Image

ചിക്കാഗോ സെന്റ് മേരീസ് ചര്‍ച്ച്, സെന്റ് ജയിംസ് കൂടാരയോഗം ക്രിസ്തുമസ് കരോള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു.

ജോജോ ആനാലില്‍ Published on 12 December, 2011
ചിക്കാഗോ സെന്റ് മേരീസ് ചര്‍ച്ച്, സെന്റ് ജയിംസ് കൂടാരയോഗം ക്രിസ്തുമസ് കരോള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു.

ചിക്കാഗോ: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നാമെല്ലാവരുടെയും മനസ്സില്‍ നിറയ്ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ് സമാഗതമാകുന്നു. ഈ അവസരത്തില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സ്‌നേഹദൂതുമായി, ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ സെന്റ് ജയിംസ് കൂടാരയോഗം അംഗങ്ങ
ള്‍ , ഏകദേശം 90 ഓളം കുടുംബങ്ങള്‍ അടങ്ങുന്ന ഈ യൂണിറ്റില്‍, ഉണ്ണീശോയുടെ തിരുപ്പിറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ ഭവനദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനോടകം ഏകദേശം 50-ഓളം ഭവനങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.

കൂടാരയോഗം കണ്‍വീനര്‍ ജോജോ ആനാലില്‍, സെക്രട്ടറി സിജോ മാപ്ലേട്ട്, ട്രഷറര്‍ ജയിംസ് തടത്തില്‍, മറ്റ് യൂണിറ്റ് അംഗങ്ങള്‍ : ഷിന്റോ വെള്ളിയോടത്ത്, മാത്യു തട്ടാമറ്റം, പീറ്റര്‍ കുളങ്ങര, ജോജോ കൊടുവത്തറ, ലിന്‍സ് കൈതമല, ജെസ്ബിന്‍ മരങ്ങാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു.
ചിക്കാഗോ സെന്റ് മേരീസ് ചര്‍ച്ച്, സെന്റ് ജയിംസ് കൂടാരയോഗം ക്രിസ്തുമസ് കരോള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക