Image

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി താളംതെറ്റുന്നു; കമ്പനി പിന്മാറി

Published on 12 December, 2011
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി താളംതെറ്റുന്നു; കമ്പനി പിന്മാറി
തിരുവനന്തപുരം: കേരളം നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ താളംതെറ്റുന്നു. ഇന്‍ഷ്വറന്‍സ്‌ പ്രീമിയം തുക ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി മുതല്‍ പിന്മാറുമെന്ന്‌ യുണൈറ്റഡ്‌ ഇന്ത്യ സര്‍ക്കാരിനെ അറിയിച്ചു. പീമിയം നിരക്ക്‌ 1100 രൂപയായി ഉയര്‍ത്തണമെന്നാണ്‌ കമ്പനിയുടെ ആവശ്യം. ഇപ്പോള്‍ 748 രൂപയാണ്‌ പ്രീമിയം. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരുടെ പ്രീമിയം തുക മുഴുവന്‍ സംസ്ഥാന സര്‍ക്കാറാണ്‌ അടയ്‌ക്കുന്നത്‌.

ഗുണഭോക്താക്കള്‍ക്ക്‌ വര്‍ഷം 30,000 രൂപയുടെ ചികിത്സാസഹായമാണ്‌ ലഭിക്കുന്നത്‌. ഇതുകൂടാതെ വൃക്കരോഗം, ഹൃദ്രോഗം, അര്‍ബുദം, അപകടം മൂലമുള്ളട്രോമാകെയര്‍, ന്യൂറോ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ 70,000 രൂപയുടെ അധിക സഹായവും തിരഞ്ഞെടുത്ത ആശുപത്രികള്‍ വഴി നല്‍കുന്നുണ്ട്‌.
ഗുണഭോക്താക്കളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതാണ്‌ കമ്പനിക്ക്‌ നഷ്ടം വന്നതിന്‌ കാരണമായി പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക