Image

സര്‍ദാരി രാജിവെക്കില്ലെന്ന് ഗിലാനി

Published on 12 December, 2011
സര്‍ദാരി രാജിവെക്കില്ലെന്ന് ഗിലാനി
ഇസ്‌ലാമബാദ്: ആരോഗ്യസ്ഥിതി മോശമായ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജിവെക്കുമെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി നിഷേധിച്ചു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സര്‍ദാരിയെ ദുബായിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോട് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സര്‍ദാരിക്ക് ഹൃദയാഘാതമുണ്ടായിട്ടില്ല. ഹൃദയസംബന്ധമായ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുകയാണ്. ഡോക്ടര്‍മാര്‍ രണ്ടാഴ്ച വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ വൈകും.

ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട അബോട്ടബാദ് സംഭവത്തിന് ശേഷം സൈനിക അട്ടിമറി ഭയന്ന് സര്‍ദാരി അമേരിക്കന്‍ സഹായം തേടിയെന്ന വിവാദത്തിനിടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങളും പ്രചരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക