Image

വ്യാവസായിക ഉത്പാദന വളര്‍ച്ച നെഗറ്റീവായി

Published on 12 December, 2011
വ്യാവസായിക ഉത്പാദന വളര്‍ച്ച നെഗറ്റീവായി
മുംബൈ: വളര്‍ച്ചാലക്ഷ്യം കൈവരിക്കാന്‍ പാടുപെടുന്ന ഇന്ത്യക്ക് കൂടുതല്‍ തിരിച്ചടിയേകി കൊണ്ട് വ്യാവസായിക ഉത്പാദന വളര്‍ച്ച നെഗറ്റീവായി ചുരുങ്ങി. ഒക്ടോബറിലെ വളര്‍ച്ച -5.1 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 11.4 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് ഈ വര്‍ഷത്തെ തളര്‍ച്ച. ഈ വര്‍ഷം സപ്തംബറില്‍ 1.9 ശതമാനമായിരുന്നു വളര്‍ച്ച.

വ്യാവസായിക ഉത്പാദനത്തിന്റെ 76 ശതമാനവും കൈയാളുന്ന ഉത്പാദന മേഖലയിലെ വളര്‍ച്ച ആറ് ശതമാനമായി താഴ്ന്നു. മൂലധന സാമഗ്രികളുടെ ഉത്പാദന വളര്‍ച്ച -25 ശതമാനമായി ചുരുങ്ങി. സപ്തംബറില്‍ ഇത് -6.8 ശതമാനമായിരുന്നു. വൈദ്യുതി ഉത്പാദനം 9 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി താഴ്ന്നു.

2011 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 3.5 ശതമാനമാണ്.

കയറ്റുമതി രംഗത്തെ തളര്‍ച്ചയ്ക്കും മൂലധന ഒഴിക്കിലെ കുറവിനുമിടക്കാണ് വ്യാവസായിക ഉത്പാദന വളര്‍ച്ചയിലുണ്ടായിരിക്കുന്ന തളര്‍ച്ച. വിഷമിപ്പിക്കുന്ന കണക്കാണിതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക