Image

സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളം ജില്ലയ്‌ക്ക്‌ കിരീടം

Published on 11 December, 2011
സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളം ജില്ലയ്‌ക്ക്‌ കിരീടം
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്‌ക്ക്‌ കിരീടം. ആതിഥേയരായ എറണാകുളം 268 പോയിന്റോടെയാണ്‌ ഒന്നാംസ്ഥാനത്ത്‌ എത്തിയത്‌. കഴിഞ്ഞവര്‍ഷം എറണാകുളമായിരുന്നു ജേതാക്കള്‍. 226 പോയിന്റുമായി പാലക്കാട്‌ രണ്ടാംസ്ഥാനത്തും 74 പോയിന്റുമായി കോഴിക്കോട്‌ മൂന്നാം സ്ഥാനത്തും എത്തി.

150 പോയിന്റുമായി സ്‌കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ കിരീടം സ്വന്തമാക്കി. പാലക്കാട്‌ കല്ലടി സ്‌കൂള്‍ 80 പോയിന്റുമായി രണ്ടാംസ്ഥാനത്തും കോതമംഗലം സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍ 71 പോയിന്റുമായി മൂന്നാംസ്ഥാനത്തുമെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക