, സിറിയ, മൊറോക്കോ, അങ്ങനെ സ്വേച്ഛാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഓരോ ദിനസവും പുരോഗമിച്ചു വരികയാണ്.
ഈ കുറിപ്പ് എഴുതുന്ന നിമിഷം ഇതാ റിപ്പോര്‍ട്ട് വരുന്നു, ഗദ്ദാഫിയുടെ മന്ത്രിമാരെല്ലാം ഇറ്റലിയിലേക്ക് പലായനം ചെയ്തിരിക്കുന്നു എന്ന്. അങ്ങനെ മിഡില്‍ ഈസ്റ്റില്‍ ഒരു ധ്രുവീകരണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത്, അവിടെയുള്ള ഇരുളടഞ്ഞ ജനങ്ങളില്‍ ജനായത്ത ഭരണത്തിന്റെ നേര്‍ രേഖ കാണിച്ചു കൊടുക്കുകയാണ് സ്വതന്ത്ര രാജ്യങ്ങളുടെ ലീഡറായ അമേരിക്കയുടെ ചുമതല.

മറ്റൊന്ന്-2012 ലെ തെരെഞ്ഞെടുപ്പില്‍ രണ്ടാമൂഴം ഉറപ്പുവരുത്തുക എന്നതും അദ്ദേഹത്തിന്റെ വിദേശനയത്തിന്റെ ഭാഗമാണ്. അമേരിക്കയിലെ തൊഴിലില്ലായ്മക്ക് അറുതി വരണമെങ്കില്‍, അമേരിക്കന്‍ ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിക്കണം. അതിനുള്ള ഏകപോംവഴി മിഡിലീസ്റ്റിലെ ധ്രുവീകരണം ഒരു നല്ല ദിശയിലേയ്ക്ക് തിരിച്ചുവിടുക, അതുവഴി അമേരിക്കയുടെ താല്‍പര്യം ഉറപ്പുവരുത്തുക, ലക്ഷ്യം മോശമുണ്ടോ? അതിനിടയില്‍ ഇസ്രായേല്‍ സമാധാനത്തിനു കടക വിരുദ്ധമായാല്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമോ? പ്രസിഡന്റ് ഒബാമ, ഇന്‍ഡ്യയു ചൈനയും സന്ദര്‍ശിച്ചത് അമേരിക്കയുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ അമേരിക്ക പറയുന്നത് മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇന്‍ഡ്യയും ചൈനയും തയ്യാറാണോ? തീര്‍ച്ചയായും അല്ല. കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടീഷ് പാര്‍ലമന്റില്‍ പ്രസിഡന്റ് ഒബാമ പ്രസംഗിച്ചു; ഇന്‍ഡ്യയും ചൈനയും വെസ്റ്റേണ്‍ യൂറോപ്പിന്റെയും, അമേരിക്കയുടെയും മുന്നില്‍ യാതൊന്നുമല്ല, ശരിയല്ലേ അദ്ദേഹം പറഞ്ഞത്. ചൈനയുടെ വളര്‍ച്ചയുടെ നല്ലൊരു ശതമാനം അമേരിക്കയെ ആശ്രയിച്ചല്ലേ നീങ്ങുന്നത്? ഔട്ട് സോഴ്‌സിംഗ് വന്നില്ലായിരുന്നെങ്കില് കംപ്യൂട്ടര്‍ ടക്‌നീഷ്യന്‍സിന് ഇത്രമാത്രം ഡിമാന്റ് ഉണ്ടാകുമായിരുന്നോ?
ഒബാമ ഗവണ്‍മെന്റിന്റേയും യൂറോപ്യന്‍സിന്റെയും മുഖ്യ താല്‍പര്യം, ചൈനയില്‍ നിന്നും ഇന്‍ഡ്യയില്‍ നിന്നും പ്രതീക്ഷിച്ചത് ലഭിക്കാത്ത സാഹചര്യത്തില്‍ മദ്ധ്യപൂര്‍വ്വ ഏഷ്യയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ പിടിച്ചുപറ്റാന്‍ പരമാവധി ശ്രമിക്കുക; അതുവഴി തൊഴിലില്ലായ്മക്കും അറുതിവരുത്തുക; അതുവഴി തൊഴിലില്ലായ്മക്കും അറുതിവരുത്തുക; ഒബാമയുടെ രണ്ടാം ഊഴവും അരക്കിട്ടുറപ്പിക്കുക. ഇസ്രായലിനെ തള്ളിപ്പറഞ്ഞെങ്കില്‍ അതിശയിക്കാനുണ്ടോ?

ചുരുക്കത്തില്‍ അമേരിക്കയുടെ നിലനില്‍പ് ഉറപ്പുവരുത്താന്‍ കാലഹരണപ്പെട്ട വിദേശ നയങ്ങളില്‍ മാറ്റം വരുത്താന്‍ ഇവര്‍ നിര്‍ബദ്ധരായിരിക്കുകയാണ്.

സമയോജിതമായി വിദേശനയങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്‍ഡ്യയും തയ്യാറാകണം. അതിനുപകരം ഇന്‍ഡ്യ ഷൈന്‍ ചെയ്യുന്നു എന്ന് പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നതിലോ, സിറ്റികളുടെ പേരുകള്‍ മാറ്റിയിടുന്നതിലോ, ഹോളീവുഡിനെ സന്തോഷിപ്പിക്കാന്‍ ബോളീവുഡ് എന്ന് നാമകരണം ചെയ്യുന്നതിലോ, പ്രസിഡന്റിനെ കാണുമ്പോള്‍ ഓട്ടോഗ്രാഫ് ചോദിക്കുന്നതിലോ അല്ല ഇന്‍ഡ്യയുടെ ഉയര്‍ച്ച. കഴിവതും മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ ഇന്‍ഡ്യയിലെ ഭരണകര്‍ത്താക്കാള്‍ക്ക് സാധിക്കണം. അവിടെയാണ് ഇന്‍ഡ്യയുടെ വിജയം. ഇല്ലെങ്കില്‍ വിദേശരാജ്യങ്ങള്‍ പ്ലഗ് വലിച്ചു കഴിയുമ്പോള്‍ ആ രാജ്യം ഇരുട്ടിലാകും; കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഇവരുടെ നയം വിജയിക്കുകയും ചെയ്യും.

മദ്ധ്യപൂര്‍വ്വേഷ്യയില്‍ ഇന്‍ഡ്യയുടെ ഇടപെടല്‍ പ്രൈവറ്റ് എന്റര്‍ പ്രൈസിംഗ് വഴി ശക്തമാക്കണം. ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ അതിനുവേണ്ടി എല്ലാ പ്രോത്സാഹനവും ബിസ്‌നസുകാര്‍ക്ക് നല്‍കണം. പകരം ഒസിഐ കാര്‍ഡ് അടിച്ചും, വീസ സ്റ്റാമ്പ് ചെയ്തും സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന നയം ഗവണ്‍മെന്റ് ഉപേക്ഷിക്കണം. പ്രസിഡന്റ് ഒബാമയുടെ വിദേശനയം ലോകത്തെമ്പാടും സമാധാനത്തിനു വഴി തെളിക്കെട്ടെയെന്ന് ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക