Image

ഉണ്ണികൃഷ്ണ വിഗ്രഹത്തിന് ഡാളസ്സില്‍ വമ്പിച്ച സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍ Published on 12 December, 2011
 ഉണ്ണികൃഷ്ണ വിഗ്രഹത്തിന്  ഡാളസ്സില്‍ വമ്പിച്ച സ്വീകരണം നല്‍കി
ഡാളസ് : ഭാരത പുണ്യക്ഷേത്ര യാത്രയ്ക്കുശേഷം ഡാളസിലെത്തിയ ഉണ്ണികൃഷ്ണ വിഗ്രഹത്തിന് ഡിസംബര്‍ മൂന്നിന് ഉജ്വല സ്വീകരണം നല്‍കി. ശ്രീകൃഷ്ണ ജനന സമയത്തെ അനുസ്മരിപ്പിച്ച പേമാരിയെയും തണുപ്പിനെയും അവഗണിച്ച് തിങ്ങിക്കൂടിയ ജനാവലി ഉണ്ണിക്കണ്ണനെ ഒരു നോക്കു കാണുവാന്‍ കാത്തുനിന്നു.

ഹൂസ്റ്റണ്‍ കേളി ആര്‍ട്‌സ് ഒരുക്കിയ ചെണ്ടമേളവും വിപുലമായ ദീപാലങ്കാരങ്ങളും ഡാലസിനെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം തന്നെയാക്കി മാറ്റി. നാട്ടില്‍ നിന്നും വിഗ്രഹത്തിനോടൊപ്പം എത്തിയ നാല് ആചാര്യന്മാരുടെയും കാര്‍മികത്വം ചടങ്ങുകള്‍ക്ക് ഭക്തിപ്രഭയേകി.

ദീപാരാധന സമയത്ത് വേദിയിലെ ഉണ്ണികൃഷ്ണ വിഗ്രഹത്തില്‍ നിന്ന് പ്രവഹിച്ച ദേവതേജസ് ഭക്തജനങ്ങളെ ആനന്ദ സാഗരത്തിലാറാടിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉഷപൂജ സമയത്ത് ദൃശ്യമാകുന്ന ബാലഗോപാലന്റെ രൂപത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍ പ്രഥമദര്‍ശനം നല്‍കിയത്.

സ്ഥിരമായി നാട്ടിലേക്ക് തിരികെ പോകാനൊരുങ്ങിയിരിക്കുന്ന ഒരു ഭക്തന്‍ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രം ഡാളസ്സില്‍
സ്വീകരണം നല്‍കി  വരുന്നതുകൊണ്ട് ഇനി തിരികെ പോകുന്നില്ല എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സംഘാടകരുടെ കഠിനപ്രയത്‌നം ഫലവത്തായി.
 ഉണ്ണികൃഷ്ണ വിഗ്രഹത്തിന്  ഡാളസ്സില്‍ വമ്പിച്ച സ്വീകരണം നല്‍കി ഉണ്ണികൃഷ്ണ വിഗ്രഹത്തിന്  ഡാളസ്സില്‍ വമ്പിച്ച സ്വീകരണം നല്‍കി ഉണ്ണികൃഷ്ണ വിഗ്രഹത്തിന്  ഡാളസ്സില്‍ വമ്പിച്ച സ്വീകരണം നല്‍കി ഉണ്ണികൃഷ്ണ വിഗ്രഹത്തിന്  ഡാളസ്സില്‍ വമ്പിച്ച സ്വീകരണം നല്‍കി ഉണ്ണികൃഷ്ണ വിഗ്രഹത്തിന്  ഡാളസ്സില്‍ വമ്പിച്ച സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക