Image

തൃശൂരില്‍ കൂത്തമ്പലം കത്തിനശിച്ചു

Published on 12 December, 2011
തൃശൂരില്‍ കൂത്തമ്പലം കത്തിനശിച്ചു
തൃശൂര്‍: തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ തൃശൂര്‍ രാമനിലയത്തിന് സമീപം നിര്‍മ്മാണത്തിലിരുന്ന കൂത്തമ്പലം കത്തിനശിച്ചു. 1.20 കോടി രൂപ ചിലവില്‍ പൂര്‍ണമായും തേക്കില്‍ നിര്‍മ്മിക്കുന്ന കൂത്തമ്പലത്തിന്റെ നിര്‍മ്മാണം ഏറക്കുറേ പൂര്‍ത്തിയായി അറ്റകുറ്റപ്പണി മാത്രം ശേഷിക്കെയാണ് പൂര്‍ണമായി കത്തിയത്.

നിര്‍മ്മാണത്തിനായി 80 ലക്ഷത്തോളം രൂപ ഇതുവരെ ചിലവാക്കിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് തീപടര്‍ന്നത്. ഇതുവഴി കടന്നുപോയ യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ എങ്ങനെ തീപടര്‍ന്നു എന്നത് ദുരൂഹതയുണര്‍ത്തുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക