Image

ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.

സാജു കണ്ണമ്പള്ളി Published on 12 December, 2011
ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.

ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ , മാസത്തിലെ ആദ്യവെള്ളിയാഴ്ചകളിലായി നടന്നുവരുന്ന ''നൈറ്റ് വിജില്‍'' എന്ന പ്രാര്‍ത്ഥനാ യജ്ഞം വിശ്വാസികള്‍ക്ക് ഒരു നവ്യാനുഭവമായി മാറുന്നു.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ രണ്ടാം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വി. കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന ''നൈറ്റ് വിജില്‍'' ലിന് ഫാ. സജി പിണര്‍കയില്‍ നേതൃത്വം നല്‍കുന്നു. കുര്‍ബാനയെ തുടര്‍ന്ന് വചന ശുശ്രൂഷയും ഗാനശുശ്രൂഷയും, വചനം പങ്കുവയ്ക്കലും, ആത്മീയ ഉണര്‍വിന്റെ പ്രാര്‍ത്ഥന തുടങ്ങി വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷം ഇടവക ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ പുത്തന്‍ തലങ്ങളിലേയ്ക്കുള്ള പ്രയാണമായി മാറുന്നു. ജനുവരി മുതല്‍ മാസത്തിന്റെ ഒന്നാം വെള്ളിയാഴ്ച നടത്തപ്പെടുന്ന നൈറ്റ് വിജിലിന് ഭക്തജനപ്രവാഹമാണ്.

രാത്രിയുടെ മധ്യയാമത്തില്‍ 12 മണിക്കുള്ള വിശുദ്ധ കുര്‍ബാനയും ആരാധനയോടുംകൂടി നൈറ്റ് വിജില്‍ അവസാനിക്കുന്നു.

നൈറ്റ് വിജില്‍ ഒരു നവ്യാനുഭവമാകുന്നു.

തബോര്‍ മലയില്‍ സ്വര്‍ഗ്ഗത്തിന്റെ, മൂന്നാസ്വാദനം ലഭിച്ച ശിഷ്യന്മാര്‍ ആനന്ദനിര്‍വൃതിയില്‍ വിളിച്ചുപറഞ്ഞു. ''നാമിവിടെയായിരിക്കുന്നത് നല്ലതാണ്. നിനക്ക് ഇഷ്ടമെങ്കില്‍ ഞങ്ങള്‍ മൂന്ന് കൂടാരങ്ങള്‍ നിര്‍മ്മിക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, മറ്റൊന്ന് ഏലിയായ്ക്ക്'' മത്താ 17:4. ജെറുസലേം ദേവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുവാന്‍ കൊണ്ടുവന്ന പുത്രനായ യേശുവിനെ കൈയ്യിലെടുത്ത ശിമോയന്‍ എന്ന മനുഷ്യന്‍ വിളിച്ചുപറഞ്ഞു. ''കര്‍ത്താവെ ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയ്ക്കണമേ എന്തെന്നാല്‍ സര്‍വ്വ ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ ഇപ്പോള്‍ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.'' ഘഗ 2:31. വേദനയോടെ ഏമ്മാഡൂസിലേയ്ക്ക് നടന്നുപോയ ശിഷ്യരുടെ കൂടെ കൂടിയ കര്‍ത്താവ് വചനം വ്യാഖ്യാനിച്ചുകൊടുത്തപ്പോള്‍ ശിഷ്യര്‍ക്ക് ഹൃദയം ജ്വലിക്കുന്ന അനുഭവമുണ്ടായി ഘഗ 24:32. അതെ, സ്വര്‍ഗ്ഗത്തിന്റെ മൂന്നാസ്വാദനം, ഒരുക്കിയിരിക്കുന്ന രക്ഷ, ഹൃദയ ജ്വലനം, അതിനുള്ള അവസരം ഇതാ ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍, അതെ.. നൈറ്റ് വിജില്‍ (ജാഗരണ പ്രാര്‍ത്ഥന) ഒരുനവ്യാനുഭവമാകുന്നു. നാഥന്റെ ഇടപെടല്‍, പരിശുദ്ധാത്മാഭിഷേകം ഈ ഭൂമിയില്‍ അനുഭവിക്കാന്‍ ദൈവം അവസരം തരുന്നു. കരുണ കൊന്തയിലൂടെ പ്രാര്‍ത്ഥിച്ച്, മേശയ്ക്കുചുറ്റും ഒരുമിച്ചുകൂടി വിളമ്പുന്ന ശരീരവും രക്തവുമാകുന്ന വിരുന്നിനെ യേശുവിന്റെ ഇഷ്ടത്തോട് ചേര്‍ന്ന് ആസ്വദിച്ച് അനുഭവിക്കാന്‍ പരിശ്രമിക്കുന്ന, കുര്‍ബ്ബാനയായി തീരേണ്ട, ഓര്‍മ്മകള്‍ തരുന്ന ദിനം.

അതെ, കുരിശിന്റെ വഴിയിലൂടെ, ജപമാലയിലൂടെ.. മദ്ധ്യസ്ഥ പ്രാര്‍ത്ഥന സ്തുതിപ്പുകളിലൂടെ, വചന പ്രഘോഷണത്തിലൂടെ, കരുണ കൊന്തയിലൂടെ, ആയിരാരോഗ്യങ്ങളും, രോഗ സൗഖ്യങ്ങളും, പരിശുദ്ധാത്മാഭിഷേകവും, നേടാന്‍ സാധിക്കുമെന്ന് ഉറപ്പ് തരുന്ന ദിനമാണ് നൈറ്റ വിജില്‍. ഇത് അനുഭവിച്ചവരുടെ സാക്ഷ്യമാണ്. മണിക്കൂറുകള്‍ കടന്നുപോകുന്നതറിയാതെ പ്രാര്‍ത്ഥിക്കുന്നവരുടെ അനഭവങ്ങള്‍ ഈ ചെറിയവനില്‍ ഒരുവന് ശിഷ്യനെന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുത്താല്‍ അതിനുപോലും പ്രതിഫലം തരുവാന്‍ ഉറപ്പുതരുന്ന നാഥന്‍, രാത്രി പകലാക്കി, നാഥനോടൊപ്പം ഇരുന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് എത്രയധികമായി അനുഗ്രഹ പ്രതിഫലം തരും.
അതെ, അമ്മയോടൊപ്പം, അമ്മയുടെ മടിയിലിരിക്കുന്ന പുത്രനെ ആരാധിക്കുന്ന ദിനം. നിന്റെ ആഗ്രഹങ്ങള്‍ കര്‍ത്താവിനെ പരമേലിപ്പിക്കൂ അവിടുന്ന് നിന്നെ കാത്തുകൊള്ളും. ഇതാണ് ജാഗരണ പ്രാര്‍ത്ഥനയുടെ അന്തസത്ത.

ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.ഷിക്കാഗോ സെന്റ് മേരീസില്‍ ''നൈറ്റ് വിജില്‍'' ഒരു നവ്യാനുഭവമായി മാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക