Image

ഫോമയുടെ 2014- 16 ഭരണസമിതി അധികാരമേറ്റു

വിനോദ്‌ കൊണ്ടൂര്‍, ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍ Published on 29 October, 2014
ഫോമയുടെ 2014- 16 ഭരണസമിതി അധികാരമേറ്റു
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ 2014-16 ഭരണ സമിതി, ഫ്‌ലോറിഡയിലെ മയാമിയില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിറുത്തി അധികാരമേറ്റു.
ബെസ്റ്റ് വെസ്‌റ്റേണ് ഇന്നില്‍ രാവിലെ 11:00 മണിയോടെ 2012-14 കമ്മിറ്റിയുടെ മീറ്റിംഗ് നടന്നു. തുടര്‍ന്ന് ഉച്ച ഭക്ഷണത്തിനു ശേഷം പൊതുയോഗം ആരംഭിച്ചു.
യോഗത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദത്തിനു ശേഷം ജുഡീഷ്യല്‍ കൌണ്‌സില്‍ ചെയര്‍മാന്‍ തോമസ് ജോ
സ് നിയുക്ത പ്രസിഡന്റ് ആനന്ദന്‍ നിരവേലിനു പ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. അദ്ദേഹം ദൈവ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയ് ആന്റണി, വൈസ് പ്രസിഡന്റ് വിന്‍സണ് പാലത്തിങ്കന്‍, ജോയിന്റ് സെക്രട്ടറി കളത്തില്‍ വര്‍ഗീസ് (സ്റ്റാന്‍ലി), ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്, നാഷണല്‍ അഡൈ്വസറി കൌണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ റ്റൈട്ട
സ് (ബാബു) എന്നിവര്‍  പ്രതിജ്ഞ എടുത്തു.
അതിനു ശേഷം റീജണല്‍ വൈസ് പ്രസിഡന്റ്മാരും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും ദൈവ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് നാഷണല്‍ അഡൈ്വസറി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസ്സോ, സെക്രട്ടറി ഈശോ സം ഉമ്മന്‍, ജോയിന്റ് സെക്രട്ടറി സിബി പാതിക്കലും അധികാരമേറ്റു.
റീജണല്‍ വൈസ് പ്രസിഡന്റ്മാരായി കുര്യന്‍ ടി ഉമ്മന്‍ (ബിജു), ഡോ: ജേക്കബ് തോമസ്, ജിബി തോമസ്, ഷാജു ശിവബാലന്‍, അനു സുകുമാര്‍, ടോജോ തോമസ്, സണ്ണി വള്ളിക്കളം, ജോസ് പി. ലൂക്കോസ്, ബേബി ഫിലിപ്പ് മണക്കുന്നേല്‍ എന്നിവരും ചടങ്ങില്‍ അധികാരമേറ്റു.
നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായി തോമസ് മാത്യു (അനിയന്‍, യോങ്കെഴ്‌സ്), തോമസ് ജോര്‍ജ് (റജി), ഷാജി എം മാത്യു, ജോസ് വര്‍ഗീസ്, ബിനു ജോസഫ്, സണ്ണി എബ്രഹാം, ബാബു തോമസ് തെക്കെകര, മോഹന്‍ മാവുങ്കല്‍, ബിജു തോമസ്, ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, രാജന്‍ യോഹന്നാന്‍, ഫിലിപ്പ് ചാമത്തില്‍ (രാജു), എബി ആനന്ദ് എന്നിവര്‍ സ്ഥാനമേറ്റു.
വനിതാ പ്രതിനിധിയായി ആനി ചെറിയാനും യൂത്ത് പ്രതിനിധിയായി റോബിന്‍ മഠത്തില്‍, തോമസ് തെക്കേക്കര, ടിറ്റോ ജോണ് എന്നിവര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പുതിയ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യുവില്‍ നിന്നും അധികാരം കൈമാറുന്ന ഫയലില്‍ ഒപ്പിട്ടു അതിനുശേഷം അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു. യുവജനങ്ങളുടെ ഉന്നമനത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമാണു താനും സഹപ്രവര്‍ത്തകരും മുന്‍തൂക്കം നല്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഗ്ലാഡ്‌സണ് വര്‍ഗീസില്‍ നിന്നും, ട്രഷറര്‍ ജോയി ആന്തണി വര്‍ഗീസ് ഫിലിപ്പില്‍ നിന്നും അധികാരം ഏറ്റെടുത്തു. തികച്ചും ഊര്‍ജസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കമ്മിറ്റിയാണ് ഇത്തവണയെന്നു എല്ലാവരും അഭിപ്രായപ്പെട്ടു.
അതിനു ശേഷം ആദ്യ കമ്മിറ്റി മീറ്റിംഗ് കൂടി ചില സുപ്രധാന തീരുമാനങ്ങളും സബ് കമ്മിറ്റികളും രൂപീകരിച്ചു മയാമി മീറ്റിംഗിന് തിരശ്ശീല വീണു.
ഫോമയുടെ 2014- 16 ഭരണസമിതി അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക