Image

നഴ്‌സുമാരുടെ കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ നടപടി വരും

Published on 12 December, 2011
നഴ്‌സുമാരുടെ കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ നടപടി വരും
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍കോളജുകള്‍ ഉള്‍പ്പടെ എല്ലാ ആശുപത്രികളിലേയും നഴ്‌സുമാരുടെ കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ നടപടി വരുന്നു. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തിലാണ്‌ നടപടി വരുന്നു.

തൊഴില്‍ വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ നിരവധി ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ്‌ തൊഴില്‍ വകുപ്പ്‌ അധികൃതര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ മുഴുവന്‍ സ്‌ഥാപനങ്ങളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്‌. സര്‍ക്കാര്‍ നിശ്‌ചയിച്ച കുറഞ്ഞവേതനം നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നല്‍കാന്‍ സ്‌ഥാപനങ്ങള്‍ ബാധ്യസ്‌ഥരാണ്‌. ദേശീയതലത്തിലുള്ള ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തൊഴില്‍വകുപ്പിന്‌ അധികാരമുണ്ട്‌.

വേതനംസംബന്ധിച്ച്‌ സ്വകാര്യആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതു സംബന്ധിച്ച ഹൈക്കോടതിയുടെ സ്‌റ്റേ ഒഴിവാക്കാനുള്ള നടപടികളും ആരംഭിക്കും. എന്നാല്‍ ജീവനക്കാര്‍ക്ക്‌ കുടിശികയടക്കം വേതനം നല്‍കാന്‍ ഉത്തരവിടുന്നതിന്‌ ഇതു തടസ്സമല്ലെന്ന്‌ വകുപ്പ്‌ അധികൃതര്‍ പറഞ്ഞു.

പരിശോധനയുടെ ഭാഗമായി ജീവനക്കാരുടെ മൊഴിയെടുക്കും. പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. സംസ്‌ഥാനത്തെ മൊത്തം സ്വകാര്യ ആശുപത്രികളുടെയും ജീവനക്കാരുടെയും കണക്ക്‌ ശേഖരിക്കാനും പദ്ധതിയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക