Image

ഗീതാമണ്‌ഡലം `വിഭവസന്ധ്യ' പ്രൗഢഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 12 December, 2011
ഗീതാമണ്‌ഡലം `വിഭവസന്ധ്യ' പ്രൗഢഗംഭീരമായി
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വെച്ച്‌ നടത്തിയ `വിഭവസന്ധ്യ' പ്രൗഢഗംഭീരമായി.

പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന പൊതു ചടങ്ങില്‍ ശശിധരന്‍ നായര്‍ മുഖ്യാതിതിയായിരുന്നു. കൂടാതെ വിശിഷ്‌ടാതിഥികളായി ഇല്ലിനോയി സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ജെസ്സി വൈറ്റ്‌, കോണ്‍ഗ്രസ്‌ മെന്‍ ഡാനി ഡേവിഡ്‌, സ്‌കോക്കി മേയര്‍ വാന്‍ ഡ്യൂസണ്‍, ആള്‍ഡര്‍മെന്‍ ജോ മൂര്‍, സ്‌കോക്കി വില്ലേജ്‌ ട്രസ്റ്റി പ്രമോദ്‌ ഷാ, കമ്മീഷന്‍ മെമ്പര്‍ ജോര്‍ജ്‌ മാത്യു, സ്‌കൂള്‍ ബോര്‍ഡ്‌ മെമ്പര്‍ ഷാജന്‍ ആനിത്തോട്ടം, മുന്‍ എഫ്‌.ഐ.എ പ്രസിഡന്റ്‌ ഷേര്‍ മുഹമ്മദ്‌ രാജ്‌പുത്ത്‌, മുന്‍ ഇന്തോ അമേരിക്കന്‍ സെന്റര്‍ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഹസീം തുടങ്ങി മറ്റനവധി പേര്‍ പങ്കെടുത്തു.

കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി ശിവന്‍ മുഹമ്മ പ്രസിഡന്റിനെ സദസിന്‌ പരിചയപ്പെടുത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ള അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തില്‍ സദസിനെ അറിയിച്ചു.

ലക്ഷ്‌മി വാര്യരും സംഘവും അവതരിപ്പിച്ച സംഘനൃത്തം ചടങ്ങിന്‌ കൊഴുപ്പേകി. സന്തോഷ്‌ വര്‍ഗീസും, ശാന്തി ജയ്‌സണും ചേര്‍ന്ന്‌ അവതരിപ്പിച്ച ഗാനമേള, രന്‍ജിത്‌ നായരുടെ മിമിക്രി എന്നിവ ചടങ്ങിലെ പ്രധാന കലാപരിപാടികളായിരുന്നു.

പരിപാടിയുടെ പ്രമുഖ സ്‌പോണ്‍സര്‍മാരെ ഫലകം നല്‍കി ആദരിക്കുകയുണ്ടായി. ശശിധരന്‍ നായര്‍, ഷേര്‍ മുഹമ്മദ്‌ രാജ്‌പുത്ത്‌, അറ്റോര്‍ണി സ്റ്റീവ്‌ ക്രിഫേസ്‌, ഡോ. സുനിതാ നായര്‍ ആന്‍ഡ്‌ ഫാമിലി, ചന്ദ്രന്‍പിള്ള ആന്‍ഡ്‌ മറിയാമ്മ പിള്ള, രത്തന്‍കുമാര്‍ ആന്‍ഡ്‌ സുമാ മിറ്റല്‍, ഡോ. ആനന്ദം പിള്ള ആന്‍ഡ്‌ ശിവന്‍ മുഹമ്മ, ജെയ്‌ബു കുളങ്ങര തുടങ്ങിയവര്‍ പ്രധാന സ്‌പോണ്‍സര്‍മാരായിരുന്നു. തദവസരത്തില്‍ പ്രമുഖ ആര്‍ട്ടിസ്റ്റായ ശ്രീ നാരായണന്‍ കുട്ടപ്പനേയും ആദരിച്ചു. കോണ്‍ഗ്രസ്‌ മെന്‍ ഡാനി ഡേവിസ്‌ നാരായണന്‍ കുട്ടപ്പനെ പൊന്നാട അണിയിച്ചു.

വിവിധ പരിപാടികള്‍ക്ക്‌ അരവിന്ദ്‌ പിള്ള, ശിവപ്രസാദ്‌ പിള്ള, സുരേഷ്‌ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പതിനൊന്നു മണിയോടെ പര്യവസാനിച്ച വിഭവസന്ധ്യയില്‍ വിഭവസമൃദ്ധമായ ഡിന്നറും നല്‍കി. സതീശന്‍ നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
ഗീതാമണ്‌ഡലം `വിഭവസന്ധ്യ' പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക