കടലും ഞാനും (കവിത: ബിന്ദു ടിജി)
AMERICA
29-Oct-2014
AMERICA
29-Oct-2014

എന്തിനു വെറുതെ നീ ആര്‍ത്തലക്കുന്നൂ
പതഞ്ഞു പൊങ്ങി വാരി വിതറുന്നൂ വെണ്‍!മുത്തുകള്‍ !
പതഞ്ഞു പൊങ്ങി വാരി വിതറുന്നൂ വെണ്‍!മുത്തുകള്‍ !
.jpg)
ഇവ നിന്നുള്ളില്‍ തിരതല്ലി തിമിര്‍ക്കും
ഹര്‍ഷോന്മാദ ലഹരി തന്‍ തെളിനീരോ
കടിച്ചമര്‍ത്തുവാനേറെ
ശ്രമിക്കിലും തെറ്റി ചിതറി തെറിച്ചീടും
താപരൗദ്ര ത്തിന്‍ പ്രളയമോ.
എന്താകിലെന്താ നിന്‍ തീരത്തിരുന്നേതോ
വശ്യ സ്വപ്‌നത്തിന്‍ മധുവുണ്ണുവാനെത്തുന്നൂ
വിവിധ വികാരോന്മഥിതര്‍ മാനവര്‍
പിച്ചവെയ്‌ക്കുവാന്‍വെമ്പും
പിഞ്ചിളം പാദങ്ങളും
ജീവ നാടകമാടി തളര്‍!ന്നു
മിഴി മങ്ങിയ മുത്തചഛനും
നിന്‍ തീരത്തല്‌പ വിശ്രമോല്‍സവം
തേടിയണയുന്നിതു നിത്യം.
തങ്ങള്‍തന്‍ !സ്‌നേഹസാമ്രാജ്യമൊ 'ന്നേകരായ്'
പങ്കിടാന്‍ കൊതിച്ചണയുന്നൂ പ്രണയികള്‍
ഉപ്പുകാറ്റിലും സൌഹൃദകുളിര്‍
തേടിയെത്തുന്നൊരേകാന്ത പഥികനും
നിന്നാഴവും നീലിമയുമൊത്തു
ചേര്‍ന്നൊരു കാവ്യം ചമയ്‌ക്കുവാന്‍
നിന്നിലേക്കുറ്റു നോക്കുന്നൂ
തപം ചെയ്യുന്നു കവിശ്രേഷ്ട്‌ഠര്‍
കാത്തു നില്‌ക്കയാണൊരു കൂട്ടര്‍
കൈകുമ്പിളില്‍ സ്‌നേഹവാല്‍സല്യ ഭസ്‌മവുമേന്തി
നിന്നാത്മ ശാന്തി തന്‍ ചുഴികളില്‍
ഭക്തിയാര്‍ന്നൊന്നു മുങ്ങി നിവരുവാന്‍
ഇമ്മട്ടില്‍നൂറു നൂറസംതൃപ്‌ത ദാഹങ്ങളും പേറി
കണ്ണുകളിമയ്‌ക്കാതെ നിന്നെ നോക്കിനില്‌ക്കവേ
എങ്ങിനെ പകുത്തു നല്‌കുന്നു നീയേവര്‍ക്കും
നവോല്‍സാഹം, അവരേവരും ഇ ചഛി ക്കും പോല്‍!
ഇരുള്‍ ! മൂടുന്നോ, മാനം ഇളകി മറിയുന്നോ
നിന്നിലനുരക്തനായ് നോക്കി മടുത്തുവോ
മൌനം മുറിഞ്ഞു വീഴുന്നുവോ?
നിരന്നൊരുങ്ങുന്നൂ മേഘ പാളികള്‍ മേലെ !
നീളത്തില്‍ വെട്ടം വീശി മിന്നുന്നൂ മുരളുന്നൂ
പെയ്‌തിറങ്ങുന്നൂ മുഗ്‌ദ മഴനൂല്‍!കിനാവുകള്‍!
നിന്നെയൊന്നാര്‍ദ്രമായാശ്ലേഷിക്കാന്‍
മാനത്തിനില്ലല്ലോ മാര്‍!ഗ്ഗം വേറെ.
നിന്നിലങ്ങനന്തമായ് ഭ്രമിക്കയാലിന്നുമി
രിക്കയാണു ഞാനീ നനഞ്ഞ തീരങ്ങളില്‍
പിടിച്ചിറക്കുവാനേറെ ശക്തയായൊരു തിര
വരുവോളം തളര്‍!ന്നുറങ്ങട്ടെ
ഞാന്‍ നിന്‍ തണുത്ത തീരങ്ങളില്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments