Image

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദ്രസേവാഗിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ്സ് ക്രിക്കറ്റ് ടീമംഗങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു

പി.പി.ചെറിയാന്‍ Published on 12 December, 2011
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദ്രസേവാഗിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ്സ് ക്രിക്കറ്റ് ടീമംഗങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു
ഗാര്‍ലണ്ട് (ഡാളസ്): ഇന്റോറില്‍ നടന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 219 റണ്‍സ് നേടി പുതിയ റെക്കോഡ് സ്ഥാപിച്ച വീരേന്ദ്ര സേവാഗിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ്  ക്രിക്കറ്റ് ടീമംഗങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ഡിസംബര്‍ 9ന് ഗാര്‍ലാന്റ് ഒബാനിയന്‍ പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ടീം ക്യാപ്റ്റന്‍ ബാബു. പി. സൈമണ്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24ന് സൗത്ത് ആഫ്രിക്കക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കാര്‍ഡ് വീരേന്ദ്ര സേവാംഗ് മിറകടന്നതില്‍ അഭിമാനിക്കുന്നുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. 2008 ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ ചെന്നൈയില്‍ വെച്ച് നടന്ന ടെസ്റ്റില്‍ 319 റണ്‍സ് എന്ന ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സ്‌ക്കോര്‍ നേടിയതും വീരേന്ദ്ര സേവാംഗായിരുന്നു - ക്യാപ്റ്റന്‍ അനുസ്മരിച്ചു.

വൈസ് ക്യാപ്റ്റന്‍ ബിജു തോമസ്, ബിനോയ് ശാമുവേല്‍ , വിന്‍സന്റ് ജോണികുട്ടി, ഷിബു ജോര്‍ജ്ജ് തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദ്രസേവാഗിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ്സ് ക്രിക്കറ്റ് ടീമംഗങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദ്രസേവാഗിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ്സ് ക്രിക്കറ്റ് ടീമംഗങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക