Image

ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 December, 2011
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷിച്ചു
ഡിട്രോയിറ്റ്‌: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ (ഐ.എന്‍.എ.എം) വിവിധ പരിപാടികളോടെ താങ്ക്‌സ്‌ ഗിവിംഗ്‌ ഡേയും കുടുംബസംഗമവും ആഘോഷിച്ചു. ബ്യൂമോണ്ട്‌ ഹോസ്‌പിറ്റല്‍ നഴ്‌സിംഗ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്‌ സോഫി വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. ഇനാമിന്റെ പുതിയ മെമ്പര്‍ഷിപ്പ്‌ ഡ്രൈവിനെക്കുറിച്ചും, 2012-ല്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന നൈനാ (എന്‍.എ.ഐ.എന്‍.എ) കോണ്‍ഫറന്‍സിനേക്കുറിച്ചും പ്രസിഡന്റ്‌ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു.

സെക്രട്ടറി ജയിന എലക്കാട്ട്‌ സ്വാഗത പ്രസംഗം നടത്തി. സരോജ ശാമുവേല്‍ റെംസ്യൂം റൈറ്റിംഗ്‌ ആന്‍ഡ്‌ ഇന്റര്‍വ്യൂ സ്‌കില്‍സ്‌ എന്ന വിഷയത്തെക്കുറിച്ച്‌ പ്രസന്റേഷന്‍ നടത്തി. വിഭവ സമൃദ്ധമായ ഡിന്നറും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ജോയിന്റ്‌ സെക്രട്ടറി സിനു ജോസഫിന്റെ നന്ദി പ്രസംഗത്തോടെ പരിപാടികള്‍ സമാപിച്ചു. ക്രിസ്‌തുമസ്‌-ന്യൂഇയര്‍ പരിപാടിയുടെ തീയതി പിന്നീട്‌ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: inamonline.org സന്ദര്‍ശിക്കുക. പി.ആര്‍.ഒ അന്നമ്മ മാത്യു അറിയിച്ചതാണിത്‌.
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക