Image

സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 December, 2011
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു
ന്യൂയോര്‍ക്ക്: 2010 ഡിസംബറില്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010ന്റെ ഗ്രാന്റ് ഫിനാലെ ഗീന്‍ബര്‍ഗ് സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രൗഢോജ്ജ്വലമായി സമാപിച്ചു.

മുപ്പതോളം ഗായകരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴിസിന്റെ ബാനറില്‍ ഇന്ത്യാനെറ്റ് യു.എസ്.എ. ആരംഭിച്ച ഈ സംഗീത മത്സര റിയാലിറ്റി ഷോ അമേരിക്കയിലങ്ങോളമിങ്ങോളം ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. പ്രായപരിധിയില്ലാതെ, സംഗീത തല്പരരായവര്‍ക്കുവേണ്ടി തുടങ്ങിവെച്ച ഈ റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡുകളും ആകാംക്ഷാഭരിതമായിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും ഇഞ്ചോടിഞ്ചു പോരാടി ജൈത്രയാത്ര നടത്തി അവസാനം അഞ്ചു മത്സരാര്‍ത്ഥികളുമായി ഗ്രീന്‍ബര്‍ഗ് സെന്‍ടല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെത്തിയപ്പോള്‍ ആരായിരിക്കും ഒന്നാം സമ്മാനം കരസ്ഥമാക്കുന്നതെന്നറിയാന്‍ നിറഞ്ഞ സദസ്സ് ഹൃദയമിടിപ്പോടെ കാത്തിരുന്നു.

ഡിസംബര്‍ 10 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അഭിനന്ദനങ്ങളും ആശീര്‍വാദങ്ങളും അര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തോടുകൂടി പരിപാടി ആരംഭിച്ചു.പ്രമുഖരായ ഒട്ടേറെ വ്യക്തികളെ ക്കൂടാതെ സ്‌പോണ്‍സര്‍മാരായ മലബാര്‍ ഹോംസ്, റോയല്‍ സിറ്റി പ്രതിനിധികളും ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള,ജോയ് ഇട്ടന്‍, റോയ് സി. തോമസ് എന്നിവരും സദസ്സില്‍ സന്നിഹിതരായിരുന്നു.

എയ്മി ജോര്‍ജ്ജ്, അജിത് നായര്‍, പ്രസാദ് പകിദിരി, രാജു തോമസ്, സാജു കോയിത്തറ എന്നിവരായിരുന്നു ഗ്രാന്റ് ഫിനാലെയിലെത്തിയത്. ഓരോ മത്സരാര്‍ത്ഥികളും രണ്ടു ഗാനങ്ങള്‍ വീതം ആലപിച്ച് സദസ്സിനെ ആനന്ദസാഗരത്തില്‍ആറാടിച്ചു. അമേരിക്കയിലും കഴിവുള്ള കലാകാരന്മാര്‍ക്ക് പഞ്ഞമില്ല എന്നവര്‍ തെിയിച്ചു. ശ്രുതിമധുരമായ ഗാനങ്ങളായിരുന്നു എല്ലാവരും ആലപിച്ചത്. പഴയതും പുതിയതുമായ സമ്മിശ്രഗാനങ്ങളായിരുന്നു എല്ലാം. നീണ്ട കരഘോഷത്തോടെ സദസ്യരൊന്നടങ്കം എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആവേശം പകര്‍ന്നു നല്‍കി.

ഗ്രാന്റ് സ്‌പോണ്‍സറായ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളയെ സദസ്സിന് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്ആശംസാ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം സദസ്സിനും സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. പ്രവര്‍ത്തകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ആശംസകളര്‍പ്പിച്ചു.കൂടാതെ മറ്റു ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ ജോയ് ഇട്ടന്‍, റോയ് സി. തോമസ് എന്നിവര്‍ക്കും ആശംസാ ഫലകങ്ങള്‍ നല്‍കിആദരിച്ചു. അവരും സദസ്സിനും സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. പ്രവര്‍ത്തകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ആശംസകളര്‍പ്പിച്ചു.തുടര്‍ന്ന് സ്റ്റാര്‍ സിംഗര്‍ വിധികര്‍ത്താക്കളായ ശ്രീമതി കുമാരി ടീച്ചര്‍, സാബു ആന്റണി, രാജശേഖരന്‍ നായര്‍ എന്നിവരെ ആദരിച്ചു.

മലബാര്‍ ഹോംസ് സ്‌പോണ്‍സര്‍ ചെയ്ത അഞ്ചാം സമ്മാനംസാജു കോയിത്തറ കരസ്ഥമാക്കി. റോയല്‍ സിറ്റി സ്‌പോണ്‍സര്‍ ചെയ്ത നാലാം സമ്മാനം പ്രസാദ് പകിദിരി കരസ്ഥമാക്കിയപ്പോള്‍ റോയി പി. തോമസ് (ഓള്‍സ്റ്റേറ്റ്) സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സമ്മാനം അജിത് നായര്‍ കരസ്ഥമാക്കി.

ജോയി ഇട്ടന്‍ സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനത്തിന് രാജു തോമസ് അര്‍ഹനായി.ഒന്നാം സമ്മാനം എയ്മി ജോര്‍ജ്ജ് കരസ്ഥമാക്കി. ഓരോ വിജയികളുടെയും പേരുകള്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ഹാളില്‍ കരഘോഷം മുഴങ്ങി.ഫൊക്കാന സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനം കരസ്ഥമാക്കിയ എയ്മി ജോര്‍ജ്ജിന് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി.

എല്ലാ വിജയികള്‍ക്കെല്ലാം സ്‌പോണ്‍സര്‍മാര്‍ ക്യാഷ് അവാര്‍ഡ് നല്‍കുകയും,ഇന്ത്യാനെറ്റ് യു.എസ്.എ.യുടേയും സ്റ്റാര്‍ സിംഗര്‍ യു.എസ്.എ.യുടേയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഏലിയാസ് ടി. വര്‍ക്കിയും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന്ട്രോഫി നല്‍കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ പൂജാ ആര്‍ട്‌സ് അവതരിപ്പിച്ച 'എന്റെ രാജ്യം' എന്ന ആക്ഷേപഹാസ്യ സമകാലീന രാഷ്ട്രീയ നാടകവും,വോഡഫോണ്‍ കോമഡി സ്റ്റാര്‍ ഫെയിം കിഷോര്‍ കൊല്ലം അവതരിപ്പിച്ച മിമിക്രിയും, രേഖാ നായരുടെ മോഹിനിയാട്ടവും പരിപാടിക്ക് കൊഴുപ്പേകി.

വെരി. റവ. ഐസക് പൈലി കോര്‍ എപ്പിസ്‌കോപ്പ (സെയിന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യോങ്കേഴ്‌സ്) ആശംസകളര്‍പ്പിച്ചു. ബാബു തുമ്പയില്‍ ആയിരുന്നു എം.സി. സ്റ്റാര്‍ സിംഗര്‍ യു.എസ്.എ.യുടെ അവതാരക നിഷ ഏബ്രഹാം ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.

വീഡിയോ/ഫോട്ടോ കൈകാര്യം ചെയ്തത് അമില്‍ പോള്‍, ടോം വര്‍ഗീസ്, ജോര്‍ജ്ജ് ചുമ്മാര്‍ എന്നിവരും സൗണ്ട് കൈകാര്യം ചെയ്തത് ജെറി പാലമറ്റവും ആയിരുന്നു.
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു സ്റ്റാര്‍ സിംഗര്‍ യു.എസ്.എ: ഏമി ജോര്‍ജ് വിജയ കിരീടമണിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക