Image

കേരളാ അസോസിയേഷന്‍ (കെയിന്‍) ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 11 December, 2011
കേരളാ അസോസിയേഷന്‍ (കെയിന്‍) ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 17-ന്‌
ബോസ്റ്റണ്‍: കേരളാ അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 17-ന്‌ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. മാള്‍ബറോ മിഡില്‍ സ്‌കൂളില്‍ വെച്ച്‌ ഉച്ചയ്‌ക്ക്‌ 1.30-ന്‌ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുവാന്‍ ഗാനമേളയും, കോമഡി പരിപാടിയും ഉണ്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ബിജു തൂമ്പില്‍ അറിയിച്ചു.

ബോസ്റ്റണിലെ കലാതാരങ്ങള്‍ പങ്കെടുക്കുന്ന ഡാന്‍സ്‌, കോമഡി സ്‌കിറ്റ്‌, നേറ്റിവിറ്റി ഷോ എന്നിവയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആര്‍ട്‌സ്‌ സെക്രട്ടറി ജെന്നി ഫെര്‍ണാണ്ടസ്‌, സെക്രട്ടറി റെജി ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു. റിസപ്‌ഷന്‍ ടു സാന്റാ, ക്രിസ്‌തുമസ്‌ ഡിന്നര്‍ എന്നിവ ഉള്‍പ്പടെ വലിയ ആഘോഷങ്ങളാണ്‌ ഇക്കൊല്ലം ഒരുക്കിയിരിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ 1.30-ന്‌ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക്‌ വൈകിട്ട്‌ 7 മണിയോടെ തിരശ്ശീല വീഴും. മാത്യു ചാക്കോ, പ്രകാശ്‌ നെല്ലൂര്‍വളപ്പില്‍, ജീസ്‌ അലക്‌സ്‌, വൈദ്യനാഥന്‍ അയ്യര്‍, ജോബോയ്‌ ജേക്കബ്‌, വത്സ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

അഡ്രസ്‌: 25 Union ST. Marlborough, MA 01752.Website: www.kaneusa.org.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു തൂമ്പില്‍ (781 541 0442), റെജി ജോര്‍ജ്‌ (508 510 2167), ജീസ്‌ അലക്‌സ്‌ (781 325 6217), അയ്യര്‍ (978 470 5826).
കേരളാ അസോസിയേഷന്‍ (കെയിന്‍) ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക