Image

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ക്രിസ്‌തുമസ്‌ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 12 December, 2011
എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ക്രിസ്‌തുമസ്‌ ആഘോഷം
ന്യൂയോര്‍ക്ക്‌: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ 26-ന്‌ വൈകുന്നേരം 4 മണിക്ക്‌ സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ (134 Faber street, Staten Island, NY 10302) വെച്ച്‌ നടത്തപ്പെടുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കുന്നതും ക്രിസ്‌തുമസ്‌ സന്ദേശം നല്‍കുന്നതുമാണ്‌.

സ്റ്റാറ്റന്‍ഐലന്റിലെ എല്ലാ ക്രിസ്‌തീയ ഇടവകകളും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമാണ്‌. ഗായകസംഘം കരോള്‍ ഗാനങ്ങള്‍ ആലപിക്കും.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ബേദ്‌ലഹേമിലെ കാലിത്തൊഴുത്തില്‍ മാനവരാശിയുടെ രക്ഷയ്‌ക്കുവേണ്ടി ഭൂജാതനായ ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കുന്ന ഈ പുണ്യവേളയിലേക്ക്‌ എല്ലാ വിശ്വാസികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ടി.എ. തോമസ്‌ (732 766 3117), റവ.ഫാ. അലക്‌സ്‌ ജോയി (973 489 6440), റവ.ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ (845 490 9307), റവ.ഫാ. ബേബി ജോണ്‍ (718 370 7664), റവ. വര്‍ഗീസ്‌ ജോര്‍ജ്‌ (845 608 9273), റവ.ഫാ. രാജന്‍ പീറ്റര്‍ (718 761 5267), റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ (718 524 7407), റവ.ഫാ. ജേക്കബ്‌ ഡേവിഡ്‌ (732 425 8002), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ജനറല്‍ കണ്‍വീനര്‍) 917 854 23818).
എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ക്രിസ്‌തുമസ്‌ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക