Image

പ്രമേഹ രോഗികളും, തടിയന്മാരും മുന്തിരി ജ്യൂസ് കഴിക്കുന്നത് നല്ലതെന്ന് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍

എബി മക്കപ്പുഴ Published on 30 October, 2014
പ്രമേഹ രോഗികളും, തടിയന്മാരും മുന്തിരി ജ്യൂസ് കഴിക്കുന്നത് നല്ലതെന്ന് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍
കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം മുന്തിരി ജ്യൂസ് കഴിക്കുന്നത് തടി കുറക്കുമെന്ന് ഗവേഷകര്‍. രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്ക്കുന്നതാണ് ഇതിനു കാരണം. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പരീക്ഷണത്തിനു നേതൃത്വം നല്‍കിയത്. എലികള്‍ക്ക് മൂന്നു മാസം കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം മുന്തിരി ജ്യൂസ് നല്‍കിയാണ് പരീക്ഷണം നടത്തിയത്. മുന്തിരി ജ്യൂസിന് പകരം അതേ കലോറിയിലുള്ള വെള്ളം നല്‍കിയും പരീക്ഷണം നടത്തി. എന്നാല്‍ ജ്യൂസ് കഴിച്ച എലികളില്‍ 18 ശതമാനം ഭാരക്കുറവ് കണ്ടെത്തി. എലികളിലാണ് പരീക്ഷണം നടത്തിയതെങ്കിലും മനുഷ്യരിലും ഇതേ അവസഥയാണുണ്ടാകുകയെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.ജോസഫ് നെപ്പോളി പറഞ്ഞു.

പ്രമേഹരോഗികളിലെ പ്രധാന വില്ലനായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ മുന്തിരിക്ക് കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു. പരീക്ഷണത്തിലൂടെ പോഷകങ്ങളുടെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ആരോഗ്യദായകങ്ങളായ ഘടകങ്ങളെ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്.



പ്രമേഹ രോഗികളും, തടിയന്മാരും മുന്തിരി ജ്യൂസ് കഴിക്കുന്നത് നല്ലതെന്ന് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക