തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ വിഷയത്തില്‍ യു.ഡി.എഫിന് കൂട്ടായ്‌മയില്ലെന്ന്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പി.ജെ
ജോസഫ് ഒറ്റയാന്‍ കളിക്കുകയാണ്. സര്‍ക്കാര്‍ ഒരു നയമെടുത്താല്‍ എല്ലാവരും
ഒരുമിച്ച് നില്‍ക്കണം. ഇതിന് എതിരായി പ്രവര്‍ത്തിക്കുന്ന പി.ജെ.ജോസഫ്
മന്ത്രിസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ്
ചെന്നൈയില്‍ ജയലളിതയുടെ മുന്നില്‍ പോയി ഉപവാസം നടത്താന്‍ ധൈര്യമുണ്ടോ എന്നും
എങ്കില്‍ ജോസഫിന്റെ കഷണം പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം വിദഗ്‌ദ്ധരെ കൊണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി
പരിഹരിക്കേണ്ടതാണ്. എന്നാല്‍ യു.ഡി.എഫ് പ്രശ്‌നത്തെ മലയാളിയും തമിഴരും തമ്മിലുള്ള
ദന്ദ്വയുദ്ധമാക്കി മാറ്റിയിരിക്കുകയാണന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല