Image

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2012: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 11 December, 2011
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2012: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
അറ്റ്‌ലാന്റാ: സീറോ മലബാര്‍ രൂപതയുടെ അമേരിക്കയിലും കാനഡയിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മഹാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

കണ്‍വെന്‍ഷന്റെ പ്രാരംഭഘട്ട ഒരുക്ക സമ്മേളനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ആഗസ്‌തി, നാഷണല്‍ കോര്‍ഡിനേറ്ററും, മീഡിയാ റിലേഷന്‍സ്‌ കണ്‍വീനറുമായ റ്റോം മക്കനാല്‍, ജോര്‍ജ്‌ തോമസ്‌, ദീപിക മുന്‍ ബ്യൂറോ ചീഫ്‌ ഫ്രാന്‍സീസ്‌ തടത്തില്‍, ജോസ്‌ പ്ലാക്കാട്ട്‌, അനിയന്‍ ജോര്‍ജ്‌ തുടങ്ങി നിരവധി സാരഥികള്‍ പങ്കെടുത്തു.

2012 ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയിലെ ലോകോത്തര കണ്‍വെന്‍ഷന്‍ സെന്ററായ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ്‌ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്‌.

കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ബ്യൂട്ടി പേജന്റ്‌, കള്‍ച്ചറല്‍ പ്രോഗ്രാം, സ്‌പിരിച്വല്‍ ഫോറം, ഡോക്‌ടേഴ്‌സ്‌ ഫോറം, നഴ്‌സസ്‌ ഫോറം സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്‌. മലയാളികള്‍ക്ക്‌ ബിസിനസ്‌ പ്രമോട്ട്‌ ചെയ്യാന്‍ ബിസിനസ്‌ ബൂത്ത്‌ ക്രമീകരിക്കുന്നതാണ്‌. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പരിപാടികള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഉണ്ടായിരിക്കുന്നതാണ്‌.

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹാമഹം പ്രവാസി സീറോ മലബാര്‍ വിശ്വാസികളുടെ മനസ്സില്‍ ഒരു അനുഭവമാക്കി മാറ്റാനുള്ള വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

അറ്റ്‌ലാന്റയിലെ രണ്ടാംഘട്ട ഒരുക്കസമ്മേളനം ഡിസംബര്‍ 17-ന്‌ ഷൈലോ ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തുന്നതാണ്‌.

അമേരിക്കയിലുടനീളം കണ്‍വെന്‍ഷന്‍ ദീപശിഖ, വിശുദ്ധരുടെ ഛായാചിത്രം, കണ്‍വെന്‍ഷന്‍ പതാക എന്നിവ വഹിച്ചുകൊണ്ടുള്ള പ്രയാണവും ആരംഭിക്കുന്നതാണെന്ന്‌ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്റര്‍ നോബി സെബാസ്റ്റ്യന്‍ അറിയിച്ചു.

ഏറെ പുതുമകള്‍ നിറഞ്ഞതായിരിക്കും യൂത്ത്‌ പ്രോഗ്രാമുകള്‍. അതിനായി ജസ്‌ലിന്‍ തോമസ്‌- കോര്‍ഡിനേറ്റര്‍, ഷെറിന്‍ മാത്യു- ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ യുവജനസമിതിയാണ്‌ രൂപീകരിച്ചിട്ടുള്ളത്‌. കണ്‍വെന്‍ഷനെ ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ്‌ വര്‍ക്കുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്‌.

അമേരിക്കയിലും കേരളത്തില്‍ നിന്നുമുള്ള മികച്ച വാഗ്‌മികള്‍, സാമൂഹിക-സാംസ്‌കാരിക -മത നേതാക്കള്‍, പിന്നണി ഗായകര്‍ തുടങ്ങി പ്രശസ്‌തരായ വ്യക്തികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണെന്ന്‌ ഇവന്റ്‌ പ്ലാനിംഗ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ കോര്‍ഡിനേറ്റര്‍ ജ്യൂവല്‍ ജോസ്‌ പറഞ്ഞു.

അറ്റ്‌ലാന്റയിലെ ജോയ്‌ മുഞ്ഞേലി രചിച്ച്‌ പ്രശസ്‌ത ഗായകന്‍ മാര്‍ക്കോസ്‌ ആലപിച്ച കണ്‍വെന്‍ഷന്‍ തീം സോംഗിന്റെ ഓഡിയോ സിഡി ഫാ. പോള്‍ വെളിയന്നൂര്‍ പ്രകാശനം ചെയ്‌തു.

കണ്‍വെന്‍നില്‍ സംബന്ധിക്കുന്നവര്‍ക്ക്‌ വൈദ്യസഹായം ലഭ്യമാക്കാനായി ഒരു മെഡിക്കല്‍ ടീം ഡോ ഷീലാ തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതായി മെഡിക്കല്‍ ടീം ചെയര്‍മാന്‍ ഡോ. ലിസി തളിയത്ത്‌ അറിയിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ മാധ്യമ സെമിനാര്‍ നടത്തുന്നതാണെന്ന്‌ മീഡിയാ ഫോറം കണ്‍വീനര്‍ ജോജി മൈക്കിള്‍ അറിയിച്ചു. അമേരിക്കയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളമാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം ആഗസ്‌തി (770 315 9499). വെബ്‌സൈറ്റ്‌: www.smcatl2012.org ടോം മക്കാനാല്‍ (കോര്‍ഡിനേറ്റര്‍, മീഡിയ ഫോറം) ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2012: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക