Image

മുല്ലപ്പെരിയാര്‍; കെ.എം മാണിയുടെ അന്ത്യശാസനം

Published on 12 December, 2011
മുല്ലപ്പെരിയാര്‍; കെ.എം മാണിയുടെ അന്ത്യശാസനം
പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ 10 ദിവസത്തിനകം തീരുമാനമുണ്ടാകണമെന്ന് ധനമന്ത്രി കെ.എം മാണിയുടെ അന്ത്യശാസനം. അല്ലാത്ത പക്ഷം വിഷയം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് രണ്ടാം ഘട്ടം സമരം നടത്തേണ്ടിവരും. സമരത്തിന്റെ രൂപവും ഭാവവും മാറും. പ്രധാനമന്ത്രിയും ദേശീയ പാര്‍ട്ടികളും അടിയന്തിരമായി വിഷയത്തില്‍ ഇടപെടാന്‍ തയാറാകണമെന്നും കെ.എം മാണി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ തമിഴ്‌നാട്ടിലും കേരളത്തിലും വ്യത്യസ്ത നിലപാടെടുക്കുന്നത് ശരിയല്ല. കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക